കൊറോണ ബാധിച്ച് സൗദിയിൽ ആറു മരണം; 157 പേർക്ക് രോഗം സ്ഥിരീകരിച്ചു

748 0

സൗദി അറേബ്യയിൽ 157 പേർക്ക് കൂടി ബുധനാഴ്ച  കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 1720 ആയി. ആറുപേരാണ്  ബുധനാഴ്ച മരിച്ചത്.  ആകെ മരണ സംഖ്യ ഇതോടെ 16 ആയി.  ഇതുവരെ 264 പേർക്ക് രോഗം ഭേദമായതായും സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽ റാബിയാഹ് അറിയിച്ചു.

കൊറോണ വ്യാപനം തടയുന്നതിന് കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്ന്  ജനങ്ങളോട് മന്ത്രി ആവശ്യപ്പെട്ടു. ആൾക്കൂട്ടങ്ങൾ  ഒഴിവാക്കണമെന്നും സാമൂഹ്യ അകലം പാലിക്കണമെന്നും അനാവശ്യമായി  പുറത്തിറങ്ങരുതെന്നും മന്ത്രി അഭ്യർത്ഥിച്ചു.

കൊറോണ വ്യാപനം കുറയുന്നതുവരെ ലോകമാകമാനമുള്ള മുസ്ലിം സഹോദരങ്ങൾ ഈ വർഷത്തെ ഹജ്ജ് കർമത്തിനുള്ള ഒരുക്കങ്ങൾ നിർത്തിവയ്ക്കണമെന്ന് സൗദി ഹജ്- ഉംറ മന്ത്രി മുഹമ്മദ് സലേ ബിൻ താഹെർ ബന്തേൻ അഭ്യർത്ഥിച്ചു.

Related Post

 ജനാലയ്ക്കപ്പുറം കുടുങ്ങിപ്പോയ മൂന്ന് വയസുകാരിക്ക് രക്ഷകരായി രണ്ട് യുവാക്കള്‍

Posted by - Sep 10, 2018, 07:41 am IST 0
കെട്ടിടത്തിന്റെ മൂന്നാംനിലയിലെ ജനാലയ്ക്കപ്പുറം കുടുങ്ങിപ്പോയ മൂന്ന് വയസുകാരിക്ക് രക്ഷകരായി രണ്ട് യുവാക്കള്‍. ഒരാള്‍ കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരനും മറ്റൊരാള്‍ വ്യാപാരിയുമാണ്. കിഴക്കന്‍ ചൈനയിലെ ജിയാങ്‌സു പ്രാവിശ്യയിലാണ് സംഭവം.…

രണ്ടാനമ്മയെ മകന്‍ തീകൊളുത്തി കൊന്നു

Posted by - Dec 2, 2018, 09:25 am IST 0
കൊച്ചി: കൊച്ചിയില്‍ രണ്ടാനമ്മയെ മകന്‍ തീകൊളുത്തി കൊന്നു.വൈറ്റില മേജര്‍ റോഡില്‍ നേരേ വീട്ടില്‍ മേരി ജോസഫാണ് മകന്റെ കൈയ്യാല്‍ ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ തങ്കച്ചന്‍ എന്ന് വിളിക്കുന്ന…

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലുമായി 48 മരണം 

Posted by - Jul 8, 2018, 10:46 am IST 0
ടോക്കിയോ: തെക്കു പടിഞ്ഞാറന്‍ ജപ്പാനില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലുമായി 48 പേര്‍ മരിച്ചു. സംഭവത്തില്‍ നൂറിലേറെ പേരെ കാണാതായി. ഒരാഴ്ചയായി ജപ്പാനില്‍ മഴ തുടരുകയാണ്. ഹിരോഷിമ, എഹിം,…

ഡൊണാള്‍ഡ് ട്രംപിന് പിന്തുണയുമായി സൗദി അറേബ്യ രംഗത്ത്

Posted by - May 10, 2018, 08:09 am IST 0
റിയാദ്: ഇറാനുമായുള്ള ആണവ കരാറില്‍നിന്ന് പിന്മാറിയ ഡൊണാള്‍ഡ് ട്രംപിന് പിന്തുണയയുമായി സൗദി അറേബ്യ രംഗത്ത്. ഇറാന്റെ മിസൈല്‍ പരിപാടികളെക്കുറിച്ച്‌ കരാറില്‍ പരാമര്‍ശമില്ലെന്ന വിമര്‍ശനമുയര്‍ത്തിയാണ് ട്രംപ് ആണവ കരാറില്‍നിന്ന്…

യാത്രാ വിമാനം അടിയന്തരമായി ഒഴിപ്പിച്ചു

Posted by - Oct 25, 2018, 07:28 am IST 0
വാഷിംടണ്‍: അമേരിക്കയിലെ മിയാമിയില്‍ യാത്രാ വിമാനം അടിയന്തരമായി ഒഴിപ്പിച്ചു. സുരക്ഷാ പ്രശ്‌നങ്ങളേത്തുടര്‍ന്നാണ് വിമാനം ഒഴിപ്പിച്ചത്. സംഭവത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

Leave a comment