വാർദ്ധക്യം

263 0

വാർദ്ധക്യം
****
ആറിത്തുടങ്ങിയ 
വാർദ്ധക്യത്തിന്റെ
നിസ്സംഗതയോടെയുള്ള
ഇരിപ്പു കണ്ടാലറിയാം
പോക്കു വെയിലിൻ
ദൂരെയുള്ള ഊഴവും
കാത്തുള്ള ഇരിപ്പാണെന്ന്!

ഏകാന്തതയിലേക്ക്
മിഴികൾ നട്ടുള്ള
വിരസമായ ഒറ്റപ്പെടൽ
അവരെ മൗനത്തി-
ലാഴ്ത്തുന്നുണ്ടാവാം

പോയ കാലമഹത്വങ്ങൾ
പൊയ്ക്കാറ്റുപോലെ
ചിന്തകളിൽ നിന്നും
പറന്നു പോയിരിക്കാം

മറവിയിലേക്കു
കൂപ്പുകുത്തിയിന്നവർ
തടവറയുടെ പൊരുളറിയാതെ
വെറുതെ നോട്ടമെറിയുകയാവാം

അതെ ,ഇനിയുമിങ്ങനെ
എത്രകാലമെന്ന് നമ്മോട്
ചോദിക്കാതെ ചോദിക്കുന്നപോലെ
ഉമ്മറക്കോലായിയിൽ
വെറുതെയിരിപ്പാണവർ!

ഗോമതി ആലക്കാടൻ

Related Post

കന്യാസ്ത്രീയെ അധിക്ഷേപിച്ച്‌ സംസാരിച്ച പി സി ജോര്‍ജിനെതിരെ പരാതി നല്‍കും

Posted by - Sep 9, 2018, 08:36 am IST 0
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച്‌ സംസാരിച്ച പി സി ജോര്‍ജ് എംഎല്‍എക്കെതിരെ കന്യാസ്ത്രീയുടെ കുടുംബം പരാതി നല്‍കും. പി സി ജോര്‍ജിന്റെ…

അരുത്

Posted by - Mar 4, 2018, 02:41 pm IST 0
അരുത് ** മരണത്തിന് ഒരു ഗന്ധം മാത്രം മരണത്തെ അവകാശം പറഞ്ഞ് ഏറ്റെടുത്ത് നടപ്പാക്കുന്നത് ഏകാന്തതയിലെ ഒറ്റയാൾ ഭൂമിയിൽ പിറന്നുവീണ ഏതൊരാളുടെയുംന്യായമായ അവകാശമാണ് കാലോചിതമായ സ്വസ്ഥമായ മരണമെന്നത്…

അരുതേ!

Posted by - Apr 14, 2018, 07:13 am IST 0
അരുതേ! ……………… നടുക്കങ്ങൾ മാറാത്ത  ഞരക്കങ്ങൾ മാത്രമായ നിർജീവ മാനവ ഹൃദയങ്ങളേ മനസ്സിലാരാധിക്കുന്ന  ദൈവങ്ങളെ; നിങ്ങളെയുമവർ  കണ്ണു കുത്തിപ്പൊട്ടിച്ച്  മിണ്ടാപ്രാണികളെ പോൽ പ്രതിമകളാക്കി തളച്ചിട്ടിരിയ്ക്കയാണോ? നീതിപീഠത്തിന്റെ കെട്ടഴിച്ചുവിടാത്തതെന്താണ്?…

വേർപാട്

Posted by - Apr 16, 2018, 07:38 am IST 0
വേർപാട് ചായുന്നു ശാഖകൾ, പറ്റുവള്ളികളും ദാഹാഗ്നിയിൽ വലയുന്നുവോ! കർമ്മബന്ധങ്ങൾ താളം തെറ്റീടവേ, കരൾ വെന്തു നോവുന്നു ജീവൻ പിടയുന്നു നേരിൻ പൊരുളറിയാതെ, വേരറുത്തു സ്വയം നേർവഴി നടക്കാതെ…

ആഹാരം

Posted by - Feb 28, 2018, 01:22 pm IST 0
ആഹാരം *** കൊല്ലരുതായിരുന്നു നിങ്ങളാ ജീൻവാൾജീനേ വിശപ്പിനറിയില്ലല്ലോ മാനാഭിമാനങ്ങൾ ഗോമതി ആലക്കാടൻ

Leave a comment