ശ​ര​ണം വി​ളി​ച്ചതിന് അറസ്റ്റിലായ 82 പേര്‍ക്കും ജാമ്യം

99 0

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തു പോ​ലീ​സ് വി​ല​ക്ക് ലം​ഘി​ച്ച്‌ ശ​ര​ണം വി​ളി​ച്ചതിന് അറസ്റ്റിലായ 82 പേര്‍ക്കും ജാമ്യം ലഭഇച്ചു. ശ​നി​യാ​ഴ്ച രാ​ത്രി 11 നാ​ണ് ഇ​വ​രെ അ​റ​സ്റ്റു ചെ​യ്തു നീ​ക്കി​യ​ത്. പോ​ലീ​സ് സ്ഥാ​പി​ച്ചി​രു​ന്ന ബാ​രി​ക്കേ​ഡ് മ​റി​ക​ട​ന്ന് വാ​വ​രു​ന​ട​യ്ക്കു മു​മ്ബി​ല്‍ ഇ​രു​ന്ന് നാ​മ​ജ​പം ന​ട​ത്തി​യതിനായിരുന്നു അറസ്റ്റ്.

അറസ്റ്റിലായവരില്‍ ബിജെപി കോട്ടയം ജില്ലാ ട്രഷറര്‍ കെ.ജി.കണ്ണനും ഉള്‍പ്പെട്ടിരുന്നു. രാ​ത്രി​യി​ല്‍ അ​ര​മ​ണി​ക്കൂ​റി​ലേ​റെ ഇ​വ​ര്‍ വാവരു നടയ്ക്കു മുന്നിലിരു​ന്ന് ശ​ര​ണം വി​ളി​ച്ചി​രു​ന്നു. പി​ന്നീ​ട് ഹ​രി​വ​രാ​സ​നം ചൊ​ല്ലി ന​ട അ​ട​ച്ച​ശേ​ഷ​വും ഒ​രു​വി​ഭാ​ഗം പി​രി​ഞ്ഞു​പോ​കാ​തെ അ​വി​ടെ​ത്ത​ന്നെ ഇ​രി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് എ​ല്ലാ​വ​രെ​യും അ​റ​സ്റ്റ് ചെ​യ്യു​ന്ന​താ​യി സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന എ​സ്പി പ്ര​തീ​ഷ്കു​മാ​ര്‍ അ​റി​യി​ക്കുകയായിരുന്നു.

ശ​ബ​രി​മ​ല​യി​ല്‍ നി​രോ​ധ​നാ​ജ്ഞ നി​ല​നി​ല്‍​ക്കു​ക​യാ​ണെ​ങ്കി​ലും കൂ​ട്ട​മാ​യെ​ത്തി ശ​ര​ണം വി​ളി​ക്കു​ന്ന​തി​ല്‍ ത​ട​സ​മി​ല്ലെ​ന്നു ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞി​രു​ന്നു. ശ​ര​ണം വി​ളി​ക്കു​ന്ന​തി​ല്‍ ത​ട​സ​മി​ല്ലെ​ന്ന് ഡി​ജി​പി ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ലും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ പോ​ലീ​സ് സ്ഥാ​പി​ച്ചി​രു​ന്ന ബാ​രി​ക്കേ​ഡു​ക​ള്‍ മ​റി​ക​ട​ന്ന് വാ​വ​രു​ന​ട​യ്ക്കു മു​മ്ബി​ല്‍ ശ​ര​ണം വി​ളി​ച്ച​തോ​ടെ​യാ​ണ് അ​റ​സ്റ്റു​ണ്ടാ​യ​ത്. 

Related Post

മകരവിളക്ക് കാലത്ത് ശബരിമലയിലെത്താന്‍ ഓണ്‍ലൈന്‍വഴി ബുക്ക് ചെയ്തത് എണ്ണൂറോളം യുവതികള്‍

Posted by - Nov 14, 2018, 09:42 pm IST 0
തിരുവനന്തപുരം: മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിലെത്താന്‍ ഓണ്‍ലൈന്‍വഴി ബുക്ക് ചെയ്തത് എണ്ണൂറോളം യുവതികള്‍. ശബരിമല ഡിജിറ്റല്‍ ക്രൗഡ് മാനേജ്‌മെന്റ് സിസ്റ്റം, കെഎസ്‌ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് എന്നിവയിലൂടെ…

ജേക്കബ് തോമസ് മാപ്പ് പറഞ്ഞു : കോടതിയലക്ഷ്യ നടപടി സുപ്രീംകോടതി അവസാനിപ്പിച്ചു

Posted by - Oct 24, 2018, 07:25 am IST 0
ന്യൂഡല്‍ഹി: മാപ്പു പറഞ്ഞതിനെ തുടര്‍ന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ കേരള ഹൈക്കോടതി തുടങ്ങിയ കോടതിയലക്ഷ്യ നടപടി സുപ്രീംകോടതി അവസാനിപ്പിച്ചു. ജേക്കബ് തോമസ് നേരിട്ട് ഹാജരാകണമെന്ന…

യുവാവ് അധ്യാപികയുടെ അറുത്തമാറ്റിയ തലയുമായി ഓടിയത് അഞ്ചു കിലോമീറ്റര്‍

Posted by - Jul 4, 2018, 11:32 am IST 0
റാഞ്ചി: ജാര്‍ഖണ്ഡിലെ സെരെകെല കര്‍സ്വാന്‍ ജില്ലയില്‍ മാനസിക വൈകല്യമുള്ള യുവാവ് അധ്യാപികയുടെ അറുത്തമാറ്റിയ തലയുമായി ഓടിയത് അഞ്ചു കിലോമീറ്റര്‍. സ്‌കൂളിന് സമീപത്ത് നിന്നാണ് ഹരി ഹെംബ്രാം (26)…

കണ്ണൂരില്‍ വാഹനാപകടം: രണ്ട് പേര്‍ മരിച്ചു

Posted by - Jun 3, 2018, 10:00 am IST 0
കണ്ണൂര്‍: ചതുരമ്പുഴയില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. അപകടത്തില്‍ കാര്‍ കത്തി നശിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കാര്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞാണ് അപകടം ഉണ്ടായത്. 

Leave a comment