Media Eye Desk

പ്രമുഖ ജ്വല്ലറി ഉടമ വെടിയേറ്റ് മരിച്ചു

Posted by - Nov 24, 2018, 07:51 am IST
അംബാല: ഹരിയാനയിലെ അംബാലയില്‍ അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് ജ്വല്ലറി ഉടമയായ സുനില്‍ കുമാര്‍ മരിച്ചു. നിരവധി ജ്വല്ലറികളുള്ള സറഫാ ബസാറിലായിരന്നു സംഭവം. വെടിവയ്പ്പില്‍ സുനില്‍ കുമാറിന്റെ ജീവനക്കാരനും പരിക്കേറ്റു. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം സുനില്‍ കുമാറിനുനേരെ നിറയൊഴിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം…
Read More

ഇന്ത്യയിലെ ആദ്യത്തെ സ്ത്രീ സൗഹൃദ ഷോപ്പിങ് മാള്‍ ഇന്ന് കോഴിക്കോട്ട് പ്രവര്‍ത്തനം ആരംഭിക്കും

Posted by - Nov 24, 2018, 07:27 am IST
കോഴിക്കോട്:  ഇന്ത്യയിലെ ആദ്യത്തെ സ്ത്രീ സൗഹൃദ ഷോപ്പിങ് മാള്‍ ഇന്ന് കോഴിക്കോട്ട് പ്രവര്‍ത്തനം ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.രാജ്യത്തിനു തന്നെ മാതൃകയായ നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കിയ കോര്‍പറേഷന്‍ കുടുംബശ്രീയുടെ നേതൃത്വത്തിലാണ് വയനാട് റോഡില്‍ ഫാത്തിമ ആശുപത്രിക്കു മുന്‍വശത്തായി…
Read More

ബാലഭാസ്കറിന്റെ മരണം വിശദമായി അന്വേഷിക്കണമെന്ന് ജില്ലാ പോലീസ് മേധാവി

Posted by - Nov 23, 2018, 10:04 pm IST
തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം വിശദമായി അന്വേഷിക്കണമെന്ന് ജില്ലാ പോലീസ് മേധാവി ഡിജിപി ലോക്നാഥ് ബെഹ്‌റ. ഈ ആവശ്യവുമായി ബന്ധപ്പെട്ട് ബാലഭാസ്കറിന്റെ അച്ഛനും ബന്ധുക്കളും ഡിജിപി ലോക്നാഥ് ബെഹ്‌റയെ സമീപിച്ചു. ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി പിതാവ് സി.കെ.ഉണ്ണി ഡിജിപി…
Read More

ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം വേ​ദ​നി​പ്പി​ച്ചു​വെ​ന്ന് മാ​ത്യു.​ടി.​തോ​മ​സ്

Posted by - Nov 23, 2018, 10:02 pm IST
തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി സ്ഥാ​ന​ത്ത് നി​ന്ന് നീ​ക്കാ​നു​ള്ള പാ​ര്‍​ട്ടി ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം വേ​ദ​നി​പ്പി​ച്ചു​വെ​ന്ന് മാ​ത്യു.​ടി.​തോ​മ​സ്. ത​ന്നെ പു​റ​ത്താ​ക്കി​യ​ത് ഇ​ട​തു​പ​ക്ഷ​ത്തി​ന് യോ​ജി​ക്കാ​ത്ത രീ​തി​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. നീ​തി​പൂ​ര്‍​വം പ്ര​വ​ര്‍​ത്തി​ച്ച​ത് പ​ല​ര്‍​ക്കും അ​നി​ഷ്ട​മു​ണ്ടാ​ക്കി. കു​ടും​ബ​ത്തേ​യും ത​ന്നെ​യും വ്യ​ക്തി​പ​ര​മാ​യി അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചു. അ​തേ​സ​മ​യം പാ​ര്‍​ട്ടി​യോ​ടൊ​പ്പം തു​ട​രു​മെ​ന്നും…
Read More

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാര്‍ അര്‍ഹമായ സഹായം നല്‍കുന്നില്ലന്ന് മുഖ്യമന്ത്രി

Posted by - Nov 23, 2018, 10:01 pm IST
തിരുവനന്തപുരം കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാര്‍ അര്‍ഹമായ സഹായം നല്‍കുന്നില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് 31,​000 കോടി രൂപയുടെ നാശനഷ്ടമാണ് പ്രളയത്തില്‍ ഉണ്ടായത്. എന്നാല്‍ കേന്ദ്രം ഇതുവരെ അനുവദിച്ചത് 600 കോടി മാത്രമാണ്. ഇതില്‍ പ്രളയകാലത്ത് അനുവദിച്ച അരിയും മണ്ണെണ്ണയും ഉള്‍പ്പെടെയുള്ള…
Read More

മനോഹര്‍ പരീക്കറെ രാജിവെക്കാന്‍ ബിജെപി അനുവദിക്കുന്നില്ലെന്ന് വിജയ് സര്‍ദേശായി

Posted by - Nov 23, 2018, 05:22 pm IST
പനാജി: ആരോഗ്യസ്ഥിതി മോശമായ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ രാജിവെക്കാന്‍ ബിജെപി അനുവദിക്കുന്നില്ലെന്ന് ആരോപണമുയര്‍ത്തി മന്ത്രി വിജയ് സര്‍ദേശായി രംഗത്ത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് തന്നെ പരീക്കര്‍ രാജി വെയ്ക്കാമെന്ന് അറിയിച്ചിരുന്നുവെന്നും ചില വകുപ്പുകള്‍ മറ്റ് മന്ത്രിമാര്‍ക്ക് കൈമാറുന്നതിനുള്ള താല്‍പര്യം പരീക്കര്‍…
Read More

മാത്യു ടി തോമസിനെ നീക്കി; കെ കൃഷ്‌ണന്‍ കുട്ടിയെ മന്ത്രിയാക്കാന്‍ ജെഡിഎസില്‍ തീരുമാനം

Posted by - Nov 23, 2018, 04:54 pm IST
ബംഗളൂരു: ജെഡിഎസിലെ മന്ത്രിമാറ്റത്തിന് ഒടുവില്‍ ദേശീയ അധ്യക്ഷന്‍ എച്ച്‌ഡി ദേവഗൗഡയുടെ അംഗീകാരം. പാര്‍ട്ടി തീരുമാനം അനുസരിച്ച്‌ സ്ഥാനം ഒഴിയാന്‍ തയ്യാറെന്ന് മാത്യു ടി തോമസ് ബംഗളൂരുവില്‍ പ്രതികരിച്ചു. ഇതിന്റെ ഭാഗമായി ജലവിഭവ വകുപ്പ് മന്ത്രിയായ കെ കൃഷ്ണന്‍കുട്ടി സ്ഥാനമേല്‍ക്കും. പാലക്കാട് ചിറ്റൂരില്‍…
Read More

കെ.എം ഷാജിയെ നിയമസഭയില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍

Posted by - Nov 23, 2018, 03:34 pm IST
തിരുവനന്തപുരം:കെ.എം ഷാജിയെ നിയമസഭയില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഹൈക്കോടതി വിധിയാണ് മുന്നിലുള്ളതെന്നും രേഖാമൂലമുള്ള നിര്‍ദേശമില്ലാതെ കെ.എം. ഷാജിയെ പങ്കെടുപ്പിക്കാന്‍ പറ്റില്ലെന്നും സ്പീക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.  കേരള ഹൈക്കോടതിയുടെ വിധി നിയമസഭയെ അറിയിച്ചിട്ടുണ്ട്. കോടതിയുടെ കണ്ടെത്തല്‍, വിധി സ്‌റ്റേ ചെയ്ത…
Read More

ആറു തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തി

Posted by - Nov 23, 2018, 02:57 pm IST
ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ ആറു തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തി. ശ്രീനഗറില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള സേക്കിപോറയില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈനികര്‍ പരിശോധന നടത്തുകയായിരുന്നു. ദീകരര്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് സൈന്യം നടത്തിയ തിരിച്ചടിയിലാണ് ആറു പേര്‍ കൊല്ലപ്പെട്ടത്.…
Read More

മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ വേട്ടയാടുന്നുവെന്ന് കെ. സുരേന്ദ്രന്‍

Posted by - Nov 23, 2018, 12:46 pm IST
കൊട്ടാരക്കര: മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ വേട്ടയാടുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. മഞ്ചേശ്വരം തിരഞ്ഞെടുപ്പില്‍ താന്‍ ജയിക്കുമോയെന്ന് മുഖ്യമന്ത്രി ഭയപ്പെടുന്നുവെന്നും അതുകൊണ്ടാണ് തന്നെ കള്ളക്കേസുകളില്‍ കുടുക്കി ജയിലിലടക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു. കേസുകള്‍ നിയമപരമായി നേരിടുമെന്നും അദ്ദേഹം…
Read More

ചൈനീസ് നയതന്ത്ര കാര്യാലയത്തിന് സമീപം സ്ഫോടനം 

Posted by - Nov 23, 2018, 11:29 am IST
കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചി നഗരത്തിലുള്ള ചൈനീസ് നയതന്ത്ര കാര്യാലയത്തിന് സമീപം സ്ഫോടനവും വെടിയൊച്ചയും കേട്ടതായി റിപ്പോര്‍ട്ട്. മൂന്നംഗ സംഘമാണ് ഗ്രനേഡും തോക്കുകളും ഉപയോഗിച്ച്‌ ആക്രമണം നടത്തിയതെന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ച്‌ ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തെ തുടര്‍ന്ന് സുരക്ഷ സേന നയതന്ത്ര…
Read More

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത

Posted by - Nov 23, 2018, 11:26 am IST
തിരുവനന്തപുരം: വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ കുടുംബം രംഗത്ത്. ഇതുസംബന്ധിച്ച്‌ ബാലഭാസ്‌കറിന്റെ അച്ഛന്‍ ഡി.ജി.പിയ്‌ക്ക് പരാതി നല്‍കി. പാലക്കാട്ടെ ഒരു ആയുര്‍വേദ ആശുപത്രിയുമായി മകന് സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന് സംശയമുണ്ടെന്നും ഇത് അന്വേഷിക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പാലക്കാടുള്ള പൂന്തോട്ടം…
Read More

ചാലക്കുടിയില്‍ 350 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

Posted by - Nov 23, 2018, 10:41 am IST
തൃശൂര്‍: ചാലക്കുടിയില്‍ 350 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. ആലുവയില്‍ നിന്ന് വെള്ളാങ്ങല്ലൂരിലേക്ക് കാറില്‍ കടത്തവേയാണ് പോലീസ് സ്പിരിറ്റ് പിടികൂടിയത്.  സംഭവത്തില്‍ വരന്തരപ്പള്ളി സ്വദേശി അനിലിനെ അറസ്റ്റ് ചെയ്തു. ചാലക്കുടി എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തിയത്.
Read More

ശരണം വിളി അയ്യപ്പ ഭക്തന്റെ അവകാശമാണ് ; അതിന് കേസെടുക്കുന്നത് ശരിയല്ല; പിഎസ് ശ്രീധരന്‍പിള്ള

Posted by - Nov 23, 2018, 10:40 am IST
കൊച്ചി: ശരണം വിളി അയ്യപ്പ ഭക്തന്റെ അവകാശമാണെന്നും അതിന് കേസെടുക്കുന്നത് ശരിയല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ഇന്നലെ സന്നിധാനത്ത് നിരോനാജ്ഞ ലംഘിച്ച്‌ നാമജപം നടത്തിയ നൂറോളംപേര്‍ക്ക് എതിരെ സന്നിധാനം പോലീസ് കേസെടുത്തതിന് എതിരെ പ്രതികരിക്കുകയായിരുന്നു ശ്രീധരന്‍ പിള്ള. ബിജെപിസംഘപരിവാര്‍…
Read More

ശബരിമല സന്നിധാനത്ത് നാമജപ പ്രതിഷേധം; നൂറുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു

Posted by - Nov 23, 2018, 10:37 am IST
സന്നിധാനം: ശബരിമല സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം നാമജപത്തിന് നേതൃത്വം നല്‍കിയ നാലുപേര്‍ അടക്കം കണ്ടാലറിയാവുന്ന നൂറുപേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നിരോധനാജ്ഞ ലംഘിച്ചത് ഉള്‍പ്പെടെയുള്ള അഞ്ചുവകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വ്യാഴാഴ്ച രാത്രി സന്നിധാനത്തെ വടക്കേനട ഭാഗത്തേക്ക്…
Read More