ഇന്തോനേഷ്യയില്‍ സുനാമി; 384 മരണം

163 0

ഇന്തോനേഷ്യ: ജക്കാര്‍ത്തയിലെ സുലാവേസി ദ്വീപില്‍ ഭൂചലനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ 384 പേര്‍ മരിച്ചതായി സൂചന. മുന്നൂറോളം പേര്‍ക്ക് പരിക്കേറ്റു. നിരവധി പേരെ കാണാതായി. മരണനിരക്ക് ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം ഇന്തോനേഷ്യയിലെ ഡൊങ്കള ടൗണില്‍ നിന്ന് 35 കിലോമീറ്റര്‍ മാറിയാണെന്നാണ് ലഭ്യമായ വിവരം.

ഭൂചലനത്തെതുടര്‍ന്ന് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശവും സുനാമി മുന്നറിയിപ്പും നല്‍കിയിരുന്നു.പിന്നീട് ഇവയുടെ സാധ്യതകള്‍ തള്ളി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിച്ചിരുന്നു. ശക്തമായ ഭൂചലനമുണ്ടായതിന് ശേഷം സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചതാണ് ഇത്ര വലിയ ദുരന്തത്തിന് കാരണമായതെന്നാണ് വിലയിരുത്തല്‍.

Related Post

ചാ​വേ​ര്‍ സ്ഫോ​ട​നം: 32 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

Posted by - Sep 12, 2018, 08:11 am IST 0
കാ​ബൂ​ള്‍: അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍‌ ചാ​വേ​ര്‍ ന​ട​ത്തി​യ സ്ഫോ​ട​ന​ത്തി​ല്‍ 32 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. സംഭവത്തില്‍ 130 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ന​ന്‍​ഗ​ര്‍​ഹ​ര്‍ പ്ര​വി​ശ്യ​യി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ആ​രും…

പട്ടാള അട്ടിമറി: മ്യാന്‍മറില്‍ ജനം തെരുവില്‍; വെടിവയ്പ്പില്‍ 18 മരണം  

Posted by - Mar 1, 2021, 10:47 am IST 0
യങ്കൂണ്‍: അട്ടിമറിയിലൂടെ സൈന്യം അധികാരം പിടിച്ച മ്യാന്‍മറില്‍ പ്രതിഷേധക്കാര്‍ക്കുനേരേ സുരക്ഷാസേന നടത്തിയ വെടിവയ്പ്പില്‍ 18 മരണം. യങ്കൂണ്‍, ദാവേയ്, മന്‍ഡാലേ എന്നിവിടങ്ങളിലാണു മരണം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ…

2019-ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക്

Posted by - Oct 11, 2019, 03:38 pm IST 0
സ്റ്റോക്‌ഹോം: 2019-ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക് ലഭിച്ചു. എറിത്രിയയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങളില്‍ അബി അഹമ്മദ് അലി സ്വീകരിച്ച നിലപാടുകള്‍ കണക്കിലെടുത്താണ്…

യുദ്ധവിമാനം തകര്‍ന്നുവീണു; പൈലറ്റുമാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Posted by - Jul 13, 2018, 11:09 am IST 0
റിയാദ്: സൗദിയുടെ യുദ്ധവിമാനം സൗദി അറേബ്യയിലെ അസ്സിര്‍ പ്രവിശ്യയില്‍ തകര്‍ന്നുവീണു. സാങ്കേതിക തകരാര്‍ മൂലമാണത്രേ അപകടമുണ്ടായത്. ടൊര്‍ണാഡോ ഇനത്തില്‍പ്പെട്ട വിമാനം പരിശീലന ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.…

14വര്‍ഷമായി കോമയില്‍ കഴിഞ്ഞിരുന്ന യുവതി പ്രസവിച്ചു; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ് 

Posted by - Jan 5, 2019, 02:07 pm IST 0
വാഷിംഗ്ടണ്‍: അമേരിക്കയിലെ അരിയോണയില്‍ 14വര്‍ഷമായി കോമയില്‍ കഴിഞ്ഞിരുന്ന യുവതി പ്രസവിച്ചു. യുവതിയെ പീഡിപ്പിച്ചവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. അരിയോണയിലെ ഹസിയെന്‍ഡ ഹെല്‍ത്ത് കെയര്‍ കേന്ദ്രത്തില്‍ വച്ചാണ് യുവതി…

Leave a comment