ജേക്കബ് തോമസിനെതിരെ അഴിമതി കേസ്: കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചു  

482 0

തിരുവനന്തപുരം: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ അഴിമതിക്കേസ്. തുറമുഖ ഡയറക്‌ടറായിരിക്കെ ഡ്രെഡ്ജർ വാങ്ങിയതിൽ ജേക്കബ് തോമസ് അഴിമതി നടത്തിയെന്നാണ് കേസ്. ഇതുസംബന്ധിച്ച് വിജിലൻസ് കമ്മീഷൻ കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചു.

ഡ്രെഡ്‌ജർ വാങ്ങാൻ എട്ട്‌ കോടിയാണ് അനുവദിച്ചതെങ്കിലും 19 കോടിക്കാണ് ഡ്രെഡ്‌ജർ വാങ്ങിയത് എന്ന് എഫ്.ഐ.ആർ പറയുന്നു. വിജിലൻസും ഹൈക്കോടതിയും പരിശോധിച്ച് തള്ളിയ ആരോപണത്തിലാണ് പുതിയ കേസ്.

ജേക്കബ് തോമസിന്‍റെ രാഷ്ട്രീയ പ്രവേശനം വാര്‍ത്തകളില്‍ ഇടം പിടിച്ചതിനു പിന്നാലെയാണ് പുതിയ കേസ്. കേരളാ കേഡറിലെ ഏറ്റവും സീനിയറായ ഐപിഎസ് ഉദ്യോഗസ്ഥൻ നിലവിൽ ജേക്കബ് തോമസാണ്. എന്നാൽ 2017 ഡിസംബർ മുതൽ ജേക്കബ് തോമസ് സസ്പെൻഷനിലാണ്.

Related Post

ഓൺലൈൻ മരുന്ന് വ്യപാരത്തിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയാതെ കേന്ദ്ര സർക്കാർ: ആശങ്കകൾ ഒഴിയാതെ സംസ്ഥാന സർക്കാർ

Posted by - Apr 28, 2018, 08:38 am IST 0
കൊച്ചി : ഓൺലൈൻ മരുന്നു വ്യാപാര വിഷയത്തിൽ ആശങ്കകൾ ഒഴിയാതെ സംസ്ഥാന സർക്കാർ. ഓൺലൈൻ മരുന്ന് വ്യപാരത്തിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ പരിശ്രമങ്ങൾ തുടങ്ങിയെങ്കിലും അത്…

ചുഴലിക്കാറ്റില്‍ ആലപ്പുഴയില്‍ ചിലയിടങ്ങളില്‍ വ്യാപക നാശനഷ്ടം

Posted by - Nov 18, 2018, 08:43 am IST 0
ആലപ്പുഴ: കഴിഞ്ഞ ദിവസം ഉണ്ടായ ചുഴലിക്കാറ്റില്‍ ആലപ്പുഴയില്‍ ചിലയിടങ്ങളില്‍ വ്യാപക നാശനഷ്ടം. രണ്ടു ദിവസമായി പ്രദേശത്ത് വൈദ്യുതിയില്ല. തൈക്കാട്ടുശേരി, മാക്കേക്കടവ്, മണപ്പുറം, തേവര്‍വട്ടം, നഗരി, പൈനുങ്കല്‍, ചിറക്കല്‍,…

ശബരിമലയിലെ നിരോധനാജ്ഞ രണ്ട് ദിവസം കൂടി നീട്ടി

Posted by - Dec 16, 2018, 08:33 pm IST 0
പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ രണ്ട് ദിവസം കൂടി നീട്ടി. ജില്ലാ പൊലീസ് സൂപ്രണ്ടിന്റെയും എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റുമാരുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ ചൊവ്വാഴ്ച അര്‍ധ രാത്രി വരെ നീട്ടിക്കൊണ്ട്…

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അന്തരിച്ചു

Posted by - Oct 2, 2018, 06:11 am IST 0
തിരുവനന്തപുരം : കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കര്‍ (40) അന്തരിച്ചു. പുലര്‍ച്ചെ ഒരു മണിയോടെയാണ് മരണം…

ശബരിമലയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ സുപ്രീംകോടതിയുടെ മുന്‍പാകെ സമര്‍പ്പിക്കും : പന്തളം കൊട്ടാരം 

Posted by - Oct 23, 2018, 07:37 pm IST 0
തിരുവനന്തപുരം: പന്തളം കൊട്ടാരത്തിന് ശബരിമലയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ സുപ്രീംകോടതിയുടെ മുന്‍പാകെ സമര്‍പ്പിക്കുമെന്നും അതിന് ശേഷം മാധ്യമങ്ങളെ കാണിക്കുമെന്നും പന്തളം കൊട്ടാരം നിര്‍വാഹക സമിതി അധ്യക്ഷന്‍ ശശികുമാര്‍…

Leave a comment