ഡാ​ന്‍​സ് ബാ​റു​ക​ള്‍​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ന​ട​ത്താ​ന്‍ സു​പ്രീം​കോ​ട​തി​യു​ടെ അ​നു​മ​തി

197 0

ന്യൂ​ഡ​ല്‍​ഹി: ഡാ​ന്‍​സ് ബാ​റു​ക​ള്‍​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ന​ട​ത്താ​ന്‍ സു​പ്രീം​കോ​ട​തി​യു​ടെ അ​നു​മ​തി. 2016ലെ ​വി​ധി​യി​ല്‍ സു​പ്രീം​കോ​ട​തി ഭേ​ദ​ഗ​തി വ​രു​ത്തി. ജ​സ്റ്റീ​സു​മാ​രാ​യ എ.​കെ. സി​ക്രി, അ​ശോ​ക് ഭൂ​ഷ​ണ്‍, എ​സ്.​എ. ന​സീ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചി​ന്‍റേതാ​ണ് വി​ധി. ക​ര്‍​ശ​ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ബാ​റു​ക​ള്‍ ന​ട​ത്താ​ന്‍ കോ​ട​തി അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവയില്‍നിന്ന് ഒ​രു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​യി​രി​ക്ക​ണം ബാ​റു​ക​ള്‍ സ്ഥി​തി ചെ​യ്യാ​നെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

ഡാ​ന്‍​സ് ബാ​റു​ക​ളു​ടെ സ​മ​യ​പ​രി​ധി വൈ​കി​ട്ട് ആ​റ് മു​ത​ല്‍ രാ​ത്രി 11.30 വ​രെ​യാ​ക്കി. ന​ര്‍​ത്ത​കി​മാ​ര്‍​ക്ക് നേ​രെ നോ​ട്ടു​ക​ളും നാ​ണ​യ​ങ്ങ​ളും എ​റി​യുന്ന​തും വി​ല​ക്കി. ന​ര്‍​ത്ത​കി​മാ​ര്‍​ക്കു​ള്ള ശ​ന്പ​ളം സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ക്ക​ണ​മെ​ന്നും ബാ​റു​ടമകള്‍ ഇ​വ​ര്‍​ക്ക് കരാര്‍ പേ​പ്പ​ര്‍ ന​ല്‍​ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യ​ങ്ങ​ള്‍ ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

Related Post

ചോമ്പാല പോലീസ് സ്റ്റേഷന്‍ വളപ്പില്‍ ബോംബ് സ്ഫോടനം

Posted by - Dec 14, 2018, 02:11 pm IST 0
കോഴിക്കോട്: വടകര ചോമ്പാല പോലീസ് സ്റ്റേഷന്‍ വളപ്പില്‍ ബോംബ് സ്ഫോടനം. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സ്റ്റേഷന്‍ വളപ്പിലെ മാലിന്യക്കൂന്പാരത്തില്‍ കിടന്ന പൈപ്പ് ബോംബ് പൊട്ടിത്തെറിച്ചുവെന്നാണ് സംശയിക്കുന്നത്. സ്ഥലത്ത്…

പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു

Posted by - May 18, 2018, 10:45 am IST 0
തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു. പെട്രോളിന് 30 പൈസ വര്‍ധിച്ച്‌ 79.69 രൂപയായി. ഡീസലിന് 31 പൈസ വര്‍ധിച്ച്‌ 72.82 രൂപയായി. ക്രൂഡ് ഒായില്‍ വിലയിലുണ്ടായ…

തൃശൂരിൽ യുവാവ് തീ കൊളുത്തി കൊന്ന പെണ്‍കുട്ടിയുടെ സംസ്കാരം ഇന്ന് 

Posted by - Apr 5, 2019, 10:50 am IST 0
ചിയാരത്ത്: തൃശൂർ ചീയാരത്ത് യുവാവ് തീ കൊളുത്തി കൊന്ന പെണ്‍കുട്ടിയുടെ സംസ്കാരം ഇന്ന് നടക്കും. ഒൻപത് മണി വരെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. 10 മണിക്ക് പാറമക്കാവ്…

മതത്തിന്റെ പേരില്‍ വോട്ട് തേടിയ കേന്ദ്രസഹമന്ത്രിയ്ക്കെതിരെ പൊലീസ് കേസ് 

Posted by - Oct 30, 2018, 08:37 pm IST 0
ന്യൂഡല്‍ഹി: മാതൃകാ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച്‌ മതത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന് ആരോപിച്ച്‌ കേന്ദ്രസഹമന്ത്രി ധാന്‍സിംഗ് റാവത്തിനെതിരെ പൊലീസ് കേസെടുത്തു. എല്ലാ ഹിന്ദുക്കളും ബി.ജെ.പിക്ക് വേണ്ടി വോട്ട്…

വ്യാജ ഫേസ്‌ബുക്ക് പേജ് സൃഷ്ടിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി കലക്ടര്‍ 

Posted by - Jul 18, 2018, 08:02 am IST 0
കൊച്ചി: മഴ ഒന്നു കുറഞ്ഞതോടെ അവധികള്‍ പിന്‍വലിക്കുമോ എന്ന് ആശങ്കയില്‍ കളക്ടറുടെ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടുണ്ടാക്കി സ്വയം അവധി പ്രഖ്യാപിച്ചവര്‍ക്ക് പണി വരുന്നു. വ്യാജമായി പേജ് സൃഷ്ടിച്ചവര്‍ക്കെതിരെയും…

Leave a comment