മുംബൈയിലേക്ക് കർഷകരുടെ മാർച്ച് 

259 0

മുംബൈയിലേക്ക് കർഷകരുടെ മാർച്ച് 
അഖില ഭാരതീയ കിസാന്‍ സഭയുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിൽ കർഷകപ്രക്ഷോഭം ശക്തമാകുന്നു. 25000 കർഷകർ പങ്കെടുക്കുന്ന മാർച്ച് തിങ്കളാഴ്ച്ച മുംബൈയിലെത്തും.
വിവിധ ആവശ്യങ്ങൾ മുന്നോട്ടുവച്ചുകൊണ്ടാണ് കർഷകർ മാർച്ച് നടത്തുന്നത്. കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കലില്‍നിന്നു പിന്മാറുക, വിളകള്‍ക്കു കൃത്യമായ താങ്ങുവില ഉറപ്പാക്കുക, ഷ്ടപരിഹാരം വർധിപ്പിക്കുക, വനാവകാശ നിയമം, കാര്‍ഷിക പെന്‍ഷന്‍ വര്‍ധിപ്പിക്കുക,എം.എസ്. സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്, നദീസംയോജന പദ്ധതികള്‍ തുടങ്ങിയവ നടപ്പിലാക്കാൻ വേണ്ടിയാണ് ഈ മാർച്ച്.
തങ്ങളുടെ ആവിശ്യം നടപ്പിലാക്കില്ലെങ്കിൽ കൂടുതൽ പ്രക്ഷോഭകരമായ സമര മാര്‍ഗങ്ങളിലേക്കു കടക്കും. 1995 മുതല്‍ 2013 വരെ 60,000 കര്‍ഷകരാണു മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തത് ഇങ്ങനെയുള്ള ദാരുണ സംഭവങ്ങൾ കാണുമ്പോൾ വെറുതെ നോക്കിനിൽക്കാൻ പറ്റില്ലെന്നും കർഷകർ വ്യക്തമാക്കി.
 

Related Post

സ്വകാര്യ ലോഡ്ജില്‍ മര്‍ദനമേറ്റയാള്‍ക്ക് ദാരുണാന്ത്യം 

Posted by - Apr 29, 2018, 12:25 pm IST 0
തൃശൂര്‍: ഗുരുവായൂരില്‍ സ്വകാര്യ ലോഡ്ജില്‍ വച്ച്‌ മര്‍ദനമേറ്റയാള്‍ മരിച്ചു. കഴിഞ്ഞ ദിവസം കുന്നംകുളം നെല്ലുവായ് സ്വദേശിയുടെ ഭാര്യയുമായി ഒളിച്ചോടിയ പാവറട്ടി മരുതയൂര്‍ സ്വദേശി സന്തോഷാണ് മരിച്ചത്. ഇരുവരും…

കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍മാരുടെ പിരിച്ചുവിടല്‍; പ്രതിസന്ധി പരിഹരിക്കുമെന്ന് ടോമിന്‍ തച്ചങ്കരി

Posted by - Dec 18, 2018, 11:00 am IST 0
തിരുവനന്തപുരം : താല്‍ക്കാലിക കണ്ടക്ടര്‍മാരുടെ പിരിച്ചുവിടല്‍ മൂലം കെഎസ്‌ആര്‍ടിസി പ്രതിസന്ധിയില്‍. എന്നാല്‍ പ്രതിസന്ധി പരിഹരിക്കുമെന്ന് എംഡി ടോമിന്‍ തച്ചങ്കരി വ്യക്തമാക്കി. സ്ഥിരം ജീവനക്കാരുടെ ജോലി സമയം കൂട്ടുമെന്നും…

മണ്ണെണ്ണ വയറ്റില്‍ ചെന്ന് ഒന്നരവയസ്സുകാരന്‍ മരിച്ചു

Posted by - Jul 10, 2018, 08:50 am IST 0
മണ്ണെണ്ണ വയറ്റില്‍ ചെന്ന് ഒന്നരവയസ്സുകാരന്‍ മരിച്ചു കൊല്ലം: അബദ്ധത്തില്‍ മണ്ണെണ്ണ വയറ്റില്‍ ചെന്ന് ഒന്നരവയസ്സുകാരന്‍ മരിച്ചു. അഞ്ചല്‍ വിളക്കുപാറയില്‍ അഞ്ജു നിവാസില്‍ മനീഷ്‌നാഥ് അഞ്ജു ദമ്പതികളുടെ മകന്‍…

കേസില്‍ ജാമ്യം കിട്ടാതെ കേരളത്തിലേക്കില്ലെന്ന് രാഹുല്‍ ഈശ്വര്‍

Posted by - Dec 15, 2018, 09:22 pm IST 0
കര്‍ണ്ണാടക : ശബരിമല വിഷയവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം കിട്ടാതെ കേരളത്തിലേക്കില്ലെന്ന് രാഹുല്‍ ഈശ്വര്‍. ജാമ്യത്തിനായി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും അതുവരെ കര്‍ണാടക ശബരിമല എന്നറിയപ്പെടുന്ന ബംഗളുരുവിലെ…

ഇന്ധനവില വീണ്ടും ഉയര്‍ന്നു

Posted by - Sep 13, 2018, 08:14 am IST 0
കൊച്ചി : സംസ്ഥാനത്ത് ഇന്ധനവില ഇന്ന് വീണ്ടും ഉയര്‍ന്നു. വ്യാഴാഴ്ച പെട്രോളിന് 14 പൈസയും ഡീസലിന് 12 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില…

Leave a comment