സംവിധായകൻ ശ്രീകുമാർ മേനോനെ പോലീസ് അറസ്റ്റ് ചെയ്തു

178 0

തൃശൂർ: തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന മഞ്ജു വാര്യരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംവിധായകൻ ശ്രീകുമാർ മേനോനെ പോലീസ് അറസ്റ്റ് ചെയ്തു.  മഞ്ജുവിന്‍റെ പരാതിയിലെ ആരോപണങ്ങൾ ശരിയാണെന്ന് പോലീസ് വ്യക്തമാക്കി. ശ്രീകുമാറിൽനിന്നും വധഭീഷണിയുണ്ടെന്നും ഔദ്യോഗിക ആവശ്യങ്ങൾക്കായി നൽകിയ ലെറ്റർ ഹെഡും മറ്റു രേഖകളും ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും  മഞ്ജു പരാതിയിൽ പറഞ്ഞിരുന്നു .  സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും സ്ത്രീയുടെ അന്തസ്സിന് ഹാനിവരുത്തിയതിനുമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്.  പരാതിയുടെ അടിസ്ഥാനത്തിൽ മഞ്ജു വാര്യരുടെ രഹസ്യമൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് ശ്രീകുമാർ മേനോൻ അറിയിച്ചിട്ടുണ്ട്.

Related Post

കേരള ബജറ്റ് 2020 :ഭൂമിയുടെ ന്യായ വില 10% വര്‍ദ്ധിച്ചു,  കെട്ടിട നികുതിയും കൂട്ടി 

Posted by - Feb 7, 2020, 01:38 pm IST 0
തിരുവനന്തപുരം:  അഞ്ചാമത്തെ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി തോമസ് എൈസക് അവതരിപ്പിച്ചു ബജറ്റില്‍ ഭൂമിയുടെ ന്യായവില പത്ത് ശതമാനം വര്‍ധിപ്പിച്ചു. ഇതിലൂടെ 200 കോടിരൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി…

സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി സാജന്റെ ഭാര്യ; അപവാദപ്രചരണം തുടര്‍ന്നാല്‍ ആത്മഹത്യചെയ്യുമെന്ന് മുന്നറിയിപ്പ്  

Posted by - Jul 13, 2019, 09:00 pm IST 0
കണ്ണൂര്‍: അപവാദപ്രചരണം അഴിച്ചുവിടുന്ന സിപിഎം മുഖപത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഭാര്യ ബീനയും മക്കളും. കേസ് വഴി തിരിച്ചുവിടുന്നതിനായി പാര്‍ട്ടി…

പാലായില്‍ വോട്ടെടുപ്പ് തുടങ്ങി 

Posted by - Sep 23, 2019, 10:03 am IST 0
പാലാ: ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് രാവിലെ ഏഴ് മണിക്ക് തുടങ്ങി.. വൈകിട്ട്‌ ആറ് വരെയാണ് വോട്ടെടുപ്പ്. നിരവധി പേരാണ് ആദ്യ മണിക്കൂറില്‍ തന്നെ വോട്ട് രേഖപ്പെടുത്താന്‍ എത്തിയിത്.   യുഡിഎഫ് സ്ഥാനാര്‍ഥി…

കേരളത്തിന്റെ പ്രമേയത്തിന് കടലാസിന്റെ വിലപോലുമില്ല 

Posted by - Dec 31, 2019, 04:06 pm IST 0
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള ഗവണ്മെന്റ്  പാസാക്കിയ പ്രമേയത്തിന് കടലാസിന്റെ വിലപോലും ഇല്ലെന്ന്  ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. പണ്ട് ബീഫിന്റെ പേരില്‍ നടത്തിയ കലാപങ്ങളെപ്പോലെ…

ടെലിവിഷന്‍ അവാര്‍ഡ് വിതരണം ഇന്ന് തിരുവനന്തപുരത് 

Posted by - Oct 30, 2019, 01:30 pm IST 0
2018ലെ കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകളുടെ വിതരണം ഇന്ന്  വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ സാംസ്‌കാരിക വകുപ്പുമന്ത്രി ശ്രീ.എ.കെ ബാലന്‍ നിര്‍വഹിക്കും. കഥാ വിഭാഗത്തില്‍…

Leave a comment