ഐഫോണ്‍ XRന്റെ വില വെട്ടികുറച്ചു

294 0

ദില്ലി: ആപ്പിള്‍ ഐഫോണ്‍ XR ന്‍റെ വില വെട്ടികുറച്ച് ആപ്പിള്‍. ഇപ്പോള്‍ ഉള്ള സ്റ്റോക്ക് തീരും വരെയാണ് ഇന്ത്യയില്‍ ഈ ഓഫര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

ഇന്ത്യയില്‍ ഇറങ്ങിയപ്പോള്‍ ഈ ഫോണിന്‍റെ 64 ജിബി പതിപ്പിന് 76,900 ആയിരുന്നു. ഇത് വെട്ടിക്കുറച്ച് 59,900 ആക്കിയിട്ടുണ്ട്. ഇതേ ഫോണിന്‍റെ 128 ജിബി പതിപ്പിന് വില 81,900 ആയിരുന്ന വില ഇപ്പോള്‍ 64,900 അക്കിയിട്ടുണ്ട്. 256 ജിബി പതിപ്പിന്‍റെ വില 91,900 ല്‍ നിന്നും 74,900 രൂപ ആക്കിയിട്ടുണ്ട്. 

നിലവിലെ സ്റ്റോക്ക് തീരും വരെ മാത്രമേ ഓഫര്‍ ലഭിക്കൂ എന്നാണ് ആപ്പിള്‍ പറയുന്നത്. ഓഫ് ലൈനായും ഓണ്‍ലൈനായും ലഭിക്കുന്ന ഓഫറിന് പുറമേ എച്ച്ഡിഎഫ്സി കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 10 ശതമാനം ക്യാഷ് ബാക്ക് നല്‍കും. ഇതിന് പുറമേ ഇഎംഐ സേവനങ്ങളും ലഭിക്കും.

ഈ ഫോണിന്‍റെ പ്രധാന ഫീച്ചറുകളിലേക്ക് വന്നാല്‍, 6.1-ഇഞ്ച് IPS (1792 x 828 പിക്‌സല്‍ റെസലൂഷന്‍, 326 ppi) A12 ബയോണിക് പ്രൊസസര്‍, 3GB റാം, 64, 128, 256 ജിബി സ്റ്റോറേജ്, 12MP വൈഡ് ആംഗിള്‍ ക്യാമറ (F/1.8 അപേര്‍ച്ചര്‍), 5x ഡിജിറ്റല്‍ സൂം, 7MP ട്രൂഡെപ്ത് മുന്‍ക്യാമറാ സിസ്റ്റം.

ഫോണിന്റെ വലതു വശത്താണ് പവര്‍ ബട്ടണ്‍. വോളിയം ബട്ടണുകള്‍ ഇടതു ഭാഗത്തുമാണ്. ഗ്ലാസാണ് പിന്‍ പ്രതലം. ഒറ്റ പിന്‍ക്യാമറയും, ഫ്‌ളാഷും, സെന്‍സറും പിന്നില്‍ പിടിപ്പിച്ചിരിക്കുന്നു. പല നിറങ്ങളില്‍ ഇറക്കിയിട്ടുള്ളത് ഓരോരുത്തരുടെയും രുചിക്കനുസരിച്ച് വാങ്ങാന്‍ സഹായിക്കും. ചുവപ്പ്, വെള്ള, കറുപ്പ് തുടങ്ങിയ നിറങ്ങള്‍ക്കാണ് കുടുതല്‍ ഇഷ്ടക്കാരുള്ളത്.

Related Post

സംസ്ഥാനത്ത് ഇന്നും ഇന്ധന വില വര്‍ധിച്ചു

Posted by - Jul 9, 2018, 11:11 am IST 0
തിരുവനന്തപുരം: തുടര്‍ച്ചയായ അഞ്ചാം ദിവസവും സംസ്ഥാനത്ത് ഇന്ധന വില വര്‍ധിച്ചു. ഇന്ന് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 23 പൈസ വര്‍ധിച്ച്‌ 79.46 രൂപയായി. ഡീസലിന് 22…

സ്വര്‍ണ വില കുറഞ്ഞു

Posted by - Dec 26, 2018, 01:23 pm IST 0
കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് കുറഞ്ഞത്. ചൊവ്വാഴ്ച ആഭ്യന്തര വിപണിയില്‍ പവന് 160 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വില കുറഞ്ഞത്.…

വിദേശവിപണിയും ആഭ്യന്തര വിപണിയും അനുകൂലം; റബര്‍ വില ഉയര്‍ന്ന നിലയില്‍   

Posted by - Feb 19, 2021, 03:10 pm IST 0
കോട്ടയം: കിലോയ്ക്ക് 157 ലേക്ക് ഉയര്‍ന്ന റബര്‍ വില അതേ നില തുടരുന്നു. വിദേശ വിപണിയും ആഭ്യന്തര വിപണി സാഹചര്യങ്ങളും അനുകൂലമായതാണ് കേരളത്തിലെ റബര്‍ നിരക്ക് ഉയരാന്‍…

ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രസിഡന്റ് രാജിവച്ചു

Posted by - Apr 28, 2018, 09:56 am IST 0
ന്യൂഡല്‍ഹി: ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രസിഡന്റ് ആദിത്യ ഘോഷ് രാജിവച്ചു. കൂടാതെ കമ്പനിയുടെ മുഴുവന്‍ സമയ ഡയറക്ടര്‍ സ്ഥാനവും ഘോഷ് രാജിവെച്ചു. പത്ത് വര്‍ഷക്കാലം ഇന്‍ഡിഗോയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച…

വിഴിഞ്ഞം പദ്ധതിക്ക് കൂടുതൽ സമയം വേണം: അദാനി ഗ്രൂപ്പ്‌ 

Posted by - Mar 20, 2018, 09:12 am IST 0
വിഴിഞ്ഞം പദ്ധതിക്ക് കൂടുതൽ സമയം വേണം: അദാനി ഗ്രൂപ്പ്‌  വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിന് കൂടുതൽ സമയം ചോദിച്ച് അദാനി ഗ്രൂപ്പ്‌  കരാർ വൈകുന്ന ഓരോദിവസവും അദാനി…

Leave a comment