കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാര്‍ അര്‍ഹമായ സഹായം നല്‍കുന്നില്ലന്ന് മുഖ്യമന്ത്രി

347 0

തിരുവനന്തപുരം കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാര്‍ അര്‍ഹമായ സഹായം നല്‍കുന്നില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് 31,​000 കോടി രൂപയുടെ നാശനഷ്ടമാണ് പ്രളയത്തില്‍ ഉണ്ടായത്. എന്നാല്‍ കേന്ദ്രം ഇതുവരെ അനുവദിച്ചത് 600 കോടി മാത്രമാണ്. ഇതില്‍ പ്രളയകാലത്ത് അനുവദിച്ച അരിയും മണ്ണെണ്ണയും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് വില നല്‍കണമെന്ന കേന്ദ്രനിലപാട് കൂടി കണക്കാക്കുമ്പോള്‍ ഫലത്തില്‍ 336 കോടി മാത്രമാണ് കേന്ദ്രസഹായമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളം ആവശ്യപ്പെട്ട അയ്യായിരം കോടി രൂപയുടെ പാക്കേജില്‍പ്പോലും ഇനിയും തീരുമാനമായിട്ടില്ലെന്നും പിണറായി പറ‍ഞ്ഞു. പുനര്‍നിര്‍മാണത്തിന് വേണ്ട സഹായം കേന്ദ്രം കൃത്യമായി നല്‍കുന്നില്ലെന്ന് മാത്രമല്ല സഹായിക്കാന്‍ തയ്യാറായി മുന്നോട്ടു വന്ന യു.എ.ഇയെപ്പോലുള്ള രാജ്യങ്ങളുടെ സഹായം വേണ്ടെന്ന നിലപാടുമെടുത്തു. കേരളത്തിന് ലഭിക്കുമായിരുന്ന പുനര്‍‍നിര്‍മാണത്തിന് കിട്ടുമായിരുന്ന വലിയ തുകയാണ് ഇതുവഴി നഷ്ടമായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Related Post

കനത്ത മഴ: സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

Posted by - Jun 12, 2018, 07:12 am IST 0
തുടര്‍ച്ചയായുണ്ടാകുന്ന കനത്ത മഴയെ തുടര്‍ന്നാണ് കളക്ടര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചത്. ഇന്നലെയും കനത്ത മഴയെ തുടര്‍ന്ന് പല സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു. ഇടുക്കിയിലെ എല്ലാ…

കീടനാശിനി പ്രയോഗത്തിനിടെ അസ്വസ്ഥതയുണ്ടായ രണ്ടു തൊഴിലാളികള്‍ മരിച്ചു

Posted by - Jan 19, 2019, 11:46 am IST 0
തിരുവല്ല: തിരുവല്ലയില്‍ കീടനാശിനി പ്രയോഗത്തിനിടെ അസ്വസ്ഥതയുണ്ടായ രണ്ടു തൊഴിലാളികള്‍ മരിച്ചു. മൂന്നു പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുവല്ല വേങ്ങലില്‍ പാടത്ത് ഇന്നലെയാണ് സംഭവം നടക്കുന്നത്. കഴുപ്പില്‍ കോളനിയില്‍…

സംസ്ഥാനത്ത് ഹര്‍ത്താല്‍ തുടങ്ങി

Posted by - Sep 10, 2018, 08:09 am IST 0
ന്യൂഡല്‍ഹി : സംസ്ഥാനത്ത് ഹര്‍ത്താല്‍ തുടങ്ങി. തെക്കന്‍ കേരളത്തില്‍ അതിരാവിലെ മുതല്‍ തന്നെ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു.  രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ആറു…

ചൊവ്വാഴ്ച കനത്ത മഴയ്ക്ക് സാധ്യത

Posted by - Oct 1, 2018, 07:09 pm IST 0
തിരുവനന്തപുരം : സംസ്ഥാനത്ത് ചൊവ്വാഴ്ച കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാലാം തിയതി വരെ മഴ തുടരുമെന്നും തുലാവര്‍ഷം 15 നുശേഷം എത്തുമെന്നും കാലാവസ്ഥാ…

ജീപ്പും ലോറിയും കൂട്ടിയിടിച്ച്‌ അഞ്ച് പേര്‍ മരിച്ചു

Posted by - Jul 9, 2018, 07:51 am IST 0
കാസര്‍കോട്: കാസര്‍ഗോഡ് ഉപ്പളയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച്‌ അഞ്ച് പേര്‍ മരിച്ചു. മരിച്ചവരെല്ലാം കര്‍ണാടക സ്വദേശികളായ ജീപ്പ് യാത്രക്കാരാണ്. കര്‍ണാടക ഭാഗത്തു നിന്ന് വന്ന ലോറി ജീപ്പുമായി…

Leave a comment