ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി റനില്‍ വിക്രമസിംഗെ വീണ്ടും സ്ഥാനമേറ്റു

231 0

കൊളംബോ: ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി റനില്‍ വിക്രമസിംഗെ(69) വീണ്ടും (5-ാം തവണ) സ്ഥാനമേറ്റു. ഇതോടെ ദ്വീപുരാജ്യത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമായി. വിക്രമസിംഗെയെ വീണ്ടും പ്രധാനമന്ത്രിയാക്കില്ലെന്ന് ആവര്‍ത്തിച്ച പ്രസിഡന്റ് മൈത്രിപാല സിരിസേനയ്ക്ക് സ്വന്തം വാക്കുകള്‍ വിഴുങ്ങേണ്ടി വന്നു.

ശ്രീലങ്കയിലെ ജനാധിപത്യപ്രസ്ഥാനങ്ങളുടെ വിജയമെന്ന് വിക്രമസിംഗെ ട്വീറ്റ് ചെയ്തു. ഇന്ത്യ- ശ്രീലങ്ക ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാകുമെന്ന് ഇന്ത്യയുടെ വിദേശകാര്യ വക്താവ് രവീഷ് കുമീര്‍ പ്രതികരിച്ചു. ശ്രീലങ്കയില്‍ ഏറ്റെടുത്ത വികസനപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ചൈനാ പക്ഷപാതിയായ മഹിന്ദ രാജപക്ഷെയെ സിരിസേന പ്രധാനമന്ത്രിയായി വാഴിച്ചതില്‍ ഇന്ത്യയ്ക്ക് ആശങ്കയുണ്ടായിരുന്നു.

Related Post

സിംബാബ്‌വെ മുൻ പ്രിന്റന്റ് റോബർട്ട് മുഗാബെ അന്തരിച്ചു

Posted by - Sep 6, 2019, 12:07 pm IST 0
സിംബാബ്‌വെ മുൻ പ്രസിഡന്റ് റോബർട്ട് മുഗാബെ തന്റെ 95 ആം വയസ്സിൽ അന്തരിച്ചുവെന്ന് രാജ്യത്തെ പ്രസിഡന്റ് എമ്മേഴ്‌സൺ മംഗംഗ്വ തന്റെ ഔ ദ്യോ ഗിക ട്വിറ്റർ അക്കൗണ്ടിൽ…

യു.എ.ഇ.യില്‍ ഇന്ധനവില കുറയും

Posted by - Dec 29, 2018, 08:07 am IST 0
ദുബായ്: യു.എ.ഇ.യില്‍ അടുത്ത മാസം ഇന്ധനവില കുറയും. വാറ്റ് ഉള്‍പ്പെടെയുള്ള പുതുക്കിയ ഇന്ധന വില ഊര്‍ജമന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ടു. പെട്രോള്‍ സൂപ്പര്‍ 98-ന്റെ വില ലിറ്ററിന് 2.25…

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ

Posted by - Mar 7, 2018, 11:45 am IST 0
ശ്രീലങ്കയിൽ അടിയന്തരാവസ്ഥ ശ്രീലങ്കയിൽ വർഗീയ ലഹള കത്തിപടരുന്നു. വർഗീയലഹള നിയന്ത്രിക്കുന്നതിന് ഭാഗമായി ശ്രീലങ്കയിൽ 10 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സിംഹള വിഭാഗവും മുസ്ലിം വിഭാഗവും തമ്മിലുള്ള സംഘർഷത്തിന്റെ…

നേപ്പാളിലെ ത്രിഭുവന്‍ വിമാനത്താവളത്തിൽ വിമാനം തകർന്നു

Posted by - Mar 12, 2018, 03:34 pm IST 0
നേപ്പാളിലെ ത്രിഭുവന്‍ വിമാനത്താവളത്തിൽ വിമാനം തകർന്നു ധാക്കയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് വന്ന വിമാനം റൺവേയിൽ നിന്നും തെന്നി മാറി തൊട്ടടുത്തുള്ള ഫുടബോൾ മൈതാനത്തേക്ക് ഇടിച്ചുകയറിയാണ് അപകടം. 76…

യാത്രാ വിമാനം അടിയന്തരമായി ഒഴിപ്പിച്ചു

Posted by - Oct 25, 2018, 07:28 am IST 0
വാഷിംടണ്‍: അമേരിക്കയിലെ മിയാമിയില്‍ യാത്രാ വിമാനം അടിയന്തരമായി ഒഴിപ്പിച്ചു. സുരക്ഷാ പ്രശ്‌നങ്ങളേത്തുടര്‍ന്നാണ് വിമാനം ഒഴിപ്പിച്ചത്. സംഭവത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

Leave a comment