മ​യ​ക്കു​മ​രു​ന്നി​ന് നി​ല​വാ​ര​മി​ല്ലെ​ന്ന് പ​രാ​തി നല്‍കിയ ആള്‍ക്ക് പിന്നീട് സംഭവിച്ചത്: കിടിലന്‍ ട്വിസ്റ്റ്‌  

107 0

ഫ്ളോ​റി​ഡ: വ്യാ​പാ​രി​യി​ൽ​നി​ന്നു വാ​ങ്ങി​യ വ​സ്തു​വി​ന് ഗു​ണ​നി​ല​വാ​രം പോ​ര എന്ന് പറഞ്ഞു നേ​രെ പോ​ലീ​സി​ന്‍റെ അ​ടു​ത്തേ​ക്കു പാ​ഞ്ഞു. പ​രാ​തി കേ​ട്ട് ഞെ​ട്ടി​യ പോ​ലീ​സ് പ​രാ​തി​ക്കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തു ജ​യി​ലി​ലി​ടുകയും ചെയ്തു. യു​എ​സി​ലെ ഫ്ളോ​റി​ഡ​യി​ലാ​ണ് സം​ഭ​വം ഉണ്ടായത്. ഡ​ഗ്ല​സ് പീ​റ്റ​ർ എ​ന്ന​യാ​ൾ നി​ർ​ഭാ​ഗ്യ​വാ​നാ​യ പ​രാ​തി​ക്കാ​ര​നും. ചൊ​വ്വാഴ്ച അ​ലു​മി​നി​യം ഫോ​യി​ൽ പേ​പ്പ​റി​ൽ പൊ​തി​ഞ്ഞ വെ​ള്ള​നി​റ​ത്തി​ലു​ള്ള പൊ​ടി​യു​മാ​യി പീ​റ്റ​ർ ഷെ​രി​ഫ് ഓ​ഫീ​സി​ലെ​ത്തി. 

താ​ൻ ഉ​പ​യോ​ഗി​ച്ച മ​യ​ക്കു​മ​രു​ന്നി​ന്‍റെ ഗു​ണ​മേ​ൻ​മ പ​രി​ശോ​ധി​ച്ചു ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും ല​ഹ​രി​മ​രു​ന്ന് വി​റ്റ ഏ​ജ​ന്‍റി​നെ​തി​രേ കു​റ്റം ചു​മ​ത്ത​ണ​മെ​ന്നും ഇ​യാ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ മ​യ​ക്കു​മ​രു​ന്ന് മെ​ഥാം​ഫി​റ്റ​മി​നാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് പീ​റ്റ​റി​നെ ഷെ​രി​ഫ് ഓ​ഫീ​സ​ർ അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു. മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം വ​ച്ച കു​റ്റ​ത്തി​നാ​ണു പീ​റ്റ​റി​നെ അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​യാ​ൾ​ക്ക് 5000 ഡോ​ള​റി​ന്‍റെ ജാ​മ്യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. 

Related Post

നൈജറില്‍ സ്‌കൂളില്‍ അഗ്നിബാധ; 20 നഴ്‌സറി കുട്ടികള്‍ വെന്തു മരിച്ചു  

Posted by - Apr 14, 2021, 04:06 pm IST 0
നിയാമി: ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ സ്‌കൂളിന് തീപിടിച്ച് 20 കുട്ടികള്‍ വെന്തു മരിച്ചു. തലസ്ഥാന നഗരമായ നിയാമിയില്‍ വൈക്കോല്‍ മേഞ്ഞ സ്‌കൂളിലാണ് തീപ്പിടുത്തം ഉണ്ടായത്. മരണമടഞ്ഞതെല്ലാം കുഞ്ഞു…

കാണാതായ വനിതയെ പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്നും കണ്ടെത്തി

Posted by - Jun 16, 2018, 01:45 pm IST 0
മകാസര്‍: കാണാതായ ഇന്തോനേഷ്യന്‍ വനിതയെ 23 അടി നീളമുള്ള പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്നും കണ്ടെത്തി. 54കാരിയായ വാ ടിബയുടെ ശരീരമാണ് ഇത്തരത്തില്‍ ലഭിച്ചത്. ഇവരെ കാണാതായതിനെത്തുടര്‍ന്ന് തിരച്ചില്‍…

അമേരിക്കയില്‍ മൂന്നു പാര്‍ലറുകളില്‍ വെടിവെപ്പ്; എട്ടുപേര്‍ കൊല്ലപ്പെട്ടു  

Posted by - Mar 17, 2021, 06:48 am IST 0
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ജോര്‍ജിയയില്‍ മൂന്ന് പാര്‍ലറുകളിലായി നടന്ന വെടിവെപ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ആറ് പേര്‍ ഏഷ്യന്‍ വംശജരായ സ്ത്രീകളാണ്. പ്രതിയെന്ന് കരുതുന്ന 21 കാരനെ…

മനുഷ്യ ലക്ഷണങ്ങളുമായി പിറന്ന പന്നിക്കുഞ്ഞ്: ഹിറ്റായ കഥയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ 

Posted by - Jul 31, 2018, 06:44 pm IST 0
മനുഷ്യ ലക്ഷണങ്ങളുമായി പിറന്ന് വീണ ഒരു വിചിത്രജീവിയുടെ ചിത്രങ്ങള്‍ കണ്ട് ആശ്ചര്യപ്പെട്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കെനിയയിലെ മുരങ്ങയില്‍ ആകസ്മികമായി മനുഷ്യ സാദൃശ്യമുള്ള പന്നിക്കുഞ്ഞിനെ പ്രസവിക്കുകയായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയയില്‍…

താലിബാന്‍ ആക്രമണത്തില്‍ 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

Posted by - Jun 11, 2018, 01:59 pm IST 0
കാബൂള്‍: അഫ്ഗാനിലെ കുന്ദുസ് പ്രവിശ്യയിലുണ്ടായ താലിബാന്‍ ആക്രമണത്തില്‍ 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞദിവസമണ് താ​ലി​ബാ​​ന്‍ വെ​ടി​നി​ര്‍​ത്ത​ല്‍ പ്ര​ഖ്യാ​പിച്ചത്. എന്നാല്‍ വെ​ടി​നി​ര്‍​ത്ത​ല്‍ ലംഘിച്ചാണ് അര്‍ഗന്ദബ്  ജില്ലയിലെ സെക്യൂരിറ്റി…

Leave a comment