എസ്എസ്എല്‍സി പരീക്ഷ ഫലം ഇന്ന് രണ്ടു മണിക്ക് പ്രഖ്യാപിക്കും  

312 0

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഫലം ഇന്ന് രണ്ടു മണിക്ക് പ്രഖ്യാപിക്കും. രാവിലെ ഒന്‍പതിന് പരീക്ഷാ ബോര്‍ഡ് ചേര്‍ന്ന് ഫലം അംഗീകരിക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വിദ്യാഭ്യാസ മന്ത്രിക്ക് പകരം വിദ്യാഭ്യാസ സെക്രട്ടറി ആകും ഫലം പ്രഖ്യാപിക്കുക. തെരഞ്ഞെടുപ്പ് കാരണം മൂന്ന് ഘട്ടങ്ങളായാണ് ഇത്തവണ മൂല്യ നിര്‍ണ്ണയം നടത്തിയത്.

എസ്എസ്എല്‍സിക്കൊപ്പം ടിഎച്ച്‌സ്എല്‍സി, ടിഎച്ച്‌സ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്എസ്എല്‍സി(ഹിയറിംഗ് ഇംപേര്‍ഡ്), എഎച്ച്എസ്എല്‍സി എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനവും ഉണ്ടായിരിക്കുന്നതാണ്.

ഒദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം സംസ്ഥാനസര്‍ക്കാരിന്റെ അഞ്ച് വെബ് സൈറ്റുകളിലൂടെ ഫലം അറിയാം.

1. keralapareeksahabhavan.in
2. sslcexam.kerala.gov.in
3. results.kite.kerala.gov.in
4. results.kerala.nic.in
5. prd.kerala.gov.in

ഫലം പി ആര്‍ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെയും അറിയാനാകും. എസ്എസ്എല്‍സി(എച്ച്‌ഐ), ടിഎച്ച്‌സ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്) എന്നിവയുടെ ഫലം sslchiexam.kerala.gov.in എന്ന ലിങ്കിലും ടിഎച്ച്എസ്എല്‍സി ഫലം thslcexam.kerala.gov.in എന്ന ലിങ്കിലും ലഭ്യമാവും. ഈ വര്‍ഷത്തെ ഹയര്‍സെക്കണ്ടറി പരീക്ഷ ഫലം ബുധനാഴ്ച പ്രഖ്യാപിക്കും.

2932 സെന്ററുകളിലായി 4,35,142 കുട്ടികളാണ് റഗുലര്‍ വിഭാഗത്തില്‍ ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. അതില്‍ 2,22,527 ആണ്‍കുട്ടികളും 2,12,615 പെണ്‍കുട്ടികളുമാണ്. സ്വകാര്യ രജിസ്ട്രേഷനിലൂടെ 1867 കുട്ടികളും പരീക്ഷയെഴുതിയിരുന്നു. മാര്‍ച്ച് പതിമൂന്നിന് മുതല്‍ 28 വരെ ആയിരുന്നു എസ്.എസ്.എല്‍.സി. പരീക്ഷകള്‍ നടന്നത്.

കുട്ടികളുടെ ഫലത്തിനു പുറമേ, സ്‌കൂള്‍, വിദ്യാഭ്യാസ-റവന്യൂ ജില്ലാതല ഫലത്തിന്റെ അവലോകനം, വിഷയാധിഷ്ഠിത അവലോകനം, ഗ്രാഫിക്സ് എന്നിവയും ആപ്പിലും പോര്‍ട്ടലിലും മൂന്നുമുതല്‍ ലഭിക്കും. റിസള്‍ട്ട് അനാലിസിസ് എന്ന ലിങ്കില്‍ ഇതുണ്ടാവും. കൈറ്റ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യമുള്ള 11769 സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് അവിടെനിന്നുതന്നെ ഫലമറിയാനാവുമെന്നും കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. ഐ.സി.എസ്.ഇ. പത്താംക്ലാസ് ഫലം ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും.

Related Post

രണ്ടില ചിഹ്നം ജോസിന് തന്നെ; ജോസഫിന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി  

Posted by - Mar 15, 2021, 07:32 am IST 0
ഡല്‍ഹി: കേരളാ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് വിഭാഗത്തിന് തന്നെ. ചിഹ്നം ജോസിന് നല്‍കിയതിനെതിരെ ജോസഫ് വിഭാഗം നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ചിഹ്നം…

നെയ്യാര്‍ഡാം മരക്കുന്നം കുന്നില്‍ ശിവക്ഷേത്രത്തിലെ പൂജകള്‍ പോലീസ് തടഞ്ഞു

Posted by - Feb 21, 2020, 12:49 pm IST 0
തിരുവനന്തപുരം: നെയ്യാര്‍ഡാം മരക്കുന്നം കുന്നില്‍ ശിവക്ഷേത്രത്തിലെ പൂജകള്‍ പോലീസ് തടഞ്ഞു. ശിവരാത്രി ദിവസത്തെ പൂജ നടത്താന്‍ അനുവദിക്കാതെ സ്ത്രീകള്‍ അടക്കമുളള വിശ്വാസികളെ പോലീസ് ക്ഷേത്രത്തില്‍ നിന്നും പുറത്താക്കി.…

പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നാലു നഗരസഭാ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍  

Posted by - Jun 20, 2019, 08:32 pm IST 0
തിരുവനന്തപുരം: പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭാ സെക്രട്ടറിയടക്കം നാല് നഗരസഭാ ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍. സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍, മുന്‍ സെക്രട്ടറി…

വിജയദശമിയിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ;മുംബൈയിൽ എഴുത്തിനിരുത്തിനായി ക്ഷേത്രങ്ങളിൽ വലിയ തിരക്ക്

Posted by - Oct 13, 2024, 05:50 pm IST 0
മുംബൈ:വിജയദശമി പ്രമാണിച്ച് ആദ്യാക്ഷരം കുറിച്ച് അക്ഷര മുറ്റത്തേക്ക് കാൽ വയ്ക്കാൻ മുംബൈയിലെങ്ങും ക്ഷേത്രങ്ങളിൽ വൻ തിരക്ക്.എഴുത്തിനിരുത്തലിനോട് അനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് മാട്ടുങ്ക ഗുരുവായൂർ ക്ഷേത്രത്തിലും താനെ വർത്തക്…

ആധാർ കാർഡും  റേഷൻ കാർഡും ബന്ധിപ്പിക്കാനുള്ള അവസാന തിയതി  ഒക്ടോബർ 31 വരെ നീട്ടി.

Posted by - Oct 1, 2019, 09:49 am IST 0
ആലപ്പുഴ : ആധാർ കാർഡും റേഷൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള  അവസാന തീയതി ഒക്ടോബർ 31 വരെ നീട്ടി.  സെപ്റ്റംബർ 30 വരെയാണ് കാർഡുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനായി…

Leave a comment