മാത്യു ടി. തോമസ് നാളെ മുഖ്യമന്ത്രിക്ക് രാജിക്കത്ത് നല്‍കും

385 0

തിരുവനന്തപുരം: ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് നാളെ മുഖ്യമന്ത്രിക്ക് രാജിക്കത്ത് നല്‍കും. കണ്ണൂര്‍-കോഴിക്കോട് സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി നാളെയാണ് തലസ്ഥാനത്ത് മടങ്ങി എത്തുക. ഇതിനുശേഷമാകും നേരില്‍ക്കണ്ട് മന്ത്രി രാജിക്കത്ത് മുഖ്യമന്ത്രിക്ക് നല്‍കുക. ഇന്നലെയും ഓഫീസിലെത്തി മന്ത്രി ഫയലുകള്‍ തീര്‍പ്പാക്കിയിരുന്നു.

ബെംഗളുരുവില്‍ ചേര്‍ന്ന പാര്‍ട്ടി ഉന്നതതല യോഗത്തിന്റെ തീരുമാനപ്രകാരം കെ.കൃഷ്ണന്‍കുട്ടി എംഎല്‍എ പകരം മന്ത്രിയാകും. ചിറ്റൂരില്‍ നിന്നുള്ള എംഎല്‍എയും ജെഡിഎസ് സംസ്ഥാന പ്രസിഡന്റുമാണ് കെ. കൃഷ്ണന്‍കുട്ടി.

Related Post

ഇന്ധന നികുതി കുറയ്ക്കില്ലെന്ന് തോമസ് ഐസക്

Posted by - Oct 4, 2018, 10:12 pm IST 0
സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ആദ്യം 14 രൂപ കൂട്ടിയിട്ട് 2.50 രൂപ കുറച്ചത് ശരിയായില്ല. കൂട്ടിയ തുക മുഴുവന്‍…

നേതാക്കള്‍ ഈയാഴ്ച ഡല്‍ഹിക്ക്; പുതിയ യു.ഡി.എഫ് കണ്‍വീനറും ഡി.സി.സി അധ്യക്ഷന്‍മാരും വരും; ഇന്ന് യുഡിഎഫ് യോഗം  

Posted by - May 27, 2019, 07:39 am IST 0
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മിന്നുന്ന ജയത്തോടെ സംസ്ഥാനകോണ്‍ഗ്രസ്സിലെ പുന:സംഘടനാ ചര്‍ച്ചകള്‍ക്കായി കേരളാനേതാക്കള്‍ ഈയാഴ്ച ഡല്‍ഹിക്ക്തിരിക്കും. തിരഞ്ഞെടുപ്പില്‍ജയിച്ച എം.പിമാരായ വര്‍ക്കിംഗ് പ്രസിഡന്റുമാരെ മാറ്റുന്നകാര്യത്തില്‍ ഹൈക്കമാന്‍ഡ് അന്തിമതീരുമാനം എടുക്കും.എം.എം ഹസ്സനോ…

ജമ്മു കാശ്മീര്‍ ഉപമുഖ്യമന്ത്രി രാജിവെച്ചു

Posted by - Apr 30, 2018, 10:58 am IST 0
ശ്രീനഗര്‍: ജമ്മു കാശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ് രാജിവെച്ചു. ഡല്‍ഹിയില്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷായുമായി കുടിക്കാഴ്ച നടത്തിയതിനു ശേഷമാണ് നിര്‍മ്മല്‍ സിങ്ങിന്റെ രാജി. മന്ത്രിസഭാ പുനസംഘടനയുടെ മുന്നോടിയായാണ്…

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് : എസ്.എന്‍.ഡി.പി യോഗത്തിന്റെ രാഷ്ട്രീയ നിലപാട് ഇന്ന് പ്രഖ്യാപിച്ചേക്കും

Posted by - May 20, 2018, 09:42 am IST 0
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ രാഷ്ട്രീയ നിലപാട് ഇന്ന് പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. എസ്.എന്‍.ഡി.പി നിയോഗിച്ച ഉപസമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഉപസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചയുടനാകും എസ്.എന്‍.ഡി.പി…

Posted by - Dec 3, 2019, 10:15 am IST 0
മുംബൈ : തനിക്കൊപ്പം നിന്നാൽ മകൾക്ക് കേന്ദ്രമന്ത്രി സ്ഥാനം നൽകാം എന്ന വാഗ്ദാനം പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയിരുന്നതായി വെളിപ്പെടുത്തി എൻസിപി നേതാവ് ശരദ് പവാർ.  മഹാരാഷ്ട്രയിൽ…

Leave a comment