ശബരിമലയില്‍ നിരോധനാജ്ഞ നീട്ടി 

259 0

പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ നീട്ടുന്നതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ പി ബി നൂഹ് ഉത്തരവിറക്കി. ഇതനുസരിച്ച്‌ നവംബര്‍ 30 വരെയാണ് സന്നിധാനം, പമ്ബ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ നീട്ടുന്നത്. സന്നിധാനം, പമ്ബ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നീ സ്ഥലങ്ങളില്‍ 11 ദിവസമായി നിരോധനാജ്ഞയാണ്. അതേസമയം നിരോധനാജ്ഞ നീട്ടേണ്ട സാഹചര്യമില്ലെന്നായിരുന്നു റവന്യു വകുപ്പിന്റെ നിലപാട്.

നിരോധനാജ്ഞയുണ്ടെങ്കിലും ഭക്തര്‍ക്ക് ഒറ്റയ്ക്കോ കൂട്ടമായോ ശബരിമല ദര്‍ശനത്തിനെത്താനോ ശരണംവിളിക്കാനോ തടസ്സമില്ലെന്ന് ഉത്തരവില്‍ പറയുന്നു. നിലയ്ക്കല്‍ പൂര്‍ണ നിയന്ത്രണത്തിലാണെന്നും പ്രതിഷേധങ്ങള്‍ക്കു സാധ്യതയില്ലെന്നും ശബരിമലയില്‍ സുരക്ഷാ ചുമതലയുള്ള എസ് പി യതീഷ് ചന്ദ്ര പറഞ്ഞു.

Related Post

പാലത്തില്‍നിന്ന് കല്ലടയാറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

Posted by - Jul 9, 2018, 12:03 pm IST 0
പത്തനാപുരം: പിടവൂര്‍ മുട്ടത്തുകടവ് പാലത്തില്‍നിന്ന് കല്ലടയാറ്റിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് 12.15-ന് പിടവൂര്‍ ജങ്ഷനില്‍ ബസിറങ്ങിയ യുവതി സമീപത്തെ ക്ഷേത്രത്തില്‍ തൊഴുതശേഷം പാലത്തെ…

മാത്യു ടി തോമസ്  മന്ത്രി സ്ഥാനം രാജി വെച്ചു

Posted by - Nov 26, 2018, 10:16 am IST 0
തിരുവനന്തപുരം: ജലസേചന മന്ത്രി മാത്യു ടി തോമസ്  മന്ത്രി സ്ഥാനം രാജി വെച്ചു. ക്ലിഫ്  ഹൗസില്‍ നേരിട്ടെത്തിയാണ് മുഖ്യമന്ത്രിക്ക് രാജികത്ത് നല്‍കിയത്. വെള്ളിയാഴ്ച ബംഗഌരുവില്‍ ദേവഗൗഡയുടെ നേതൃത്വത്തില്‍…

മണ്ഡല പൂജാ ദിവസം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കി സന്നിധാനത്തെത്തി

Posted by - Dec 26, 2018, 09:14 pm IST 0
മണ്ഡല പൂജാ ദിവസം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കി സന്നിധാനത്തെത്തി. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ശരണം വിളികളോടെയാണ് തങ്കഅങ്കി സന്നിധാനത്തെത്തിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് ആറന്‍മുളയില്‍ നിന്നാണ് തങ്കഅങ്കി സന്നിധാനത്തേക്ക്…

നടിയെ ആക്രമിച്ച കേസ്:  വിചാരണ ബുധനാഴ്ച

Posted by - Mar 12, 2018, 03:00 pm IST 0
നടിയെ ആക്രമിച്ച കേസ്:  വിചാരണ ബുധനാഴ്ച നടിയെ ആക്രമിച്ച കേസിൽ വിചാരണ വൈകിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി. കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കരുതെന്ന് ചൂണ്ടിക്കാട്ടി ദിലീപ് ഹൈക്കോടതിൽ ഹർജി നൽകി…

ശബരിമലയിലും പരിസരപ്രദേശങ്ങളിലും ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ

Posted by - Nov 15, 2018, 09:38 pm IST 0
പത്തനംതിട്ട: ശബരിമലയിലും പരിസരപ്രദേശങ്ങളിലും ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സന്നിധാനം, പമ്ബ, ഇലവുങ്കല്‍, നിലയ്ക്കല്‍ എന്നിവിടങ്ങളിലാണ് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നവംബര്‍ 15 വ്യാഴാഴ്ച അര്‍ധരാത്രി…

Leave a comment