ശബരിമലയിലെ നിരോധനാജ്ഞ രണ്ട് ദിവസം കൂടി നീട്ടി

79 0

പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ രണ്ട് ദിവസം കൂടി നീട്ടി. ജില്ലാ പൊലീസ് സൂപ്രണ്ടിന്റെയും എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റുമാരുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ ചൊവ്വാഴ്ച അര്‍ധ രാത്രി വരെ നീട്ടിക്കൊണ്ട് കലക്ടര്‍ ഉത്തരവിറക്കിയത്.

ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമായിരിക്കും.

അതേസമയം ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് ദര്‍ശനം നടത്തുന്നതിനോ ശരണംവിളിക്കുന്നതിനോ യാതൊരു തടസ്സവും ഉണ്ടായിരിക്കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

Related Post

കൊച്ചിയില്‍ ബോട്ടില്‍ കപ്പലിടിച്ച്‌ മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു

Posted by - Aug 7, 2018, 12:26 pm IST 0
കൊച്ചി: മുനമ്പത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച്‌ മൂന്ന് മത്സ്യത്തൊഴിലാലികള്‍ മരിച്ചു. മലയാളിയടക്കം മൂന്ന് പേരെ രക്ഷപ്പെടുത്തി. കുളച്ചലില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ഓഷ്യാനസ് എന്ന ബോട്ടില്‍…

മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ 2200 റിയാല്‍

Posted by - Jan 5, 2019, 03:36 pm IST 0
ഖത്തര്‍ : മൃതദേഹങ്ങള്‍ നാട്ടിലേക്കു കൊണ്ടു പോകാനുള്ള നിരക്ക് ഏകീകരിക്കാന്‍ എയര്‍ ഇന്ത്യ തീരുമാനമായി. ഖത്തറില്‍ നിന്നു മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ 2200 റിയാലാണ് എയര്‍ ഇന്ത്യയുടെ പുതിയ…

ശബരിമലയില്‍ നിരോധനാജ്ഞ നീട്ടി 

Posted by - Nov 26, 2018, 08:45 pm IST 0
പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ നീട്ടുന്നതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ പി ബി നൂഹ് ഉത്തരവിറക്കി. ഇതനുസരിച്ച്‌ നവംബര്‍ 30 വരെയാണ് സന്നിധാനം, പമ്ബ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍…

ശ്രീജിത്തിന്റെ കസ്റ്റഡിമരണം: എസ്.പി. എ.വി. ജോര്‍ജിന്റെ പങ്ക് വെളിപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി 

Posted by - Jun 5, 2018, 06:03 am IST 0
തിരുവനന്തപുരം: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട്  ആലുവ മുന്‍ എസ്.പി. എ.വി. ജോര്‍ജിന്റെ പങ്ക് വെളിപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. ശ്രീജിത്തിന്റെ മരണം സംബന്ധിച്ച അന്വേഷണം…

Leave a comment