ശമ്പളവും ഭക്ഷണവുമില്ലാതെ യുഎഇയില്‍ കുടുങ്ങിക്കിടക്കുന്നത് 8 മലയാളികള്‍

153 0

യുഎഇയില്‍ ശമ്പളവും ഭക്ഷണവുമില്ലാതെ കുടുങ്ങിക്കിടക്കുന്നത് 8 മലയാളികള്‍. 2017 ഒക്ടോബര്‍ 11,16 തിയതികളിലായാണ് അല്‍ റിയാദ ട്രേഡിംഗ് ബില്‍ഡിംഗ് മെറ്റീരിയല്‍സ് എന്ന കമ്പനി 8 മലയാളികളെ കണ്‍സ്ട്രക്ഷന്‍ ജോലി വാഗ്ദാനം ചെയ്ത് യുഎഇയിയിലെ ഫിജറയില്‍ എത്തിച്ചത്. 3 മാസത്തെ വിസിറ്റിംഗ് വിസയില്‍ ഫിജറയില്‍ എത്തിയ ശേഷം ജോബ് വിസയിലേക്ക് മാറ്റാം എന്നും ഇവര്‍ക്ക് കമ്പനി എംഡി ഷംസുദ്ദീന്‍ വാക്കുനല്‍കിയിരുന്നു. 

എന്നാല്‍ രണ്ടുമാസം ഇവര്‍ക്ക് കൃത്യമായി ശമ്പളം നല്‍കുകയും അടുത്ത മാസം മുതല്‍ നല്‍കാതിരിക്കുകയുമായിരുന്നു. എന്നാല്‍ ശമ്പളം നല്‍കിയാല്‍ മാത്രമേ ജോലി ചെയ്യൂ എന്ന് തൊഴിലാളികള്‍ പറഞ്ഞതിനെ തുടര്‍ന്ന് അവര്‍ക്കുള്ള ഭക്ഷണവും കമ്പനി നല്‍കാതിരിക്കുകയായിരുന്നു. 

കിളിമാനൂര്‍ സ്വദേശികളാണ് മാസങ്ങളായി ശമ്പളമോ ഭക്ഷണമോ ഇല്ലാതെ യുഎയിയിലെ ഫിജറയില്‍ കഴിയുന്നത്. ജോലി തട്ടിപ്പിനിരായായവരാണ് ഈ എട്ടു മലയാളികളും. ഈ വിഷയത്തില്‍ അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന് കാട്ടി ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
 

Related Post

യാത്രാവിമാനം തകര്‍ന്നു വീണു

Posted by - Aug 1, 2018, 07:47 am IST 0
മെക്സിക്കോ സിറ്റി: യാത്രാവിമാനം തകര്‍ന്നു വീണു. മെക്സിക്കോയിലാണ് സംഭവം ഉണ്ടായത്. എയറോ മെക്സിക്കോ എഎം2431 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിക്ടോറിയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകമാണ് വിമാനം…

കൊറോണ ബാധിച്ച് സൗദിയിൽ ആറു മരണം; 157 പേർക്ക് രോഗം സ്ഥിരീകരിച്ചു

Posted by - Apr 2, 2020, 02:15 pm IST 0
സൗദി അറേബ്യയിൽ 157 പേർക്ക് കൂടി ബുധനാഴ്ച  കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 1720 ആയി. ആറുപേരാണ്  ബുധനാഴ്ച മരിച്ചത്.  ആകെ മരണ…

ശാരിരീക ബന്ധത്തിനിടെ മരിച്ച യുവാവിന്റെ മൃതദ്ദേഹം വെട്ടി നുറുക്കി ഫ്രീസറില്‍ വെച്ച്‌ യുവതി

Posted by - Jul 4, 2018, 12:48 pm IST 0
മോസ്‌കോ: ശാരിരീക ബന്ധത്തിനിടെ യുവാവ് മരിച്ചു, ഉടന്‍ തന്നെ മൃതദ്ദേഹം വെട്ടി നുറുക്കി ഫ്രീസറില്‍ വെച്ച്‌ യുവതി. റഷ്യയിലാണ് സംഭവമുണ്ടായത്. 21കാരിയായ അനസ്റ്റാസിയ വണ്‍ഗിന കാമുകനായ 24കാരന്‍…

സൗദിയിൽ ബസ് ലോറിയുമായി  കൂട്ടിയിടിച്  35 പേർ മരിച്ചു  

Posted by - Oct 17, 2019, 10:29 am IST 0
റിയാദ്: സൗദിയില്‍ തീര്‍ത്ഥാടകരുമായി പോകുകയായിരുന്ന ബസ് ട്രുക്കുമായി  കൂട്ടിയിടിച്ചു. അപകടത്തില്‍ 35 പേര്‍ മരിച്ചു. മദീനയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെ ഹിജ്റ റോഡിലാണ് അപകടമുണ്ടായത്. കൂട്ടിയിടച്ച…

പാക്കിസ്ഥാന്‍ നാവികസേന വന്‍ ഹാഷിഷ് ശേഖരം പിടികൂടി

Posted by - Nov 27, 2018, 07:50 am IST 0
ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ നാവികസേന വന്‍ ഹാഷിഷ് ശേഖരം പിടികൂടിയെന്ന് റിപ്പോര്‍ട്ട്. ഇവിടുത്തെ ഓര്‍മരയിലാണ് 1500 കിലോ ഹാഷിഷ് പിടികൂടിയത്.  മയക്കുമരുന്ന് വിരുദ്ധ സ്ക്വാഡുമായി ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ്…

Leave a comment