ശബരിമല സന്നിധാനത്ത് നാമജപ പ്രതിഷേധം; നൂറുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു

233 0

സന്നിധാനം: ശബരിമല സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം നാമജപത്തിന് നേതൃത്വം നല്‍കിയ നാലുപേര്‍ അടക്കം കണ്ടാലറിയാവുന്ന നൂറുപേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നിരോധനാജ്ഞ ലംഘിച്ചത് ഉള്‍പ്പെടെയുള്ള അഞ്ചുവകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

വ്യാഴാഴ്ച രാത്രി സന്നിധാനത്തെ വടക്കേനട ഭാഗത്തേക്ക് നാമജപവുമായി ഒരുകൂട്ടം ഭക്തര്‍ എത്തിയിരുന്നു. പോലീസ് സംഘമെത്തി ഇവരെ തടയുകയും തുടര്‍ന്ന് പതിനഞ്ച് മിനിറ്റോളം വടക്കേനടയില്‍ കൂടിനിന്ന് നാമം ജപിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിലാണ് പോലീസ് പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Related Post

ലിഗയുടെ മരണം കഴുത്ത് ഞെരിച്ചെന്ന് ഫൊറൻസിക് വിഭാഗം 

Posted by - Apr 28, 2018, 07:11 am IST 0
ലിഗയെന്ന വിദേശ യുവതിയുടെ മരണം കൊലപാതകമാണെന്നും കഴുത്ത് ഞെരിച്ചാണ് ലിഗയെ കൊലപ്പെടുത്തിയതെന്നും ഫൊറൻസിക് വിഭാഗം പോലീസിനെ അറിയിച്ചു. ലിഗയുടെ മൃതദേഹം കണ്ടെടുത്ത കണ്ടാൽ കാടുകൾക്കിടയിൽ ഇന്നും ലഭിച്ച…

ബിജെപി വഴി തടയല്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

Posted by - Dec 2, 2018, 09:37 am IST 0
തിരുവനന്തപുരം : ബിജെപി വഴി തടയല്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. ഓരോ സ്ഥലങ്ങളിലെയും പൈലറ്റ് വാഹനങ്ങളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും എണ്ണം കൂട്ടിയിട്ടുണ്ട്. മന്ത്രിമാരുടെ…

ശബരിമല ദര്‍ശനത്തിന് ട്രാന്‍സ്‍ജെന്‍ഡേഴ്സ് ഇന്ന് എത്തും 

Posted by - Dec 18, 2018, 07:42 am IST 0
തിരുവനന്തപുരം: ഇന്ന് ശബരിമല ദര്‍ശനം നടത്താന്‍ നാലംഗ ട്രാന്‍സ്‍ജെന്‍ഡേഴ്സ് പുറപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് ഇന്ന് രാവിലെ നാലു മണിയോടെയാണ് സംഘം പുറപ്പെട്ടത്. സുരക്ഷാ പ്രശ്നങ്ങളില്ലെന്നും നിലയ്ക്കല്‍ മുതല്‍…

എസ്.എസ്.എല്‍.സി പരീക്ഷ രാവിലെ നടത്താന്‍ ശുപാര്‍ശ

Posted by - Nov 22, 2018, 09:51 pm IST 0
തിരുവനന്തപുരം: ഇത്തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷ രാവിലെ നടത്താന്‍ ശുപാര്‍ശ. തിരുവനന്തപുരത്ത് ചേര്‍ന്ന ക്യൂ.ഐ.പി യോഗത്തിന്റേതാണ് തീരുമാനം.ഹയര്‍ സെക്കന്ററി പരീക്ഷയും രാവിലെയാണ് നടത്തുക. എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച്‌ 13 മുതല്‍…

കേരളത്തിൽ കാലവർഷം ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Posted by - Apr 16, 2019, 10:50 am IST 0
ന്യൂഡൽഹി: കൊടും ചൂടിൽ ഉരുകുന്ന കേരളത്തിന് ആശ്വാസമായി കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്‍റെ പ്രവചനം. ഇക്കൊല്ലത്തെ കാലവർഷം വൈകില്ലെന്നും കനത്ത മഴ ലഭിക്കുമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു.  രാജ്യത്ത്…

Leave a comment