മോസ്‌കോയില്‍ വിമാനത്തിനു തീപിടിച്ച് 41 മരണം; അപകടം ഇടിമിന്നലേറ്റെന്ന് സൂചന  

351 0

മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ സുഖോയ് സൂപ്പര്‍ജെറ്റ് വിമാനത്തിന് തീപിടിച്ച് 41 മരണം.പ്രാദേശിക സമയം വൈകുന്നേരം 5:50 ഓടെയായിരുന്നു അപകടം. മോസ്‌കോയില്‍ നിന്നും റഷ്യയുടെ വടക്ക് പടിഞ്ഞാറന്‍ നഗരമായ മര്‍മാന്‍സ്‌കിലേക്ക് പോകുകയായിരുന്ന വിമാനമാണ് അപകടത്തില്‍പെട്ടത്. പറന്നുയര്‍ന്ന ഉടന്‍ സിഗ്‌നല്‍ തകരാറിനെത്തുടര്‍ന്ന് വിമാനം തിരിച്ചിറക്കിയെങ്കിലും തീ പിടിക്കുകയായിരുന്നു.

വിമാനത്തില്‍ 78 യാത്രക്കാരും 5 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനിടെയാണ് അപകടം നടന്നത്. മരിച്ചവരില്‍ വിമാനത്തിലെ ജീവനക്കാരും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. പൊള്ളലേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഇടമിന്നലേറ്റതാണ് അപകടകാരണമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ റഷ്യന്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തില്‍ റഷ്യന്‍ പ്രസിഡന്റ് വള്ഡിമര്‍ പുടിന്‍ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായംപ്രഖ്യാപിച്ചിട്ടുണ്ട്. പൊള്ളലേറ്റവരുടെ ചികിത്സ സര്‍ക്കാര്‍ വഹിക്കുമെന്ന് പുടിന്‍ അറിയിച്ചു.

Related Post

തട്ടിപ്പ് കേസില്‍ കര്‍ണാടകത്തിലെ മുന്‍മന്ത്രി ജനാര്‍ദ്ദന്‍ റെഡ്ഢി അറസ്റ്റില്‍

Posted by - Nov 11, 2018, 03:27 pm IST 0
ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസില്‍ കര്‍ണാടകത്തിലെ മുന്‍മന്ത്രിയും വിവാദ ഖനി വ്യവസായിയുമായ ജനാര്‍ദ്ദന്‍ റെഡ്ഢിയെ ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. സ്വകാര്യ ധനകാര്യ സ്ഥാപനത്തെ…

വാഹനാപകടത്തില്‍ 16 കുട്ടികളുള്‍പ്പെടെ 48 പേര്‍ മരിച്ചു

Posted by - May 27, 2018, 10:01 am IST 0
കംപാല: ഉഗാണ്ടയിലുണ്ടായ വാഹനാപകടത്തില്‍ 16 കുട്ടികളുള്‍പ്പെടെ 48 പേര്‍ മരിച്ചു. നിരവധി യാത്രക്കാരുമായി പോകുകയായിരുന്ന ബസ് ട്രാക്ടറിലും ട്രക്കിലും ഇടിച്ചാണ് അപകടം ഉണ്ടായത്.   കംപാലയില്‍ നിന്നും…

ബി.എസ്.എൻ.എൽ സൗദിയിലേക്കും

Posted by - May 5, 2018, 06:26 am IST 0
സൗദി അറേബ്യൻ ടെലികോം സേവനദാതാവായ സെയ്‌നുമായി സഹകരിച്ച് ബി.എസ്.എൻ.എൽ സൗദിയിൽ പ്രവർത്തിക്കാൻ പോകുന്നു എന്ന് ചീഫ് ജനറൽ മാനേജർ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. 4 ജി സംവിധാനം കൂടുതൽ…

ഏപ്രില്‍ 14 ന് ഭൂമി രക്ഷപ്പെട്ടത് വന്‍ ദുരന്തത്തിൽ നിന്ന്: അമ്പരപ്പോടെ നാസ 

Posted by - Apr 21, 2018, 05:03 pm IST 0
ഏപ്രില്‍ 14 ന് ഭൂമി രക്ഷപ്പെട്ടത് വന്‍ ദുരന്തത്തിൽ നിന്ന്.  പ്രാദേശിക സമയം പുലര്‍ച്ച 2.41ഓടെയായിരുന്നു സംഭവം. ഭൂമിയുടെ നേര്‍ക്ക് അഞ്ജാത വസ്തു ക്കള്‍ കടന്നു വരുന്നത്…

യുഎഇയില്‍ വരുന്ന ദിവസങ്ങളില്‍ കനത്ത ചൂടെന്ന് കാലാവസ്ഥാ കേന്ദ്രം

Posted by - Sep 10, 2018, 07:33 pm IST 0
അബുദാബി: യുഎഇയില്‍ വരുന്ന ദിവസങ്ങളില്‍ കനത്ത ചൂടുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം. ഞായറാഴ്ച 46.8 ഡിഗ്രി സെല്‍ഷ്യസ് വരെ രാജ്യത്ത് പരമാവധി താപനില രേഖപ്പെടുത്തി. അടുത്ത നാല് ദിവസത്തേക്കുള്ള…

Leave a comment