നിപ്പാ വൈറസ് ബാധ: യാത്ര ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം 

284 0

ചെന്നൈ: നിപ്പാ വൈറസ് ബാധയെത്തുടര്‍ന്ന് കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് തമിഴ്നാട് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പനി ബാധിച്ചവരില്‍നിന്ന് അകലം പാലിക്കാന്‍ ശ്രമിക്കണം. കേരള-തമിഴ്നാട് അതിര്‍ത്തി ജില്ലകളായ കോയമ്പത്തൂര്‍, നീലഗിരി പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ചെന്നൈ വിമാനത്താവളത്തിലും യാത്രികരുടെ ആരോഗ്യ പരിശോധന തുടങ്ങിയിട്ടുണ്ട്. കേരളത്തില്‍ അവധിക്കാലം ചെലവഴിക്കുന്നത് പരാമവധി ഒഴിവാക്കണം. പ്രത്യേകിച്ചും കോഴിക്കോടും പരിസര ജില്ലകളിലും. അതീവജാഗ്രത പാലിക്കണമെന്നും തമിഴ്നാട് ആരോഗ്യ-കുടുംബ ക്ഷേമ വകുപ്പ് അറിയിച്ചു. പഴവര്‍ഗങ്ങള്‍ കഴുകാതെയോ, തൊലി കളയാതെയോ ഭക്ഷിക്കരുതെന്നും നിര്‍ദേശം നല്‍കി. 

Related Post

കര്‍ഷകനെ മരത്തില്‍കെട്ടിയിട്ട് വെടിവെച്ചു കൊന്നു

Posted by - May 8, 2018, 02:01 pm IST 0
മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ കര്‍ഷകനെ മരത്തില്‍കെട്ടിയിട്ട് വെടിവെച്ചു കൊന്നു. ഞായറാഴ്ചയായിരുന്നു സംഭവം.  ഉത്തര്‍പ്രദേശിലെ ശംലിയിലെ കുത്തുബ്ഗഡ് ഗ്രാമത്തിലെ ലോകേഷ് കുമാര്‍ എന്ന കര്‍ഷകനെയാണ് വെടിവെച്ചു കൊന്നത്. രാജേഷ്, ധിമാന്‍,…

വണ്ണപ്പുറം കൂട്ടക്കൊല: കസ്റ്റഡിയിലുള്ള ലീഗ് നേതാവിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

Posted by - Aug 5, 2018, 01:12 pm IST 0
തൊടുപുഴ: ഇടുക്കി വണ്ണപ്പുറം കമ്പകക്കാനം കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലുള്ള മുസ്‌ലിം ലീഗ് നേതാവ് ഷിബു നിരവധി സാമ്പത്തിക തട്ടിപ്പുകളില്‍ പ്രതിയാണെന്നു പൊലീസ്. ഇടുക്കി വണ്ണപ്പുറം കമ്പകക്കാനത്ത് ഒരു…

കനത്ത മഴ : നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മലമ്പുഴ അണക്കെട്ട് നിറഞ്ഞു

Posted by - Jul 20, 2018, 09:54 am IST 0
പാലക്കാട്: കനത്ത മഴയെ തുടര്‍ന്ന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മലമ്പുഴ അണക്കെട്ട് നിറഞ്ഞു. 115.06 മീറ്റര്‍ സംഭരണ ശേഷിയുള്ള അണക്കെട്ടില്‍ ഇപ്പോഴുള്ളത് 113.05 മീറ്റര്‍ വെള്ളമാണ്. കഴിഞ്ഞ…

ന്യൂനമര്‍ദ്ദത്തിന് സാധ്യത: മത്സ്യബന്ധനം ഒഴിവാക്കണം

Posted by - May 17, 2018, 07:51 am IST 0
തിരുവനന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപിനും അറേബ്യന്‍ ഉപദ്വീപിന്റെ പരിസരഭാഗത്തും ന്യൂനമര്‍ദ്ദമെന്ന് കാലാവസ്ഥാ അറിയിപ്പ്. ലക്ഷദ്വീപിലും ലക്ഷദ്വീപിന്റെ പടിഞ്ഞാറു ഭാഗത്തേക്കും ഇന്നും നാളെയും മത്സ്യ ബന്ധനം ഒഴിവാക്കണം.  ലക്ഷദ്വീപിനും അറേബ്യന്‍…

പി കെ ശശിയെ പാര്‍ട്ടിയില്‍നിന്നും സസ്‌പെന്‍ഡ്‌ ചെയ്‌തു

Posted by - Nov 26, 2018, 02:33 pm IST 0
തിരുവനന്തപുരം: സിപിഐ എം പാലക്കാട്‌ ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗവും എംഎല്‍എയുമായ പി കെ ശശിയെ പാര്‍ട്ടിയില്‍നിന്നും ആറുമാസത്തേക്ക്‌ സസ്‌പെന്‍ഡ്‌ ചെയ്‌തു.  ഒരു പാര്‍ട്ടി പ്രവര്‍ത്തകയോട്‌ പാര്‍ട്ടി നേതാവിന്‌…

Leave a comment