പാകിസ്താന് മറുപടി നല്‍കേണ്ട കൃത്യമായ സമയം ഇതാണ് : കരസേനാ മേധാവി

405 0

ദില്ലി: പാകിസ്താന്റെ നടപടികള്‍ക്ക് കൃത്യമായ മറുപടി നല്‍കേണ്ട കൃത്യമായ സമയം ഇതാണെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. പാകിസ്താന് അതേ നാണയത്തിലാണ് മറുപടി നല്‍കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദവും സമാധാന ചര്‍ച്ചകളും ഒരുമിച്ച്‌ പോകില്ലെന്നും അദ്ദേഹം പറഞ്ഞു. 

സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാമെന്ന തന്റെ ആഹ്വാനത്തോട് ഇന്ത്യ നിഷേധാത്മകമായി പ്രതികരിച്ചതില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പ്രതികരണം പുറത്തുവന്നതിന് പിന്നാലെയാണ് റാവത്തിന്റെ പ്രതികരണവും പുറത്തുവന്നത്. 

തീവ്രവാദികളും പാകിസ്താന്‍ സൈന്യവും ചെയ്യുന്ന ക്രൂരതകള്‍ക്കെതിരെ ശക്തമായ നടപടികള്‍ ആവശ്യമാണ്. അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ഏറ്റവും യോജിച്ച സമയമാണിത്. അവര്‍ ചെയ്തതുപോലെ പ്രാകൃതമായ ക്രൂരതകളല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. പക്ഷേ നമ്മള്‍ അനുഭവിച്ച വേദന കൃത്യമായി അവര്‍ക്കും മനസിലാകേണ്ടതുണ്ട് റാവത്ത് പറഞ്ഞു.
 

Related Post

സുനാമിയില്‍ മരണം 373 കടന്നു

Posted by - Dec 25, 2018, 08:51 am IST 0
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ അഗ്നി പര്‍വത സ്ഫോടനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ മരണം 373 കടന്നു. 1400 ലധികം പേര്‍ക്ക് പരിക്കേറ്റു. 100 കിലോമീറ്ററലധികം തീര മേഖല തകര്‍ന്നടിഞ്ഞു. അവശിഷ്ടങ്ങള്‍ക്കിടയില്‍…

ദുബായില്‍ ബസ് അപകടം; ആറു മലയാളികളുള്‍പ്പെടെ 17പേര്‍ മരിച്ചു  

Posted by - Jun 7, 2019, 07:33 pm IST 0
ദുബായ്: ഒമാനില്‍ നിന്ന് ദുബായിലേക്കു വന്ന ബസ് ട്രാഫിക് സൈന്‍ ബോര്‍ഡിലേക്കു ഇടിച്ചു കയറിയ അപകടത്തില്‍ 17 പേര്‍ മരിച്ചു. ഇവരില്‍ പിതാവും മകനും ഉള്‍പ്പടെ ആറുപേര്‍…

കേസുകള്‍ 30 ദിവസത്തിനുള്ളില്‍ തീര്‍പ്പ് കല്പിക്കുന്ന നിയമ വിപ്ലവത്തിനൊരുങ്ങി ദുബായ് 

Posted by - May 1, 2018, 08:31 am IST 0
ദുബായ് : ദുബായ് നിയമ വിപ്ലവത്തിനൊരുങ്ങുന്നു. പ്രാഥമീക, അപ്പീല്‍, സുപ്രീം കോടതി വിചാരണകള്‍ നേരിടുന്ന കേസുകള്‍ 30 ദിവസത്തിനുള്ളില്‍ തീര്‍പ്പ് കല്പിക്കുന്ന നിയമ വിപ്ലവത്തിനായുള്ള തയ്യാറെടുപ്പിലാണ് ദുബൈ.…

ബി.എസ്.എൻ.എൽ സൗദിയിലേക്കും

Posted by - May 5, 2018, 06:26 am IST 0
സൗദി അറേബ്യൻ ടെലികോം സേവനദാതാവായ സെയ്‌നുമായി സഹകരിച്ച് ബി.എസ്.എൻ.എൽ സൗദിയിൽ പ്രവർത്തിക്കാൻ പോകുന്നു എന്ന് ചീഫ് ജനറൽ മാനേജർ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. 4 ജി സംവിധാനം കൂടുതൽ…

ലോകത്തെ ഭീതിയിലാഴ്ത്തി എബോള രോഗം വീണ്ടും പടരുന്നു

Posted by - May 9, 2018, 12:20 pm IST 0
കിന്‍ഷാസ: ലോകത്തെ ഭീതിയിലാഴ്ത്തി നാളുകള്‍ക്ക് ശേഷം എബോള രോഗം വീണ്ടും പടരുന്നു. മൃഗങ്ങളില്‍ നിന്നാണ് അതീവ അപകടകാരികളായ എബോള വൈറസ് മനുഷ്യരിലേക്ക് പകരുന്നത്.  നിരവധി പേര്‍ക്ക് രോഗം…

Leave a comment