Media Eye Desk

30, 31 തീയതികളില്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും

Posted by - May 29, 2018, 09:53 am IST
ന്യൂഡല്‍ഹി: ശമ്പളവര്‍ധന ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാര്‍ ഈ മാസം 30,31 തീയതികളില്‍ രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചു.  ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയായ യു.എഫ്.ബി.എയാണ് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന് പണിമുടക്ക് നോട്ടീസ് നല്‍കിയിട്ടുള്ളത്. സമരംമൂലം രാജ്യത്ത് ബാങ്കിങ് പ്രവര്‍ത്തനം തടസപ്പെടും. സമരം ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍…
Read More

കെവിന്റെ കൊലപാതകത്തില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ 

Posted by - May 29, 2018, 09:15 am IST
കോട്ടയം: കോട്ടയത്ത് ദുരഭിമാനക്കൊലയ്ക്ക് ഇരയായ കെവിന്റെ ഭാര്യ നീനുവിന്റെ കുടുബം നീനുവിന്റെ ഒരു സുഹൃത്തിനെ ആക്രമിക്കാന്‍ മുമ്പ് ക്വട്ടേഷന്‍ നല്‍കിയിരുന്നതായി സൂചന. രണ്ടുവര്‍ഷം മുമ്പ് തെന്മല സ്വദേശിക്കെതിരെ ആയിരുന്നു ഈ ക്വട്ടേഷന്‍ നടന്നത്. ഇയാളെ വെട്ടിപ്പരിക്കേല്‍പ്പിക്കാന്‍ ശ്രമമുണ്ടാവുകയും ചെയ്തു.തട്ടിക്കൊണ്ടുപോയ കോട്ടയം മാന്നാനം…
Read More

നിപ്പാ വൈറസ് ബാധ: ചിക്കന്‍ ഉപയോഗിക്കരുതെന്ന ഉത്തരവ് വ്യാജം 

Posted by - May 29, 2018, 09:10 am IST
കോഴിക്കോട്: നിപ്പാ വൈറസ് ബാധസംബന്ധിച്ച ആശങ്കകള്‍ക്ക് നേരിയ ശമനമുണ്ടായെങ്കിലും ഇത് സംബന്ധിച്ച വ്യാജ പ്രചരണങ്ങള്‍ക്ക് കുറവില്ല. കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പേരിലാണ് നിപ്പാ വൈറസ് ബാധസംബന്ധിച്ച വ്യാജ പ്രചരണങ്ങള്‍ പരക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച ഉത്തരവുകളൊന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍…
Read More

കോട്ടയം ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍

Posted by - May 29, 2018, 08:33 am IST
കെവിന്റെ ദുരഭിമാന കൊലയില്‍ പ്രതിഷേധിച്ച്‌ കോട്ടയം ജില്ലയില്‍ ഇന്ന് യുഡിഎഫ്, ബിജെപി,ദലിത് സംഘടനകളുടെ ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ബിജെപി ജനറല്‍ സെക്രട്ടറി എംപി രമേശാണ് ഇക്കാര്യം അറിയിച്ചത്.  പൊലീസിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടി കോട്ടയം ജില്ലയില്‍…
Read More

എ​​നി​​ക്കെ​​ന്‍റെ കെ​​വി​​നെ തി​​രി​​ച്ചു ത​​ന്നാ​​ൽ മ​​തി: ഭ​​ർ​​ത്തൃ പി​​താ​​വി​​നെ കെ​​ട്ടി​​പ്പി​​ടി​​ച്ചു​കൊണ്ട് നീ​നു​വി​ന്‍റെ വി​ലാ​പം

Posted by - May 29, 2018, 08:29 am IST
ഗാ​​ന്ധി​​ന​​ഗ​​ർ: എ​​നി​​ക്കെ​​ന്‍റെ കെ​​വി​​നെ തി​​രി​​ച്ചു ത​​ന്നാ​​ൽ മ​​തി… കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യു​​ടെ മൂ​​ന്നാം വാ​​ർ​​ഡി​​ൽ​നി​​ന്ന് ഉ​യ​ർ​ന്ന മ​ന​സു​ല​യ്ക്കു​ന്ന നി​ല​വി​ളി പ​ല​രു​ടെ​യും ക​ണ്ണു​ന​ന​ച്ചു. ഭ​​ർ​​ത്തൃ പി​​താ​​വി​​നെ കെ​​ട്ടി​​പ്പി​​ടി​​ച്ചു​കൊണ്ടാ​യി​രു​ന്നു നീ​നു​വി​ന്‍റെ വി​ലാ​പം. ​ഇ​​ന്ന​​ലെ രാ​​വി​​ലെ കെ​വി​ന്‍റെ മാ​താ​പി​താ​ക്ക​ൾ അ​ല​മു​റ​യി​ട്ടു ക​ര​യു​ന്ന​തു ക​ണ്ട​പ്പോ​ഴാ​ണ് കെ​വി​ന്…
Read More

സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

Posted by - May 29, 2018, 08:12 am IST
ന്യൂഡല്‍ഹി: സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് നാല് മണിക്കാണ് പ്രഖ്യാപനം. results.nic.in, www.cbseresults.nic.in, www.cbse.nic.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം. സിബിഎസ്‌ഇയുടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
Read More

കേരള-കര്‍ണാടക തീരത്ത് ന്യൂനമര്‍ദം ശക്തമായി

Posted by - May 28, 2018, 11:33 am IST
കേരള-കര്‍ണാടക തീരത്ത് കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമര്‍ദം ശക്തമായി. ആയതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കേരള, കര്‍ണാടക തീരങ്ങളിലും ലക്ഷദീപ്പ്, കന്യാകുമാരി മേഖലയിലും മത്സ്യബന്ധനത്തിന് പോകരുത് എന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍…
Read More

കനത്ത മഴയിലും ചെങ്ങന്നൂരില്‍  മികച്ച പോളിംഗ്

Posted by - May 28, 2018, 11:28 am IST
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ 20 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, രാവിലത്തെ പോളിംഗ് വരുന്ന മണിക്കൂറുകളിലും തുടരുമോ എന്നത് സംശയകരമാണ്. കാരണം കനത്ത മഴയാണ് പെയ്യുന്നത്. വൈകിട്ടോടെ…
Read More

സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം:  ഒരു ജവാനും പ്രദേശവാസിയും കൊല്ലപ്പെട്ടു

Posted by - May 28, 2018, 11:14 am IST
ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഒരു ജവാനും പ്രദേശവാസിയുമാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിനിടെയാണ് ജവാനും പ്രദേശവാസിക്കും വെടിയേറ്റത്.  ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റംസാനില്‍ കശ്മീരില്‍…
Read More

കുമ്മനം രാജശേഖരന്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും

Posted by - May 28, 2018, 10:39 am IST
തിരുവനന്തപുരം: ഗവര്‍ണര്‍ പദവി ഏറ്റെടുത്തേക്കില്ലെന്ന അഭ്യൂഹങ്ങള്‍ക്ക് വിടപറഞ്ഞ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നാളെ മിസോറാമിലെ ഗവര്‍ണര്‍ പദവി ഏറ്റെടുക്കും. രാവിലെ 11.15നാണ് സത്യപ്രതിജ്ഞ. ഒരു സ്ഥാനവും മോഹിച്ചിട്ടില്ല. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണ് ഇഷ്ടമെന്നും കുമ്മനം വ്യക്തമാക്കിയിരുന്നു. നിലവിലെ ഗവര്‍ണറായ നിര്‍ഭയ്…
Read More

കോണ്‍ഗ്രസ് എം എല്‍ എ അപകടത്തില്‍ മരിച്ചു

Posted by - May 28, 2018, 10:28 am IST
ബെംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം എല്‍ എ അപകടത്തില്‍ മരിച്ചു. ജാംഖണ്ഡി നിയോജക മണ്ഡലം എം എല്‍ എ സിദ്ധൂ ന്യാമ ഗൗഡയാണ് മരിച്ചത്. തുളസിഗിരിക്ക് സമീപത്ത് വെച്ചാണ് അപകടം. കാര്‍ പഞ്ചറായതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. എതിരേ വന്ന വാഹനം…
Read More

ഭാര്യാ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി 

Posted by - May 28, 2018, 10:11 am IST
പുനലൂര്‍: കോട്ടയം മാന്നാനത്ത്​ ഭാര്യാ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരന്‍ കൊല്ലപ്പെട്ട നിലയില്‍. കോട്ടയം നട്ടാശ്ശേരി എസ്.എച്ച്‌ മൗണ്ട് ചവിട്ടുവരി പ്ലാത്തറ രാജുവിന്റെ മകന്‍ കെവിന്‍ (24)​​​​​​ന്റെ മൃതദേഹമാണ്​ കണ്ടെത്തിയത്​. പ്രണയ വിവാഹത്തിന്റെ  പേരിലാണ്​ കെവിനെയും സുഹൃത്ത്​ അനീഷ്​ സെബാസ്​റ്റ്യനെയും ക്വ​ട്ടേഷന്‍…
Read More

കെ.ബാബുവിന്റെ സെക്രട്ടറിക്കെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്

Posted by - May 27, 2018, 01:14 pm IST
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ. ബാബുവിന്റെ സെക്രട്ടറി നന്ദകുമാറിനെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബാബുവിനെതിരെ വിജിലന്‍സ് അന്വേഷണം നടന്നുവരികയാണ്. ബാബുവിന് വരവിനെക്കാള്‍ അധികമായി 45 ശതമാനം സ്വത്ത് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ജേക്കബ് തോമസ്…
Read More

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറി

Posted by - May 27, 2018, 12:27 pm IST
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറി. ആന്ധ്രാപ്രദേശിന്റെ ചുമതലയും ഉമ്മന്‍ചാണ്ടിക്ക് നല്‍കി. ദിഗ് വിജയ് സിംഗിനെ ഒഴിവാക്കിയാണ് ഉമ്മന്‍ചാണ്ടിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. . ഇതോടെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തില്‍ വലിയ അഴിച്ചുപണി നടന്നേക്കാം.  2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന്…
Read More

ഡല്‍ഹി-മീററ്റ്​ എക്​സ്​പ്രസ്​ ഹൈവേ പ്രധാനമന്ത്രി ഉദ്​ഘാടനം ചെയ്​തു

Posted by - May 27, 2018, 12:11 pm IST
ന്യൂഡല്‍ഹി: ഡല്‍ഹി-മീററ്റ്​ എക്​സ്​പ്രസ്​ ഹൈവേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്​ഘാടനം ചെയ്​തു. ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി സൗഹാര്‍ദ ഹൈവേയാണ്​ ഡല്‍ഹി-മീററ്റ്​ എക്​സ്​പ്രസ്​ ഹൈവേ. 7,500 കോടി രൂപ ചെലവിലാണ്​ എക്​സ്​പ്രസ്​ ഹൈവേയുടെ നിര്‍മാണം നടത്തുന്നത്​. ഇതി​ന്റെ ആദ്യഘട്ടത്തി​​​ന്റെ നിര്‍മാണമാണ്​ ഇപ്പോള്‍ പൂര്‍ത്തിയായത്​.…
Read More