കനത്ത മഴയിലും വെള്ളപ്പൊക്കത്തിലുമായി 48 മരണം 

392 0

ടോക്കിയോ: തെക്കു പടിഞ്ഞാറന്‍ ജപ്പാനില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലുമായി 48 പേര്‍ മരിച്ചു. സംഭവത്തില്‍ നൂറിലേറെ പേരെ കാണാതായി. ഒരാഴ്ചയായി ജപ്പാനില്‍ മഴ തുടരുകയാണ്. ഹിരോഷിമ, എഹിം, ഓഖ്യാമ, ക്യോട്ടോ എന്നിവിടങ്ങളിലാണ് ദുരന്തം കൂടുതല്‍ നാശം വിതച്ചത്. നിരവധി അണക്കെട്ടുകളടക്കം കനത്ത മഴയില്‍ പൂര്‍ണമായി മുങ്ങി.

20 ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 40ഓളം ഹെലികൊപ്ടറുകളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പലയിടങ്ങളിലും ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ ഇനിയും ഉയരാനാണ് സാദ്ധ്യതയെന്ന് അധികൃതര്‍ വ്യക്തമാക്കി. തലസ്ഥാന നഗരമായ ടോക്കിയോയില്‍ ഇന്നലെ റിക്ടര്‍ സ്കെയിലില്‍ 6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രദേശത്ത് സുനാമി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related Post

മോസ്‌കോയില്‍ വിമാനത്തിനു തീപിടിച്ച് 41 മരണം; അപകടം ഇടിമിന്നലേറ്റെന്ന് സൂചന  

Posted by - May 6, 2019, 10:12 am IST 0
മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ സുഖോയ് സൂപ്പര്‍ജെറ്റ് വിമാനത്തിന് തീപിടിച്ച് 41 മരണം.പ്രാദേശിക സമയം വൈകുന്നേരം 5:50 ഓടെയായിരുന്നു അപകടം. മോസ്‌കോയില്‍ നിന്നും റഷ്യയുടെ വടക്ക് പടിഞ്ഞാറന്‍…

വിടാതെ  കോവിഡ്  വിദേശത്തുള്ള 276 ഇന്ത്യക്കാർക്ക് കോവിഡ്

Posted by - Mar 18, 2020, 04:52 pm IST 0
വിദേശത്തുള്ള 276 ഇന്ത്യക്കാർക്ക് കോവിഡ് ബാധയെന്ന് സർക്കാർ സ്ഥിരീകരിച്ചു. ഇതില്‍ 255 പേർ ഇറാനിലാണ്. യുഎഇൽ 12  പേർക്കും ഇറ്റലിയിൽ 5 പേർക്കുമാണ് രോഗം സ്ഥിതീകരിച്ചത്.WHO യുടെ…

ഇന്തോനേഷ്യയില്‍ സുനാമി; 384 മരണം

Posted by - Sep 29, 2018, 08:00 pm IST 0
ഇന്തോനേഷ്യ: ജക്കാര്‍ത്തയിലെ സുലാവേസി ദ്വീപില്‍ ഭൂചലനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ 384 പേര്‍ മരിച്ചതായി സൂചന. മുന്നൂറോളം പേര്‍ക്ക് പരിക്കേറ്റു. നിരവധി പേരെ കാണാതായി. മരണനിരക്ക് ഇനിയും ഉയരുമെന്നാണ്…

പൈലറ്റുമാരുടെ സമരം: ബ്രിട്ടീഷ് എയർവെയ്‌സ് വിമാന സർവീസുകൾ റദ്ദാക്കി

Posted by - Sep 9, 2019, 05:52 pm IST 0
ലണ്ടൻ: പൈലറ്റുമാരുടെ സമരത്തെ തുടർന്ന്  ബ്രിട്ടീഷ് എയർവെയ്‌സ് വിമാന സർവീസുകൾ റദ്ദാക്കി. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടാണ് പൈലറ്റുമാർ ഇന്ന് രാവിലെ മുതൽ  സമരം തുടങ്ങിയത്. ആഗോളതലത്തിൽ ഇതാദ്യമായാണ്…

ബോഡിഗാര്‍ഡിനെ വിവാഹം ചെയ്ത് തായ്‌ലന്‍ഡ് രാജാവ്  

Posted by - May 2, 2019, 03:17 pm IST 0
ബാങ്കോക്ക്: ഔദ്യോഗിക സ്ഥാനാരോഹണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ബോഡിഗാര്‍ഡിനെ വിവാഹം ചെയ്ത് രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ് തായ്‌ലന്‍ഡ് രാജാവ് മഹാ വജ്രലോങ്കോണ്‍. തന്റെ പേഴ്‌സണല്‍ ഗാര്‍ഡ് ഫോഴ്‌സിന്റെ ചുമതലയുള്ള സുതിദ…

Leave a comment