ഒ.എന്‍.വി കുറുപ്പിന്റെ പേരിലുള്ള പ്രഥമ സാഹിത്യ പുരസ്‌കാരം സുഗതകുമാരിക്ക്

121 0

തിരുവനന്തപുരം: 2018ലെ കേരള സര്‍വകലാശാല ഏര്‍പ്പെടുത്തിയ ഒ.എന്‍.വി കുറുപ്പിന്റെ പേരിലുള്ള പ്രഥമ സാഹിത്യ പുരസ്‌കാരം സുഗതകുമാരിക്ക്. സാമൂഹികരംഗത്തും സാഹിത്യരംഗത്തും സുഗതകുമാരി നടത്തുന്ന ശക്തമായ ഇടപെടലുകളുടെ അംഗീകാരമായാണ് ഈ പുരസ്‌ക്കാരമെന്ന് കേരള സര്‍വകലാശാല പത്രകുറിപ്പിലൂടെ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്.

കേരള സര്‍വകലാശാലയിലാണ് ഒ.എന്‍.വി പഠിക്കുകയും അദ്ധ്യാപകനെന്ന നിലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിനായി നടത്തുന്ന ഒരു സ്മൃതിപൂജയാണ് ഈ പുരസ്‌കാരം. നവംബര്‍ 1നാണ് പുരസ്‌കാരം സമര്‍പ്പണം സംഘടിപ്പിച്ചിരിക്കുന്നത്. ഡോ.ബി.വി ശശികുമാര്‍, ഡോ.എസ്. നസീബ്, ഡോ.ജി പത്മറാവു, ഡോ.സി. ആര്‍ പ്രസാദ് എന്നീ സര്‍വകലാശാല അധ്യാപകരടങ്ങിയ കമ്മിറ്റിയാണ് പുരസ്‌കാരത്തിനായി സുഗതകുമാരിയെ തിരഞ്ഞെടുത്തത്.

Related Post

പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്താക്ഷേത്രം അടച്ചു

Posted by - Dec 6, 2018, 01:15 pm IST 0
പത്തനംതിട്ട: രാജകുടുംബത്തിലെ മുതിര്‍ന്ന അംഗത്തില്‍ ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്താക്ഷേത്രം അടച്ചു. പൊലചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഇനി ഡിസംബര്‍ 16-ന് മാത്രമേ ക്ഷേത്രം തുറക്കൂവെന്നും അതുവരെ…

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി

Posted by - Nov 21, 2018, 08:05 pm IST 0
തിരുവനന്തപുരം : ശബരിമലയില്‍ തുടരുന്ന നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. ശബരിമല തീര്‍ത്ഥാടനം സുഖമമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഇതിനിടെ ശബരിമലയില്‍…

മുംബൈ പാട്ടോളത്തിന് അണുശക്തി നഗറിൽ അരങ്ങുണരും

Posted by - Jan 22, 2020, 10:04 pm IST 0
മുംബൈ : ഞെരളത്ത് കലാശ്രമം മലയാളത്തിന്റെ തനത് കൊട്ട് പാട്ട് രൂപങ്ങളെ കണ്ടെത്തുന്നതിനും, പരിപോഷിപ്പിക്കുന്നതിനും വേണ്ടി വിഭാവനം ചെയ്ത 'പാട്ടോള'ത്തിന്റെ മുംബൈയിലെ നാലാം അദ്ധ്യായത്തിന്റെ വിളംബരം ഫെബ്രുവരി…

ജേക്കബ് തോമസിന്റെ ഭൂമി ആദായനികുതി വകുപ്പ് കണ്ടുകെട്ടുന്നു

Posted by - Oct 24, 2018, 09:03 pm IST 0
തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ തമിഴ്‌നാട്ടിലെ ഭൂമി ആദായനികുതി വകുപ്പ് കണ്ടുകെട്ടുന്നു. 50.33 ഏക്കര്‍ ഭൂമിയാണ് ജപ്തി ചെയ്യുന്നത്. ബിനാമി ഇടപാടിലൂടെയാണ് ഈ ഭൂമി…

Leave a comment