മാനസിക രോഗിയാണെന്ന് ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരുന്നു: ലിസി വടക്കേല്‍

471 0

മൂവാറ്റുപുഴ: കന്യാസ്ത്രീയെ പിഡിപ്പിച്ച കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ മൊഴി മാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി കേസിലെ സാക്ഷി ലിസി വടക്കേല്‍ ആരോപിച്ചു. തനിക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള നീക്കം നടത്തുന്നുവെന്നും മുഖ്യ സാക്ഷിയും കന്യാസ്ത്രീയുമായ അവർ  ആരോപിച്ചു.

മൂവാറ്റുപുഴയിലെ കന്യാസ്ത്രീ മഠത്തില്‍ പോലീസ് സുരക്ഷയിലാണ് നിലവില്‍ ലിസി കഴിയുന്നത്. ഫോണിലൂടെയും നേരിട്ടും തനിക്ക് നിരന്തര സമ്മര്‍ദ്ദമുണ്ട്. മാനസിക രോഗിയാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരുന്നു. ഇതിലൂടെ താന്‍ കള്ളമൊഴിയാണ് നല്‍കിയതെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ലിസി ആരോപിച്ചു. കേസില്‍ വിചാരണ നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണം. ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് ശിക്ഷ ഉറപ്പാക്കണമെന്നും ലിസി ആവശ്യപ്പെട്ടു. 

Related Post

ആധാര്‍ കാർഡ് നമ്പര്‍ റേഷന്‍ കാര്‍ഡുമായി സെപ്റ്റംബർ 30നകം ബന്ധിപ്പിക്കണം

Posted by - Sep 19, 2019, 03:14 pm IST 0
കൊച്ചി: റേഷന്‍ കാര്‍ഡിലെ എല്ലാ അംഗങ്ങളുടെയും ആധാര്‍ കാർഡ്  ഈ മാസം 30 നകം റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം. റേഷന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിച്ചിട്ടില്ലാത്ത അംഗങ്ങളുടെ വിവരങ്ങള്‍…

മഞ്ജു വാരിയരുടെ പരാതിയിൽ  തെളിവെടുപ്പിന് ശ്രീകുമാർ മേനോൻ വന്നില്ല

Posted by - Dec 2, 2019, 10:31 am IST 0
തൃശ്ശൂർ: നടി മഞ്ജു വാരിയരുടെ പരാതിയിൽ തെളിവെടുപ്പിന്  ഞായറാഴ്‌ച ഹാജരാകാൻ അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടും സംവിധായകൻ ശ്രീകുമാർ മേനോൻ എത്തിയില്ല. തൃശ്ശൂർ ക്രൈം ബ്രാഞ്ച് പോലീസാണ് കേസ്‌ അന്വേഷിക്കുന്നത്.…

കേരളത്തിൽ ഹർത്താൽ തുടങ്ങി 

Posted by - Dec 17, 2019, 09:54 am IST 0
തിരുവനന്തപുരം : സംയുക്ത സമരസമിതി പ്രഖ്യാപിച്ച ഹർത്താൽ സംസ്ഥാനത്ത് തുടങ്ങി. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ. കേന്ദ്ര സർക്കാർ കൊണ്ടുവന്ന…

നരേന്ദ്രമോദി എട്ടിന് ഗുരുവായൂരില്‍ ദര്‍ശനം നടത്തും  

Posted by - Jun 1, 2019, 09:54 pm IST 0
തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 8ന്ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് മോദിഗുരുവായൂരിലെത്തുക. കേന്ദ്രമന്ത്രി പീയൂഷ് ഗോയലുംമോദിക്കൊപ്പമുണ്ടാകും. പ്രധാനമന്ത്രിയുടെ ഓഫീസാണ്…

ഏഴു ബൂത്തുകളില്‍ റീപോളിംഗ് നാളെ; മുഖാവരണം ധരിച്ചെത്തുന്നവരെ പ്രത്യേകം പരിശോധിക്കും  

Posted by - May 18, 2019, 07:57 pm IST 0
കാസര്‍കോട്: നാളെ നടക്കുന്ന റീപോളിംഗില്‍ മുഖാവരണം ധരിച്ചെത്തുന്നവരെ പ്രത്യേകം പരിശോധിക്കുമെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ ഡി സജിത്ത് ബാബു. വോട്ടര്‍മാരെ പരിശോധിക്കാന്‍ വനിതാ ജീവനക്കാരെ നിയോഗിച്ചു. വോട്ടുചെയ്യാന്‍…

Leave a comment