തൃപ്തി ദേശായിയും സംഘവും തിരികെ മടങ്ങി

138 0

കൊച്ചി : ശബരിമല ദര്‍ശനം നടത്താനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും തിരികെ മടങ്ങി. തൃപ്തി ദേശായിയെ നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാതെ ആര്‍എസ്‌എസ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 12മണിക്കൂറോളം തൃപ്‌തിക്കും സംഘത്തിനും വിമാനത്താവളത്തിനുള്ളില്‍ കഴിയേണ്ടി വന്നു. തുടര്‍ന്ന് ക്രമസമാധാന പ്രശ്‌നം ഒഴിവാക്കുന്നതിനായി പൊലീസിന്റെ നിര്‍ദേശം മാനിച്ചാണ് താന്‍ മടങ്ങുന്നതെന്ന് തൃപ്തി അറിയിച്ചു.

മടങ്ങേണ്ടി വന്നതില്‍ ദുഖമുണ്ടെന്നും ടാക്‌സി ഡ്രൈവര്‍മാര്‍ക്കും ഹോട്ടലുടമകള്‍ക്കും പ്രതിഷേദക്കാരുടെ ഭീഷണി ഉണ്ടായിരുന്നുവെന്നും തൃപ്തി മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ശബരിമല സന്ദര്‍ശനത്തിനായി കൂടുതല്‍ സന്നാഹങ്ങളുമായി വീണ്ടും കേരളത്തിലെത്തുമെന്ന് തൃപ്തി ദേശായി പറഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.

Related Post

വിഎസിന്റെ റൂമിന് നേരെ കല്ലേറ്; പ്രതി പിടിയില്‍

Posted by - May 30, 2018, 09:46 am IST 0
കൊച്ചി: ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ താമസിച്ചിരുന്ന മുറിയ്ക്കുനേരെ കല്ലെറിഞ്ഞയാളെ പോലീസ് പിടികൂടി.  ആലുവ പാലസിലെ വിഎസിന്റെ മുറിയ്ക്കുനേരെയായിരുന്നു ആക്രമണം. ഇന്നലെ രാത്രിയോടെയായിരുന്നു ആക്രമണം. ചുണങ്ങംവേലി…

തേനി കാട്ടുതീ മരണസംഖ്യ കൂടുന്നു

Posted by - Mar 18, 2018, 08:26 am IST 0
തേനി കാട്ടുതീ മരണസംഖ്യ കൂടുന്നു തേനി കട്ടുതിൽ മരിച്ചവരുടെ എണ്ണം പതിനേഴായി. 60 ശതമാനം പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഈറോഡ് സ്വദേശി ആര്‍ സതീഷ് കുമാറാണ് മരിച്ചത് മധുരയിലെ…

പി കെ ശശിയെ പാര്‍ട്ടിയില്‍നിന്നും സസ്‌പെന്‍ഡ്‌ ചെയ്‌തു

Posted by - Nov 26, 2018, 02:33 pm IST 0
തിരുവനന്തപുരം: സിപിഐ എം പാലക്കാട്‌ ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗവും എംഎല്‍എയുമായ പി കെ ശശിയെ പാര്‍ട്ടിയില്‍നിന്നും ആറുമാസത്തേക്ക്‌ സസ്‌പെന്‍ഡ്‌ ചെയ്‌തു.  ഒരു പാര്‍ട്ടി പ്രവര്‍ത്തകയോട്‌ പാര്‍ട്ടി നേതാവിന്‌…

ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്

Posted by - Dec 25, 2018, 10:28 am IST 0
പമ്പ : ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക് കൂടിയ സാഹചര്യത്തില്‍ പമ്ബയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഗണപതി ക്ഷേത്രത്തിന് സമീപം ബാരിക്കേഡുകള്‍ വച്ച്‌ ഭക്തരെ നിയന്ത്രിക്കുകയാണ്. മണ്ഡല പൂജ…

പി.എസ്.ശ്രീധരന്‍പിള്ള ഉള്‍പ്പെടെയുള്ളവരെ വധിക്കുമെന്ന് ഭീഷണി കത്ത്

Posted by - Dec 5, 2018, 11:31 am IST 0
കണ്ണൂര്‍: ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള ഉള്‍പ്പെടെയുള്ളവരെ വധിക്കുമെന്ന് ഭീഷണി കത്ത്. ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലാണ് തപാലില്‍ കത്ത് ലഭിച്ചത്.  ശോഭാ സുരേന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍,…

Leave a comment