290 0

വയനാട് : ഷഹ്‌ല ഷെറിൻ പാമ്പു കടിയേറ്റ് മരിച്ച  സ്‌കൂളിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. ഷഹ്‌ലയുടെ ചിത്രങ്ങൾ പതിപ്പിച്ച പോസ്റ്ററുകളുമായാണ് വിദ്യാർത്ഥികൾ സ്‌കൂൾ ഉപരോധിക്കുന്നത്.

വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ട പിടിഎ വീണ്ടും സ്‌കൂളിനുള്ളിൽ പ്രവർത്തനം നടത്തുന്നു എന്നാരോപിച്ചാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്.പിടിഎ ഭാരവാഹികളും അധ്യാപകരും ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നും കുട്ടികൾ ആരോപിക്കുന്നു. 
 
പ്രതികളായ അധ്യാപകരും ഷഹ്‌ലയെ ചികിൽസിച്ച ഡോക്ടറും ഇപ്പോഴും ഒളിവിൽ തുടരുകയാണ്. പ്രതികളുടെ വീട്ടിലെത്തിയ പൊലീസ് മൊഴിയെടുക്കാനാകാതെ തിരിച്ചു വരികയായിരുന്നു. ഷഹ്‌ലയുടെ മരണത്തെക്കുറിച്ചുള്ള മെഡിക്കൽ ബോർഡ് റിപ്പോർട്ടിന് ശേഷം മതി അറസ്റ്റെന്നാണ് തീരുമാനിച്ചിരിക്കുന്നത്.

Related Post

ഒക്ടോബർ അഞ്ചിന് വയനാട്ടിൽ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു

Posted by - Sep 25, 2019, 06:15 pm IST 0
വയനാട്: വയനാട്ടിൽ ഒക്ടോബർ അഞ്ചിന് യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. ബന്ദിപ്പൂർ പാതയിൽ പൂർ‌ണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.…

കുരുക്കഴിച്ചിട്ടും കല്‍പറ്റയിലെ ഗതാഗതകുരുക്ക് അഴിഞ്ഞില്ല  

Posted by - May 23, 2019, 09:05 am IST 0
കല്‍പറ്റ : നഗരത്തില്‍ ഏര്‍പെടുത്തിയ ട്രാഫിക് പരിഷ്‌കരണം പാളിയതോടെ വീണ്ടും ഗതാഗതക്കുരുക്ക് പതിവായി. ഗതാഗത ഉപദേശക സമിതി യോഗം ചേര്‍ന്നാണ് കഴിഞ്ഞ ജൂലൈ 1 മുതല്‍ പരിഷ്‌ക്കാരം…

വയനാട് കളക്ടറേറ്റിലേക്ക്  എസ്.എഫ്.ഐയും കെ.എസ്.യുവും നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം   

Posted by - Nov 22, 2019, 02:23 pm IST 0
കല്‍പ്പറ്റ:  സ്‌കൂള്‍ വിദ്യാര്‍ഥിനി ഷെഹ്ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥി സംഘടനകള്‍ വയനാട് കളക്ടറേറ്റിലേക്ക്   നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി.…

ഇഞ്ചിക്കും നേന്ത്രക്കായ്ക്കും വില ഉയരുന്നു; കര്‍ഷകര്‍ക്ക് തെല്ലും നേട്ടമില്ല  

Posted by - May 23, 2019, 09:00 am IST 0
കല്‍പറ്റ: ഇഞ്ചിയുടെയും നേന്ത്രക്കായുടെയും വില ഉയരുമ്പോഴും കഷര്‍ഷകര്‍ക്ക് നേട്ടമില്ല. ആവശ്യത്തിന് ഉല്‍പന്നമില്ലാത്ത സമയത്തെ വില വര്‍ധന ഉപഭോക്താവിന്റെ കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുന്നു. നീണ്ട ഇടവേളയ്ക്കു  ശേഷം…

സ്‌കൂള്‍ വിപണിയില്‍ വന്‍തിരക്ക്; ഡിമാന്‍ഡ് കൂടുതല്‍ അവഞ്ചേഴ്‌സ് ബാഗിന്  

Posted by - May 16, 2019, 04:23 pm IST 0
കല്‍പറ്റ : സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ അവശേഷിക്കെ സ്‌കൂള്‍ വിപണിയില്‍ വന്‍ തിരക്ക്. പുത്തനുടുപ്പും കളര്‍ഫുള്‍ ബാഗുകളും കുടകളും വാങ്ങാന്‍ രക്ഷിതാക്കള്‍ക്കൊപ്പം കുട്ടികളും കടകളിലെത്തുന്നു. ജില്ലയിലെ പ്രധാന…

Leave a comment