വിട

270 0

വിട

****

ഞാനും മടങ്ങുകയാണ്

എന്റെ മൗനത്തിലേക്ക്

എന്റെ മാത്രം സ്വപ്നങ്ങളിലേക്ക്

ഇനി എന്നെ നിനക്കു തോല്പിക്കാനാവില്ല

നീ എന്നിലെ മരണമാണ്

ദുരാഗ്രഹത്തിന്റെ,

കപടതയുടെ വാഗ്വിലാസം

നിന്റെ കണ്ണീരിലൊപ്പിയ

മൊഴി നുറുങ്ങുകൾ

ഇനി കേൾക്കുക പ്രയാസം

നീയൊരു ഭീരുവായ 

കാമനകളുടെ കൊഴിഞ്ഞ

പൂക്കളുടെ പഴം പുരാണം

നീയൊരുക്കിയ പൈശാചികത

അശാന്തിയുടെ നാളുകളായിരുന്നു

ഇന്നിതൊരു കൊച്ചു സ്വർഗമാണ്

ചിരി മനസ്സുകളുടെ മുത്തരി

പ്പല്ലുകൾ പൊഴിയുന്നുണ്ട്

തീൻമേശയിൽ സ്നേഹ

ത്തിന്റെ ചിരിമധുരം

കൈമാറുന്നതു കാണുന്നുണ്ട്

ചതിയുടെ..പകയുടെ നിറ

വർണ്ണങ്ങൾ ചാലിച്ചൊരു

മാരീചന്റെ തനി വേഷപ്പകർച്ച

ആവതില്ലെനിക്കിനിയും

ഈ മൂടുപടമണിയാൻ

മടങ്ങുകയാണ് എന്റെ

സ്നേഹ നൊമ്പരങ്ങളുടെ

പൂവാടിയുറങ്ങുന്ന

കാവൽക്കാരില്ലാത്ത

കാല്പനികതയുടെ

കൊട്ടാരത്തിലേക്ക്

അവിടെയാ വല്ലരികളി

ലൂയലാടി മയങ്ങണം

മാനം മുട്ടെ യാത്രപോകണം

പുഞ്ചിരിക്കുന്ന കുഞ്ഞു

നക്ഷത്രങ്ങളെ കൈവെള്ള

യിലങ്ങനെ വാരിയൊതുക്കണം

സഹനമെന്നത് ഇവിടെ

ഒരുപിടി ഓർമകളുടെ കനൽ

ച്ചാരമായി തെളിനീർ 

തീർഥത്തിൽ ഒഴുക്കുകയാണ്

ജനിമൃതികളുടെ ഭൂതകാലം

ഇവിടെ തീർത്തിടട്ടെ!

ജീവിതം കർമ്മനിരതമാണ്

നീയെന്ന സാത്വികതയ്ക്ക്

എറിഞ്ഞുടയ്ക്കാനുള്ളതല്ല

മരണത്തിലേക്കുള്ളയീ

ചെറു കുതിപ്പിലേക്ക്

ഒറ്റയ്ക്കങ്ങനെ ഭാരങ്ങളുടെ

ചുമടുകളിറക്കിവെച്ച്

എനിക്കു മടങ്ങണം

അവിടെ നീയെനിക്കന്യമാണ്

ഗോമതി ആലക്കാടൻ

Related Post

വ്യാഴം പതിനൊന്നു

Posted by - Mar 9, 2018, 08:59 am IST 0
വ്യാഴം പതിനൊന്നു അച്ചടക്കകത്തിനു പേരുകേട്ട സ്കൂളിൽ നിന്നും അവർ പത്താം ക്ലാസ്സ്‌ പാസ്സായി… അവർ ഇരട്ടകളായിരുന്നു,  ആണും പെണ്ണും Highersecondary വിദ്യഭ്യാസം ഒരു പക്കാ ഗവണ്മെന്റ് സ്കൂളിലായിരുന്നു……

ആഹാരം

Posted by - Feb 28, 2018, 01:22 pm IST 0
ആഹാരം *** കൊല്ലരുതായിരുന്നു നിങ്ങളാ ജീൻവാൾജീനേ വിശപ്പിനറിയില്ലല്ലോ മാനാഭിമാനങ്ങൾ ഗോമതി ആലക്കാടൻ

അരുതേ!

Posted by - Apr 14, 2018, 07:13 am IST 0
അരുതേ! ……………… നടുക്കങ്ങൾ മാറാത്ത  ഞരക്കങ്ങൾ മാത്രമായ നിർജീവ മാനവ ഹൃദയങ്ങളേ മനസ്സിലാരാധിക്കുന്ന  ദൈവങ്ങളെ; നിങ്ങളെയുമവർ  കണ്ണു കുത്തിപ്പൊട്ടിച്ച്  മിണ്ടാപ്രാണികളെ പോൽ പ്രതിമകളാക്കി തളച്ചിട്ടിരിയ്ക്കയാണോ? നീതിപീഠത്തിന്റെ കെട്ടഴിച്ചുവിടാത്തതെന്താണ്?…

വെറുതെ

Posted by - Mar 15, 2018, 11:53 am IST 0
വെറുതെ പൂവിൻമടിയിലായുണ്ടുറങ്ങും  പൂമ്പാറ്റയായിടാനൊന്നു മോഹം പൂമ്പൊടിയേന്തി ,കവിത മൂളും കാർവണ്ടിൻ ചേലായ് മാറിയെങ്കിൽ ചുറ്റുംവലംവെക്കും ഭിക്ഷുകിയായ് ചുറ്റുവിളക്കിൻ തിരിതെളിയ്ക്കാൻ ചാരത്തണയും കുരുന്നു പെണ്ണായ് നാണംകുണുങ്ങുവാനേറെ മോഹം ഗോമതി…

ഡൽഹി റെഡ് ഫോർട്ട് കാർ സ്ഫോടനം: ഡ്രൈവർക്ക് ഹവാല വഴി ₹20 ലക്ഷം ലഭിച്ചു; ഭീകര ധനവിനിമയ ശൃംഖലയിൽ അന്വേഷണം

Posted by - Nov 16, 2025, 11:12 am IST 0
ന്യൂഡൽഹി: ഡൽഹിയിലെ റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന് സമീപം നടന്ന കാർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് വലിയൊരു ധനവിനിമയ ബന്ധം അന്വേഷണ ഏജൻസികൾ കണ്ടെത്തി. നവംബർ 10-ന് നടന്ന…

Leave a comment