സൗദിയിൽ ശക്തമായ മഴയും ഇടിമിന്നലും കാറ്റും: ജാഗ്രതാ നിർദ്ദേശം നൽകി

170 0

 റിയാദ്: സൗദിയിലെ ബുറൈദ, ഖസീം തുടങ്ങി വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴയും ഇടിമിന്നലും കാറ്റും. വീടുകളുടെയും വാഹനങ്ങളുടെയും വാതിലുകള്‍ കാറ്റ് പിഴുതെറിഞ്ഞു. വിവിധ സ്ഥാപനങ്ങളുടെ ബോര്‍ഡുകളും കാറ്റില്‍ പറന്നുപോയി. കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡ്, മൊബൈല്‍ ടവര്‍, തുടങ്ങിയവ കാറ്റില്‍ പറന്നുപോയി. 

ചിലയിടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു. സാമാന്യം വലിപ്പമുള്ള ഐസ് കട്ടകളും വര്‍ഷിക്കുകയുണ്ടായി. ഐസ് കട്ടകള്‍ വീണു വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നു. നാശനഷ്ടങ്ങളുടെ നിരവധി റിപ്പോര്‍ട്ടുകളാണ് ലഭിച്ചിട്ടുള്ളതെന്ന് സിവില്‍ ഡിഫെന്‍സ് വിഭാഗം അറിയിച്ചു. ഇവിടങ്ങളിലാകെ ഇരുളടഞ്ഞ അന്തരീക്ഷമാണുള്ളത്. 

ശക്തമായ കാറ്റും മഞ്ഞ് വീഴ്ചയും നിരവധി നാശ നഷ്ടങ്ങളുണ്ടാക്കിയതായി റിപ്പോട്ട് ചെയ്യുന്നു. റോഡുകളിലെ വശങ്ങളില്‍ സ്ഥാപിച്ച സിഗ്‌നല്‍ പോസ്റ്റുകള്‍ തകരാറിലായി. ബുറൈദ, ഖസീം മേഖലയിലെ ജനജീവിതമാകെ സ്തംഭിച്ചു. ശക്തമായ മഴക്കും കാറ്റടിക്കുവാനുള്ള സാധൃതയുമുണ്ടെന്ന് ഇന്ന് രാവിലെതന്നെ സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നിയിപ്പ് നല്‍കിയിരുന്നു. പ്രാഥമിക വിവരമനുസരിച്ച്‌ 251 വാഹനങ്ങള്‍ക്ക് കേടുപാടുപറ്റിയതായി വിവരം ലഭിച്ചിട്ടുണ്ട്. 15 വീടുകളില്‍ വെള്ളം കയറിതായും വിവരമുണ്ട്. 

Related Post

ഇന്ത്യയും ഫ്രാൻസും; 14 കരാറുകളിൽ ഒപ്പുവച്ചു

Posted by - Mar 10, 2018, 03:55 pm IST 0
ഇന്ത്യയും ഫ്രാൻസും; 14 കരാറുകളിൽ ഒപ്പുവച്ചു ഇന്ത്യയും ഫ്രാൻസും തമ്മിൽ സുരക്ഷാ ആണവോർജം തുടങ്ങിയ 14 കരാറുകളിൽ ഒപ്പുവെച്ചു. ഇന്ത്യയിലേക്ക് എത്തിയ ഫ്രാൻസ് പ്രധാനമത്രി ഇമ്മാനുവേൽ മാക്രോയും…

ഒമാൻ ഉൾക്കടലിൽ മരണ വലയം    

Posted by - May 5, 2018, 05:55 am IST 0
ഒമാൻ :ഒമാൻ ഉൾക്കടലിൽ 63, 700 ചതുരശ്രമൈൽ മേഖലയിൽ ഓക്സിജന്റെ അളവ് അനുദിനം കുറഞ്ഞു കൊണ്ടിരിക്കുന്നതിനാൽ ഇവിടെ സമുദ്ര സഞ്ചാരികളുടെയും സമുദ്ര ജീവികളുടെയും ജീവനു തന്നെ ഭീഷണിയായി…

സുനാമിയില്‍ മരണം 373 കടന്നു

Posted by - Dec 25, 2018, 08:51 am IST 0
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ അഗ്നി പര്‍വത സ്ഫോടനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ മരണം 373 കടന്നു. 1400 ലധികം പേര്‍ക്ക് പരിക്കേറ്റു. 100 കിലോമീറ്ററലധികം തീര മേഖല തകര്‍ന്നടിഞ്ഞു. അവശിഷ്ടങ്ങള്‍ക്കിടയില്‍…

കൊറിയന്‍ പോപ് ഗായിക സുല്ലി വീടിനുള്ളില്‍ മരിച്ച നിലയില്‍

Posted by - Oct 15, 2019, 04:33 pm IST 0
സിയോള്‍ : കൊറിയന്‍ പോപ് ഗായികയും നടിയുമായ സുല്ലിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദക്ഷിണ കൊറിയയിലെ സിയോളിലുള്ള രണ്ട് നിലകളുള്ള വീട്ടില്‍ ഗായികയുടെ മൃതദേഹം കണ്ടെത്തിയത്.…

യാത്രാ വിമാനം അടിയന്തരമായി ഒഴിപ്പിച്ചു

Posted by - Oct 25, 2018, 07:28 am IST 0
വാഷിംടണ്‍: അമേരിക്കയിലെ മിയാമിയില്‍ യാത്രാ വിമാനം അടിയന്തരമായി ഒഴിപ്പിച്ചു. സുരക്ഷാ പ്രശ്‌നങ്ങളേത്തുടര്‍ന്നാണ് വിമാനം ഒഴിപ്പിച്ചത്. സംഭവത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

Leave a comment