യൂണിവേഴ്‌സിറ്റി കോളജിലേക്ക് പ്രതിഷേധമാര്‍ച്ച്; സംഘര്‍ഷം  

233 0

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ച് കോളേജിലേക്ക് യുവമോര്‍ച്ച, എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസ് ബാരിക്കേഡ് മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകനെ ആശുപത്രിയിലേക്ക് മാറ്റി. എസ്എഫ്ഐയുടെ ഫാസിസ്റ്റ് രീതി അവസാനിപ്പിക്കുക, വിദ്യാര്‍ത്ഥി സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്.

അതേസമയം ക്രിമിനല്‍ പശ്ചാത്തലം ഉള്ളവര്‍ പിഎസ് സിയുടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട സംഭവത്തില്‍ പിഎസ് സി ആസ്ഥാനത്ത് കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. ഇതിനിടെ പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കേരള സര്‍വകലാശാലയുടെ ഉത്തരക്കടലാസുകളും സര്‍വകലാശാല ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെത്തിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണവും കര്‍ശന നടപടിയും വേണമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു.

Related Post

എന്‍ഡിഎയില്‍ ചേരില്ല, ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പി സി ജോര്‍ജ്ജ്  

Posted by - Mar 3, 2021, 09:24 am IST 0
കോട്ടയം: നിയമസഭതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പി സി ജോര്‍ജ്ജ്. ജനപക്ഷം എന്‍ഡിഎയുടെ ഭാഗമാകില്ലെന്ന് പി സി ജോര്‍ജ്ജ് വ്യക്തമാക്കി. യുഡിഎഫ് വഞ്ചിച്ചുവെന്നും യുഡിഎഫിന് തറ പറ്റിക്കുകയാണ് തന്റെ…

കാസര്‍കോട്ട് പെരിയ- കല്യോട്ട് ടൗണുകളില്‍ നാളെ നിരോധനാജ്ഞ  

Posted by - May 22, 2019, 07:25 pm IST 0
കാഞ്ഞങ്ങാട്: കാസര്‍കോട്ടെ പെരിയ- കല്യോട്ട് ടൗണുകളില്‍ നാളെ നിരോധനാജ്ഞ.  ടൗണിന് അരക്കിലോമീറ്റര്‍ ചുറ്റളവിലാണ് നിരോധനാജ്ഞ ബാധകം. വോട്ടെണ്ണല്‍ ആരംഭിക്കുന്ന നാളെ രാവിലെ എട്ട് മണി മുതല്‍ പിറ്റേ…

കെ എം മാണി സ്മാരകത്തിനെതിരെ സുഭാഷ് ചന്ദ്രൻ

Posted by - Feb 9, 2020, 05:37 pm IST 0
മുംബയ്: സംസ്ഥാന ബഡ്ജറ്റിൽ  കെ.എം മാണിക്ക് സ്മാരകം പണിയാൻ അഞ്ച് കോടി വകയിരുത്തിയതിനെതിരെ  എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ രംഗത്തെത്തി. മാണിയുടെ സ്മാരകത്തിൽ പണം എണ്ണുന്ന യന്ത്രം കൂടി…

തൃപ്തി ദേശായി വീണ്ടും ശബരിമലയിലേക്ക്

Posted by - Nov 14, 2019, 01:58 pm IST 0
മുംബയ്: ശബരിമലയിൽ യുവതി പ്രവേശനത്തിന് സുപ്രീം കോടതി സ്‌റ്റേ നൽകാത്തതുകൊണ്ട്  ഉടൻ ശബരിമലയ്ക്ക് പുറപ്പെടുമെന്ന് സാമൂഹിക പ്രവർത്തക തൃപ്തി ദേശായി പറഞ്ഞു . പുനഃപരിശോധനാ ഹർജികൾ ഏഴംഗ…

ഷെഹല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

Posted by - Dec 12, 2019, 03:43 pm IST 0
കൊച്ചി : സ്‌കൂളില്‍വെച്ച് വിദ്യാര്‍ത്ഥിനിയായ ഷെഹല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിയോടും, ചീഫ് സെക്രട്ടറിയോടും മറുപടി തേടി ഹൈക്കോടതി. സംഭവത്തില്‍ ജില്ലാ…

Leave a comment