Media Eye Desk

ഐഫോണ്‍ XRന്റെ വില വെട്ടികുറച്ചു

Posted by - Apr 8, 2019, 04:17 pm IST
ദില്ലി: ആപ്പിള്‍ ഐഫോണ്‍ XR ന്‍റെ വില വെട്ടികുറച്ച് ആപ്പിള്‍. ഇപ്പോള്‍ ഉള്ള സ്റ്റോക്ക് തീരും വരെയാണ് ഇന്ത്യയില്‍ ഈ ഓഫര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.  ഇന്ത്യയില്‍ ഇറങ്ങിയപ്പോള്‍ ഈ ഫോണിന്‍റെ 64 ജിബി പതിപ്പിന് 76,900 ആയിരുന്നു. ഇത് വെട്ടിക്കുറച്ച് 59,900 ആക്കിയിട്ടുണ്ട്.…
Read More

കെഎസ്ആർടിസി എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി

Posted by - Apr 8, 2019, 04:13 pm IST
കൊച്ചി: കെഎസ്ആർടിസിയിലെ എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ടതിനു പിന്നാലെ ഡ്രൈവർമാരെയും പിരിച്ചുവിടണമെന്ന് ഹൈക്കോടതി. മുഴുവൻ താത്കാലിക ഡ്രൈവർമാരെയും ഏപ്രിൽ 30നകം പിരിച്ചുവിടണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഇതോടെ 1,565 താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിടേണ്ടിവരും. പിഎസ്‌സി ഉദ്യോഗാർഥികളുടെ ഹർജിയിലാണ് നടപടി.  2,455 ഒഴിവുകളിൽ…
Read More

രാജസ്ഥാന്‍ റോയല്‍സിനെതിരെ  നൈറ്റ് റൈഡേഴ്‌സിന് എട്ട് വിക്കറ്റ്  ജയം

Posted by - Apr 8, 2019, 04:09 pm IST
ജയ്‌പൂര്‍: നരൈയ്‌ന്‍- ലിന്‍ വെടിക്കെട്ടില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എട്ട് വിക്കറ്റിന്‍റെ വമ്പന്‍ ജയം. രാജസ്ഥാന്‍ ബൗളര്‍മാര്‍ അടിവാങ്ങിയപ്പോള്‍ 140 റണ്‍സ് വിജയലക്ഷ്യം 13.5 ഓവറില്‍ കൊല്‍ക്കത്ത സ്വന്തമാക്കി. ലിന്‍ 50 റണ്‍സെടുത്തും നരൈയ്‌ന്‍ 47 എടുത്തും പുറത്തായി. ടോസ്…
Read More

'അബ് ഹോഗാ ന്യായ്' പ്രചാരണവാചകവുമായി കോൺഗ്രസ് 

Posted by - Apr 8, 2019, 04:04 pm IST
ദില്ലി: ബിജെപിയുടെ 'മേം ഭീ ചൗകീദാർ' എന്ന പ്രചാരണത്തിന് ബദലായി 2019-ലെ കോൺഗ്രസ് പ്രചാരണവാചകം പുറത്തിറക്കി. 'അബ് ഹോഗാ ന്യായ്' (ഇനി നിങ്ങൾക്ക് നീതി ലഭിക്കും) എന്ന മുദ്രാവാക്യവുമായാണ് കോൺഗ്രസ് പടക്കളത്തിലിറങ്ങുക. രാജ്യത്ത് നടക്കുന്ന 'അന്യായ'ത്തിന് മറുപടിയുമായി ന്യായം നിങ്ങൾക്ക് ലഭിക്കാൻ കോൺഗ്രസിന്…
Read More

നാടോടി ബാലികയെ ആക്രമിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

Posted by - Apr 8, 2019, 04:02 pm IST
മലപ്പുറം: എടപ്പാളിൽ ആക്രി പെറുക്കുന്ന നാടോടി ബാലികയെ ആക്രമിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചക്കകം വിശദീകരണം നൽകണം. പത്ര വാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ അംഗം കെ മോഹൻ…
Read More

തൊടുപുഴയിൽ കൊലപ്പെട്ട കുട്ടിയുടെ അനിയന്റെ സംരക്ഷണം ആവശ്യപ്പെട്ട്  മുത്തച്ഛന്‍

Posted by - Apr 8, 2019, 03:44 pm IST
തൊടുപുഴ: മാതാവിന്‍റെ സുഹൃത്തിന്‍റെ മര്‍ദ്ദനമേറ്റ് കൊലപ്പെട്ട ഏഴു വയസുകാരന്‍റെ അനിയനെ വിട്ടു തരണം എന്നാവശ്യപ്പെട്ട് കുട്ടികളുടെ മുത്തച്ഛന്‍ ശിശുക്ഷേമ സമിതിയെ സമീപിച്ചു. കുട്ടികളുടെ മരിച്ചു പോയ അച്ഛന്‍റെ പിതാവാണ് മൂന്നരവയസുകാരനെ വിട്ടുതരണം എന്നാവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്.  നിലവില്‍ അമ്മയുടെ സംരക്ഷണയില്‍ കഴിയുന്ന…
Read More

കളക്ടറെ ചട്ടം പഠിപ്പിക്കേണ്ട,സുരേഷ് ഗോപിയുടേത് ചട്ടലംഘനം: ടിക്കാറാം മീണ

Posted by - Apr 8, 2019, 03:15 pm IST
തിരുവനന്തപുരം: തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ നടപടി ചട്ടലംഘനം തന്നെയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. കളക്ടർ സ്വന്തം ജോലിയാണ് ചെയ്തത്. അത് അവർക്ക് നന്നായി ചെയ്യാനറിയാം. അവരെ ചട്ടം പഠിപ്പിക്കേണ്ടതില്ല. നോട്ടീസയച്ചതിനു കളക്ടർക്കെതിരെ സംസാരിച്ച സുരേഷ് ഗോപിയുടെ…
Read More

ബിജെപിയുടെ പ്രകടനപത്രികയിൽ ശബരിമലയും

Posted by - Apr 8, 2019, 03:08 pm IST
ദില്ലി: 2019 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടനപത്രികയിൽ ശബരിമല വിഷയവും. ശബരിമലയിൽ വിശ്വാസസംരക്ഷണത്തിനായി സുപ്രീം കോടതിയിൽ നിലപാടെടുക്കുമെന്നാണ് പ്രകടനപത്രികയിൽ ബിജെപി വ്യക്തമാക്കുന്നത്. മതപരമായ വിഷയങ്ങളിൽ പ്രധാനപ്പെട്ട ഒന്നായാണ് ശബരിമലയെ പ്രകടനപത്രികയിൽ അവതരിപ്പിച്ചിരിക്കുന്നത്.  ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസവും പാരമ്പര്യവും പ്രാർത്ഥനാപരമായ ആചാരങ്ങളും സുപ്രീംകോടതിയ്ക്ക് മുമ്പാകെ…
Read More

ആരാധകരെ ആവേശത്തിലാക്കി മധുരരാജ  ട്രെയിലർ പുറത്തിറങ്ങി

Posted by - Apr 6, 2019, 03:54 pm IST
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയുടെ ട്രെയിലർ പുറത്തിറങ്ങി. പോക്കിരിരാജയുടെ രണ്ടാഭാഗം ആരാധകരെ കെെയ്യിലെടുക്കുന്ന ട്രെയിലറാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.  എട്ടുവർഷങ്ങൾക്ക് മുമ്പിറങ്ങിയ 'പോക്കിരിരാജ'യിലെ അതേ മാസ് ലുക്കിലാണ് മമ്മൂട്ടി മധുരരാജയിലും . ചിത്രത്തിൽ മമ്മൂട്ടിക്ക് ഒപ്പം തമി‌ഴ്‌താരം ജയ്‌യും…
Read More

രാഹുലിന് ഒരിക്കലും ഇന്ത്യയുടെ പ്രധാനമന്ത്രി ആകാന്‍ സാധിക്കില്ലെന്ന് മനേക ഗാന്ധി

Posted by - Apr 6, 2019, 03:49 pm IST
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരാമര്‍ശവുമായി കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ മനേക ഗാന്ധി. രാഹുലിന് ഒരിക്കലും ഇന്ത്യയുടെ പ്രധാനമന്ത്രി ആകാന്‍ സാധിക്കില്ലെന്ന് മനേക ഗാന്ധി പറഞ്ഞു.  രാഹുല്‍ ഗാന്ധിക്ക് രാജ്യത്തിന്‍റെ പ്രധാനമന്ത്രി ആകണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം എന്നാണ് മനേകയുടെ…
Read More

നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി; കൂടുതൽ സ്ഥാനാർത്ഥികൾ വയനാട്ടിൽ

Posted by - Apr 6, 2019, 03:45 pm IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സമർപ്പിക്കപ്പെട്ട നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. ആകെ സമർപ്പിക്കപ്പെട്ട 303 പത്രികകളിൽ 242 എണ്ണം സ്വീകരിച്ചു. ഏറ്റവും കൂടുതൽ പത്രികകൾ സമർപ്പിക്കപ്പെട്ടത് വയനാട്ടിലാണ്. 22 പേരാണ് ഇവിടെ മത്സരത്തിനുള്ളത്. തെരഞ്ഞെടുപ്പ് ഓഫീസർ ടികാ റാം  മീണയാണ് ഇക്കാര്യം…
Read More

ശബരിമല യുവതീപ്രവേശനം പിഎസ്‍സി ചോദ്യമായി

Posted by - Apr 6, 2019, 03:40 pm IST
തിരുവനന്തപുരം: ശബരിമല യുവതിപ്രവേശന ചോദ്യം ഉദ്യോഗാർത്ഥികൾ പരാതിപ്പെട്ടാൽ മാത്രം പരിശോധിക്കുമെന്ന് പിഎസ്‍സി ചെയർമാൻ എംകെ സക്കീർ. പൊതു വിജ്ഞാന രംഗത്ത് നിന്നുള്ള ചോദ്യമായിരുന്നതെന്നും ഇത് വരെ ആരും പരാതിപ്പെട്ടില്ലെന്നും ചെയർമാൻ  പറഞ്ഞു. ചോദ്യം തയ്യാറാക്കിയത് വിദഗ്ദ്ധരാണെന്നും എംകെ സക്കീർ കൂട്ടിച്ചേർത്തു. സുപ്രീംകോടതി വിധിക്ക്…
Read More

വിവാഹാഭ്യർത്ഥന നിരസിച്ചു; വനിത പൊലീസുകാരിക്കെതിരെ ആസിഡാക്രമണം

Posted by - Apr 6, 2019, 03:36 pm IST
മധുര: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് വനിത പൊലീസുകാരിക്കെതിരെ ആസിഡാക്രമണം. ആസിഡ് ആക്രമണത്തില്‍ 20 വയസുകാരിയായ പൊലീസുകാരിക്ക് മുഖത്തിന്‍റെ ഇടതുഭാഗത്തായി അമ്പത് ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വ്യാഴാഴ്ചയാണ് സംഭവം.   പുലര്‍ച്ചെ 4.30 ന് ഡ്യൂട്ടിക്കു പോകാനായി വീട്ടില്‍നിന്നിറങ്ങിയ യുവതിയെ, പുറത്തു കാത്തുനിന്നിരുന്ന പ്രതിയും രണ്ടു…
Read More

തൊടുപുഴയിൽ മർദനത്തിനിരയായ എഴുവയസുകാരന്‍ മരണത്തിന് കീഴടങ്ങി

Posted by - Apr 6, 2019, 01:44 pm IST
തൊടുപുഴ: അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദനത്തിനിരയായ എഴുവയസുകാരന്‍ മരണത്തിന് കീഴടങ്ങി. നീണ്ട പത്ത് ദിവസം വെന്‍റിലേറ്ററില്‍ മരണത്തോട് മല്ലിട്ട ശേഷമാണ് കേരളത്തിന്‍റെ ഹൃദയത്തെ നൊമ്പരപ്പെടുത്തി കൊണ്ട് ഏഴ് വയസുകാരന്‍ മരണത്തിന് കീഴടങ്ങിയെന്ന വാര്‍ത്ത പുറത്തു വരുന്നത്. ഇന്നലെ മുതല്‍ കുട്ടിയുടെ കുടലിന്‍റെ…
Read More

വൈറസ് പരാമർശം; യോഗിക്കെതിരെ പരാതി നൽകാനൊരുങ്ങി മുസ്ലീം ലീഗ്

Posted by - Apr 6, 2019, 01:39 pm IST
കൊച്ചി: മുസ്ലീം ലീഗിനെതിരായ  വൈറസ് പരാമർശത്തിൽ  ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബിജെപിയുടെയും യോഗി ആദിത്യനാഥിന്‍റെയും പരാമർശങ്ങൾ പച്ചയായ വർഗീയതയാണ്. യോഗിയുടെ പരാമർശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണമെന്നും യഥാർത്ഥ വൈറസ് ബിജെപിയാണെന്നും എറണാകുളം പ്രസ്ക്ലബ്ബിന്‍റെ വോട്ടും വാക്കും…
Read More