ഐഎസ് അനുകൂല യോഗം: 6 പ്രതികൾ കുറ്റക്കാർ 

419 0

കൊച്ചി: ഭീകരസംഘടനയായ ഐഎസ് അനുകൂല യോഗം കണ്ണൂരിലെ കനകമലയില്‍കൂടിയെന്ന കേസില്‍ ആറു പ്രതികള്‍ കുറ്റക്കാരെന്ന് എറണാകുളം പ്രത്യേക എന്‍ഐഎ കോടതി വിധിച്ചു . രാജ്യാന്തര ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് അനുകൂല രഹസ്യയോഗം കനകമലയില്‍ സംഘടിപ്പിച്ച കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി രണ്ടു കുറ്റപത്രങ്ങളാണ് സമര്‍പ്പിച്ചിരുന്നത്. കണ്ണൂര്‍ അണിയാരം മദീന മഹലില്‍ ഒമര്‍ അല്‍ഹിന്ദി എന്ന പേരില്‍ അറിയപ്പെടുന്ന മന്‍സീദ് (31),തൃശൂര്‍ ചേലക്കര വേങ്ങല്ലൂര്‍ അമ്പലത്ത് വീട്ടില്‍ അബുഹസ്‌ന എന്ന സ്വാലിഹ് മുഹമ്മദ് (30), കോയമ്പത്തൂര്‍ സ്വദേശി റാഷിദ് എന്ന അബു ബഷീര്‍ (30), കുറ്റിയാടി നങ്ങീലിന്‍കുടിയില്‍ ആമു എന്ന റംഷാദ് (25), മലപ്പുറം തിരൂര്‍ പുക്കാട്ടില്‍ വീട്ടില്‍ പി. സഫ്വാന്‍ (31) കുറ്റിയാടി നങ്ങീലംകണ്ടിയില്‍ എന്‍.കെ. ജാസിം (26), കോഴിക്കോട് സ്വദേശി സജീര്‍, തിരുനല്‍വേലി സ്വദേശി സുബഹാനി ഹാജ മൊയ്തീന്‍, കാഞ്ഞങ്ങാട് സ്വദേശി പി.കെ. മൊയ്‌നുദ്ദീന്‍ എന്നിവരാണ് പ്രതികള്‍.

Related Post

പാർട്ടി നിർദ്ദേശിച്ചാൽ  മത്സരിക്കും:കുമ്മനം രാജശേഖരൻ

Posted by - Sep 29, 2019, 10:11 am IST 0
തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ. സംസ്ഥാന സമിതി തന്റെ പേര് നിർദേശിച്ചതായി അറി കഴിഞ്ഞെന്നും  എന്നാൽ അവസാന തീരുമാനമെടുക്കേണ്ടത്…

സർക്കാരിനെ ഉപദേശിക്കാൻ തനിക്ക് അധികാരമുണ്ട് : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Posted by - Jan 26, 2020, 10:42 am IST 0
തിരുവനന്തപുരം: സര്‍ക്കാരിനെ ഉപദേശിക്കാനും നിർദ്ദേശങ്ങൾ  നല്‍കാനുമുള്ള അധികാരം നിയമപരമായി തനിക്കുണ്ടെന്നും സര്‍ക്കാരുമായി ഏറ്റുമുട്ടുകയാണെന്ന വിമർശനം തെറ്റാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ നിയമിച്ചതു രാഷ്ട്രപതിയാണെന്നും പ്രതിപക്ഷ…

ശബരിമലയിൽ മുസ്ലിംകളായ ഭക്‌തരെ തടഞ്ഞു

Posted by - Jan 18, 2020, 12:10 pm IST 0
ശബരിമല: കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ അറിവില്ലായ്മ മൂലം ശബരിമല ദർശനം നടത്താതെ മുസ്ലീങ്ങളായ അയ്യപ്പ ഭക്തർ മടങ്ങി.  കർണാടക സംഘത്തോടൊപ്പമാണ് പരമ്പരാഗത വേഷത്തിൽ മുസ്ലീങ്ങൾ എത്തിയത്. ഇവർ…

വാവ സുരേഷിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Posted by - Feb 14, 2020, 05:57 pm IST 0
തിരുവനന്തപുരം:  വാവ സുരേഷിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കൊല്ലം പത്തനാപുരത്തെ ഒരു വീട്ടിൽ കയറിയ പാമ്പിനെ പിടികൂടവേയാണ് വാവ സുരേഷിന് കടിയേറ്റത്. തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം…

ഇല്ല്യൂഷൻ ഇന്ത്യ മെഗാ മാജിക്‌ ഷോ താരപ്പൂരിൽ

Posted by - Nov 9, 2025, 10:20 am IST 0
മജീഷൻ സാമ്രാജിന്റെ ഉത്തരേന്ത്യൻ പര്യടനത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന ഇല്ല്യൂഷൻ ഇന്ത്യ മെഗാ മാജിക്‌ ഷോ 2025 നവംബർ 9 ന് ബോംബെ താരപ്പൂർ .ടി വി എം…

Leave a comment