കളക്ടറെ ചട്ടം പഠിപ്പിക്കേണ്ട,സുരേഷ് ഗോപിയുടേത് ചട്ടലംഘനം: ടിക്കാറാം മീണ

111 0

തിരുവനന്തപുരം: തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ നടപടി ചട്ടലംഘനം തന്നെയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. കളക്ടർ സ്വന്തം ജോലിയാണ് ചെയ്തത്. അത് അവർക്ക് നന്നായി ചെയ്യാനറിയാം. അവരെ ചട്ടം പഠിപ്പിക്കേണ്ടതില്ല. നോട്ടീസയച്ചതിനു കളക്ടർക്കെതിരെ സംസാരിച്ച സുരേഷ് ഗോപിയുടെ നടപടി കുറ്റകരമാണെന്നും ടിക്കാറാം മീണ  പറഞ്ഞു.

''ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാം. പക്ഷേ, ദൈവത്തിന്‍റെയും അയ്യപ്പന്‍റെയും പേരിൽ വോട്ട് തേടി ജനങ്ങളുടെ വികാരം വഷളാക്കി വോട്ടിന് വേണ്ടി ഉപയോഗിക്കരുത്. അത് വളരെ വ്യക്തമാണ്. മാതൃകാ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണത്. അത് കൃത്യമായി ചട്ടത്തിൽ പറഞ്ഞിട്ടുണ്ട്'', ടിക്കാറാം മീണ വ്യക്തമാക്കി.

ഇപ്പോൾ തനിക്ക് വിഷയത്തിൽ ഇടപെടേണ്ട കാര്യമില്ല. ചട്ടലംഘനമുണ്ടെന്ന് നല്ല രീതിയിൽ ബോധ്യപ്പെട്ടതിനെത്തുടർന്നാണ് കളക്ടർ നോട്ടീസയച്ചിരിക്കുന്നത്. ആ നോട്ടീസിന് മറുപടി സുരേഷ് ഗോപി തരട്ടെ. അത് കളക്ടർ പരിശോധിക്കും. വരണാധികാരി കൂടിയായ കളക്ടർ വേണ്ട നടപടിയെടുക്കും – ടിക്കാറാം മീണ പറഞ്ഞു. 

''കളക്ടർമാരെ മാതൃകാപെരുമാറ്റച്ചട്ടം പഠിപ്പിക്കേണ്ട കാര്യം രാഷ്ട്രീയപാർട്ടികൾക്കില്ല. കളക്ടർമാർക്ക് നന്നായി പെരുമാറ്റച്ചട്ടം അറിയാം'', മീണ പറയുന്നു. 

മാതൃകാപെരുമാറ്റച്ചട്ടം രാഷ്ട്രീയപാർട്ടികൾ തന്നെ ചർച്ച ചെയ്താണ് ഉണ്ടാക്കിയത്. അത് തെരഞ്ഞെടുപ്പ് കമ്മീഷൻ അടിച്ചേൽപിച്ചതല്ല. മതം, ജാതി, ദൈവം എന്നിവയുടെ ഒക്കെ പേരിൽ വോട്ട് ചോദിക്കുന്നത് തെറ്റാണെന്ന് വളരെ വ്യക്തമായി പറഞ്ഞ കാര്യമാണ്. അത് അറിയില്ലെന്ന് പറയുന്നത് ബാലിശമാണെന്നും ടിക്കാറാം മീണ വ്യക്തമാക്കി. 

വെള്ളിയാഴ്ച വൈകിട്ടാണ് തേക്കിൻകാട് മൈതാനിയിൽ നടന്ന എൻഡിഎയുടെ ആദ്യ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സുരേഷ് ഗോപി അയ്യപ്പനാമത്തിൽ വോട്ട് ചോദിച്ചത്.  ഇത് ചൂണ്ടിക്കാട്ടിയാണ് ജില്ലാ കളക്ടർ ടി വി അനുപമ സുരേഷ് ഗോപിക്ക് നോട്ടീസയച്ചത്. 48 മണിക്കൂറിനകം വിശദീകരണം നൽകണമെന്നാണ് ജില്ലാ കളക്ടർ സുരേഷ് ഗോപിക്ക് നൽകിയിരിക്കുന്ന നിർദേശം. ഈ സമയത്തിനുള്ളിൽ നൽകിയ വിശദീകരണം തൃപ്തികരമാണോ എന്ന് നോക്കിയാകും വരണാധികാരി കൂടിയായ ജില്ലാ കളക്ടർ മറ്റ് നടപടികളിലേക്ക് കടക്കുക.

Related Post

പ്രണയം നിരസിച്ചു: തൃശൂരിൽ പെൺകുട്ടിയെ യുവാവ് തീ കൊളുത്തി കൊന്നു 

Posted by - Apr 4, 2019, 12:53 pm IST 0
ചിയാരത്ത്:തൃശൂർ ചിയാരത്ത് യുവാവ് പെൺകുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തി. പ്രണയാഭ്യർത്ഥന നിരസിച്ചതാണ് കാരണം.  22 വയസുകാരിയായ നീതുവാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. വടക്കേക്കാട് സ്വദേശിയായ നിതീഷ് എന്ന യുവാവ്…

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു

Posted by - Jul 20, 2018, 08:19 am IST 0
കണ്ണൂര്‍: കനത്ത മഴ പെയ്ത് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, ആലപ്പുഴ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ വെള്ളിയാഴ്ച (20-07-2018) അവധി…

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി 

Posted by - Oct 15, 2018, 07:03 am IST 0
തിരുവനന്തപുരം : ഒക്ടോബര്‍ 17 ബുധനാഴ്ച പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും  പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാനാണ് അവധി പ്രഖ്യാപിച്ചു. പകരം ക്ലാസ്സ്‌ പിന്നീട്…

പി കെ ശശിയെ പാര്‍ട്ടിയില്‍നിന്നും സസ്‌പെന്‍ഡ്‌ ചെയ്‌തു

Posted by - Nov 26, 2018, 02:33 pm IST 0
തിരുവനന്തപുരം: സിപിഐ എം പാലക്കാട്‌ ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗവും എംഎല്‍എയുമായ പി കെ ശശിയെ പാര്‍ട്ടിയില്‍നിന്നും ആറുമാസത്തേക്ക്‌ സസ്‌പെന്‍ഡ്‌ ചെയ്‌തു.  ഒരു പാര്‍ട്ടി പ്രവര്‍ത്തകയോട്‌ പാര്‍ട്ടി നേതാവിന്‌…

മുംബൈ വിമാനത്താവളം അടച്ചു; ട്രെയിന്‍ ഗതാഗതം നിലച്ചു; അഞ്ചു ദിവസംകൂടി കനത്തമഴ തുടരുമെന്ന് മുന്നറിയിപ്പ്

Posted by - Jul 2, 2019, 10:14 am IST 0
മുംബൈ: മഹാരാഷ്ട്രയില്‍ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴ വരുന്ന അഞ്ച് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ  മുന്നറിയിപ്പ്. വരുന്ന ദിവസങ്ങളിലും മഴ ശക്തി പ്രാപിക്കുമെന്നാണ്…

Leave a comment