വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

128 0

മുംബൈ: ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് ഇന്ത്യ വിട്ട വിവാദ വ്യവസായി വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള മുംബൈയിലെ പ്രത്യേക കോടതിയാണ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.

മല്യയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് കോടതിയെ സമീപിച്ചത്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതോടെ ഇന്ത്യയിലുള്ള മല്യയുടെ സ്വത്തുക്കള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കണ്ടുകെട്ടാം.

2016 മാര്‍ച്ചിലാണ് മല്യ രാജ്യം വിട്ടത്. എസ്.ബി..ഐ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോഷ്യത്തില്‍ നിന്ന് 9000 കോടി രൂപ വായ്പയെടുത്താണ് മല്യ രാജ്യം വിട്ടത്. യുകെ കോടതി മല്യയെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ വിധിച്ചതിന് പിന്നാലെ വായ്പ എടുത്ത തുക മുഴുവന്‍ തിരിച്ചടയ്ക്കാന്‍ തയ്യാറാണ് അത് സ്വീകരിക്കണം എന്ന അഭ്യര്‍ഥന ട്വിറ്റിലൂടെ മല്യ നടത്തിയിരുന്നു.

Related Post

കനത്ത മഴയും വെള്ളപ്പൊക്കവും: 100ല്‍ ഏറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

Posted by - Jul 9, 2018, 12:25 pm IST 0
ടോക്ക്യോ: ജപ്പാനില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 100ല്‍ ഏറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അപകടത്തില്‍ 50 ഓളം പേരെ കാണാതായെന്നു ജപ്പാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ…

സൗദി അറേബ്യയിൽ വനിതാ നഴ്‌സുമാർക്ക് അവസരം 

Posted by - Apr 29, 2018, 07:57 am IST 0
കോഴിക്കോട്• സൗദി അറേബ്യയിൽ വനിതാ നഴ്‌സുമാർക്ക് അവസരം. സൗദി അറേബ്യയിലെ ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഷ്ഫ അല്‍ അബീര്‍ ആശുപത്രിയിലേയ്ക്കാണ് അവസരം. നോര്‍ക്ക റൂട്ട്‌സിന്റെ റിക്രൂട്ട്‌മെന്റ് മെയ്…

ഷാര്‍ജയില്‍ വീടിനുള്ളില്‍ ഇന്ത്യന്‍ വംശജയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Posted by - Apr 28, 2018, 11:17 am IST 0
യുഎഇ: ഷാര്‍ജയില്‍ വീടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍ ഇന്ത്യന്‍ വംശജയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഹൈദരാബാദ് സ്വദേശിയായ തസ്ലീന്‍ബി യാസിന്‍ ഖാന്‍ ഷെയ്ഖിന്റെ (36)…

പാകിസ്താന് മറുപടി നല്‍കേണ്ട കൃത്യമായ സമയം ഇതാണ് : കരസേനാ മേധാവി

Posted by - Sep 23, 2018, 07:10 am IST 0
ദില്ലി: പാകിസ്താന്റെ നടപടികള്‍ക്ക് കൃത്യമായ മറുപടി നല്‍കേണ്ട കൃത്യമായ സമയം ഇതാണെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. പാകിസ്താന് അതേ നാണയത്തിലാണ് മറുപടി നല്‍കേണ്ടത് എന്നും അദ്ദേഹം…

ദുബായില്‍ ബസ് അപകടം; ആറു മലയാളികളുള്‍പ്പെടെ 17പേര്‍ മരിച്ചു  

Posted by - Jun 7, 2019, 07:33 pm IST 0
ദുബായ്: ഒമാനില്‍ നിന്ന് ദുബായിലേക്കു വന്ന ബസ് ട്രാഫിക് സൈന്‍ ബോര്‍ഡിലേക്കു ഇടിച്ചു കയറിയ അപകടത്തില്‍ 17 പേര്‍ മരിച്ചു. ഇവരില്‍ പിതാവും മകനും ഉള്‍പ്പടെ ആറുപേര്‍…

Leave a comment