ട്രംപുമായുള്ള ഉച്ചകോടി പരാജയപ്പെട്ടതിന് കിം ജോങ് ഉന്‍ അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരെ വധിച്ചതായി റിപ്പോര്‍ട്ട്  

145 0

സോള്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി നടന്ന ഉച്ചകോടി പരാജയപ്പെട്ടതിന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരെ വധിച്ചു. അമേരിക്കയിലെ സ്പെഷല്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ കിം ഹ്യോക് ചോല്‍ അടക്കം അഞ്ച് ഉദ്യോഗസ്ഥരെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്. ദക്ഷിണകൊറിയന്‍ ദിനപ്പത്രമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഹാനോയില്‍ ഫെബ്രുവരിയിലായിരുന്നു ട്രംപ്- കിം ഉച്ചകോടി നടന്നത്. എന്നാല്‍ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. ഉച്ചകോടി പരാജയപ്പെട്ടതിന് സുപ്രിം ഭരണാധികാരിയെ വഞ്ചിച്ചു എന്ന കുറ്റം ചുമത്തിയാണ് കിം ഹ്യോക് ചോലിനെയും മറ്റ് നാല് നയതന്ത്ര ഉദ്യോഗസ്ഥരെയും വധിച്ചതെന്ന് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. മിര്‍മിം വിമാനത്താവളത്തില്‍വെച്ച് മാര്‍ച്ചിലായിരുന്നു വധശിക്ഷ നടപ്പാക്കിയത്.

കൊല്ലപ്പെട്ട മറ്റ് ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഉച്ചകോടിക്ക് വേണ്ടിയുള്ള നടപടികള്‍ കൈകാര്യം ചെയ്തിരുന്നത് കിം ഹ്യോക് ചോല്‍ ആയിരുന്നു. ഭരണാധികാരി കിം ജോങ് ഉന്നിനെ ഹാനോയിലേക്കുള്ള പ്രത്യേക ട്രെയിനില്‍ കിം ഹ്യോക് ചോല്‍ അനുഗമിക്കുകയും ചെയ്തിരുന്നു.

Related Post

സൗദിയിൽ ഇറാന്‍ എണ്ണ ടാങ്കറില്‍ സ്‌ഫോടനം

Posted by - Oct 11, 2019, 02:26 pm IST 0
ജിദ്ദ: ജിദ്ദ തുറമുഖത്തിന് സമീപം ഇറാന്റെ എണ്ണ ടാങ്കറില്‍ സ്‌ഫോടനംനടന്നു . ചെങ്കടലിലൂടെ പോകുകയായിരുന്ന ടാങ്കറിലാണ് സ്‌ഫോടനമുണ്ടായത്. തീവ്രവാദി ആക്രമണമാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ്  ഇറാന്റെ ഔദ്യോഗിക വാര്‍ത്താ…

ഓമനറെ പുതിയ ഭരണാധികാരിയായി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്  അധികാരമേറ്റു

Posted by - Jan 11, 2020, 03:25 pm IST 0
മസ്‌കത്ത്: ഒമാന്റെ പുതിയ ഭരണാധികാരിയായി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സഈദിനെ പ്രഖ്യാപിച്ചു. സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ ഭരണാധികാരിയെ രാജകുടുംബം…

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 17 പേര്‍ മരിച്ചു

Posted by - Oct 23, 2018, 07:34 am IST 0
മനാഗ്വ: നിക്കരാഗ്വയില്‍ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 17 പേര്‍ മരിച്ചു. നിക്കരാഗ്വന്‍ വൈസ് പ്രസിഡന്‍റ് റൊസാരിയോ മുറില്ലോയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. …

യാത്രാ വിമാനം അടിയന്തരമായി ഒഴിപ്പിച്ചു

Posted by - Oct 25, 2018, 07:28 am IST 0
വാഷിംടണ്‍: അമേരിക്കയിലെ മിയാമിയില്‍ യാത്രാ വിമാനം അടിയന്തരമായി ഒഴിപ്പിച്ചു. സുരക്ഷാ പ്രശ്‌നങ്ങളേത്തുടര്‍ന്നാണ് വിമാനം ഒഴിപ്പിച്ചത്. സംഭവത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

വിദേശ ചാരപ്രവര്‍ത്തനം: പുതിയ വെബ്സൈറ്റുമായി ചൈന

Posted by - Apr 16, 2018, 04:27 pm IST 0
ബീജിംഗ്: വിദേശ ചാരപ്രവര്‍ത്തനം കണ്ടെത്താൻ ചൈന പുതിയ വെബ്സൈറ്റ് ആരംഭിച്ചു. ദേശസുരക്ഷ സംബന്ധിച്ച എന്ത് വിവരങ്ങളും ജനങ്ങള്‍ക്ക് ഈ വെബ്സൈറ്റിലൂടെ സര്‍ക്കാരിനെ അറിയിക്കാം. വിഘടനവാദവും കലാപവും സ‌ൃഷ്ടിക്കാന്‍…

Leave a comment