വെണ്മണി ദമ്പതിമാരുടെ കൊലപാതകം; പ്രതികൾ വിശാഖപട്ടണത്തിൽ പിടിയിൽ

149 0

ആലപ്പുഴ : വെണ്മണിയിൽ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ ബംഗ്ലാദേശ് സ്വദേശികളെ വിശാഖപ്പട്ടണത്ത് നിന്ന് റെയിൽവെ സുരക്ഷാ സേന പിടികൂടി. ലബിലു, ജുവൽ എന്നിവരാണ് പിടിയിലായത്. പ്രതികളുടെ ചിത്രം പതിപ്പിച്ച നോട്ടീസ് ആർപിഎഫ് എല്ലായിടത്തും കൈമാറിയിരുന്നു. ഈ ചിത്രങ്ങൾ തിരിച്ചറിഞ്ഞാണ് റെയിൽവേ സുരക്ഷാ സേന ഇവരെ പിടികൂടിയത്. ചെന്നൈ-കോറമണ്ടൽ എക്സ്പ്രസ്സിൽ യാത്ര ചെയ്യുകയായിരുന്നു പ്രതികളായ ഇരുവരും.

 നവംബർ 12നാണ് വെണ്മണി കൊഴുവല്ലൂർ പാറച്ചന്ത ആഞ്ഞിലിമൂട്ടിൽ എ.പി. ചെറിയാനും ഭാര്യ ലില്ലിയും കൊല്ലപ്പെട്ടത്. ചെറിയാനെ വീട്ടിലെ സ്റ്റോർ മുറിയിലും ലില്ലിയെ അടുക്കളയിലമാണ് വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. 

Related Post

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കാന്‍ ബിജെപി പ്രക്ഷോഭത്തിന്  

Posted by - May 5, 2019, 07:33 pm IST 0
തൃശ്ശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കാന്‍ തൃശ്ശൂരില്‍ തിങ്കളാഴ്ച മുതല്‍ പ്രക്ഷോഭം. ഉത്സവത്തിന് എഴുന്നള്ളിക്കുന്നതിനുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് തുടരുന്ന പശ്ചാത്തലത്തില്‍ ബിജെപിയാണ് പ്രക്ഷോഭം പ്രഖ്യാപിച്ചത്. ബിജെപിയുടെ…

മരട് കായലോരം ഫ്ലാറ്റ് സമുച്ചയവും നിലംപതിച്ചു

Posted by - Jan 12, 2020, 05:24 pm IST 0
കൊച്ചി: മരടിൽ  ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്ന മരട് മിഷൻ വിജയകരമായി ജെറ്റ് ഡെമോളിഷന്‍ കമ്പനി പൂർത്തീകരിച്ചു. ദൗത്യത്തിലെ അവസാന ഫ്ലാറ്റ് സമുച്ചയമായ ഗോൾഡൻ കായലോരവും വിജയകരമായി നടത്തി.…

മരിക്കുന്നതിനു മുമ്പ് രതീഷ് നാലാംപ്രതി ശ്രീരാഗിനൊപ്പം  

Posted by - Apr 13, 2021, 10:31 am IST 0
കണ്ണൂര്‍ : മന്‍സൂര്‍ കൊലക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണം കൊലപാതകമാണെന്ന സംശയം ശക്തമാകുന്നു. മരിക്കുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പുവരെയും രതീഷ് മറ്റു പ്രതികള്‍ക്കൊപ്പമായിരുന്നെന്നു മൊബൈല്‍ ഫോണ്‍ നമ്പര്‍…

ശബരിമല ദർശനത്തിനായി പമ്പയിൽ എത്തിയ 10 അംഗ വനിതാ സംഘത്തെ പൊലീസ് തിരിച്ചയച്ചു  

Posted by - Nov 16, 2019, 03:45 pm IST 0
പത്തനംതിട്ട : ശബരിമല ദർശനത്തിനായി എത്തിയ  പത്തംഗ വനിതാ സംഘത്തെ പോലീസ് തിരിച്ചയച്ചു. ആന്ധ്രയിൽ നിന്ന് വന്ന സംഘത്തെയാണ് പോലീസ് തിരിച്ചയച്ചത്. ഇവരുടെ പ്രായം പരിശോധിച്ച ശേഷമാണ്…

കൊല്ലത്ത് കെട്ടിടം തകർന്ന് വീണ് രണ്ട് പേര്‍ മരിച്ചു

Posted by - Sep 6, 2019, 12:37 pm IST 0
കൊല്ലം: കൊല്ലം പാരിപ്പള്ളി പുത്തംകുളത്ത് കെട്ടിടം ഇടിഞ്ഞുവീണ് രണ്ട് പേര്‍ മരിച്ചു. ശ്രീരാമപുരം സ്വദേശി രഞ്ജിത്ത്, കല്ലറ സ്വദേശി ചന്തു എന്നിവരാണ് മരിച്ചു. രണ്ടു പേരെ പരിക്കുകളോടെ…

Leave a comment