Media Eye Desk

13പേരുമായി വ്യോമസേനാ വിമാനം കാണാതായി  

Posted by - Jun 3, 2019, 10:32 pm IST
ന്യൂഡല്‍ഹി: അസമിലെജോര്‍ഹടില്‍ നിന്നും അരുണാചല്‍ പ്രദേശിലെ മേചുകയിലേക്ക് 13 പേരേയും വഹിച്ചപറന്ന വ്യോമസേനാ വിമാനംകാണാതായി. വിമാനത്തില്‍എട്ട് ജോലിക്കാരും അഞ്ച് യാത്രക്കാരുമാണ് ഉണ്ടായിരുന്നത്.ആന്റണോവ് എഎന്‍-32വിഭാഗത്തില്‍പ്പെട്ട യാത്രാവിമാനമാണ് കാണാതായത്.ഉച്ചക്ക് 12.25 ന് മേചുകയിലെലാന്‍ഡിങ് സ്ട്രിപ്പില്‍ എത്തിേച്ചരേണ്ടതായിരുന്നു വിമാനം.ഒരു മണിക്കാണ് നിയന്ത്രണസംവിധാനവുമായി അവസാനമായി ബന്ധപ്പെട്ടത്.കൂടുതല്‍ വിവരങ്ങള്‍…
Read More

അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കി  

Posted by - Jun 3, 2019, 10:30 pm IST
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗാന്ധിയനെന്നു വിശേഷിപ്പിച്ചമുന്‍ എം.പിയും എം.എല്‍.എയുമായ എ. പി. അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍നിന്നുപുറത്താക്കി. പാര്‍ട്ടിയുടേയുംപ്രവര്‍ത്തകരുടേയും പൊതുവികാരത്തിനും താല്‍പര്യങ്ങള്‍ക്കുമെതിരായി പ്രസ്താവനകളിറക്കിയും പ്രവര്‍ത്തിച്ചുംവരുന്നതാണ് നടപടിക്കു കാരണമെന്ന് കോണ്‍ഗ്രസിന്റെവാര്‍ത്താക്കുറിപ്പില്‍ പറയുന്നു.സംഭവത്തില്‍ അബ്ദുള്ളക്കുട്ടിയോടു വിശദീകരണം തേടിയിരുന്നു. എന്നാല്‍ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട് പരിഹാസപൂര്‍വമായ മറുപടിയാണ്അബ്ദുള്ളക്കുട്ടി നല്‍കിയത്.പാര്‍ട്ടിയുടെ…
Read More

കേരളം നിപ ഭീതിയില്‍; മൂന്നു ജില്ലകളില്‍ അതീവ ജാഗ്രത; 86പേര്‍ നിരീക്ഷണത്തില്‍  

Posted by - Jun 3, 2019, 10:27 pm IST
കൊച്ചി: എറണാകുളത്ത് യുവാവിന് നിപ രോഗ ലക്ഷണങ്ങള്‍സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. പൂനെവൈറോളജി ലാബിലെ പരിശോധനയിലും യുവാവിന് നിപയാണെന്ന് സ്ഥിരീകരിച്ചു. എല്ലാതരത്തിലുള്ള സജ്ജീകരണവുംഒരുക്കിയിട്ടുണ്ടെന്നും, രോഗി സഞ്ചരിച്ച തൃശ്ശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളില്‍ കൃത്യമായി…
Read More

കേരളത്തില്‍ ഇന്നു മുതല്‍ കനത്ത മഴ  

Posted by - Jun 3, 2019, 06:26 am IST
തിരുവനന്തപുരം: അടുത്ത24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് കാലവര്‍ഷം ലഭിച്ചു തുടങ്ങുമെന്ന് കാലാവസ്ഥനിരീക്ഷണ കേന്ദ്രം അറിയിച്ചു. മാലിദ്വീപ്, കന്യാകുമാരി എന്നിവിടങ്ങളില്‍ കാലവര്‍ഷം എത്തിയ സാഹചര്യത്തില്‍ അധികം വൈകാതെതന്നെ കേരളത്തിലും എത്തിച്ചേരുമെന്നാണ് പ്രവചനം.നേരത്തെ, ജൂണ്‍ 6-ന് കാലവര്‍ഷം എത്തുമെന്നായിരുന്നുകാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നത്. എന്നാല്‍ ഇത്തവണ…
Read More

പകരംവീട്ടി നിതീഷ് കുമാര്‍; ബിഹാറില്‍ ബിജെപിക്ക് ഒരു മന്ത്രിസ്ഥാനം മാത്രം  

Posted by - Jun 3, 2019, 06:23 am IST
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ തന്റെ പാര്‍ട്ടിക്ക് അര്‍ഹമായ സ്ഥാനം നല്‍കാത്തതില്‍പ്രതിഷേധിച്ച് സംസ്ഥാന മന്ത്രിസഭാ വികസനത്തില്‍ ബി.ജെ.പിയെ തഴഞ്ഞ് ബീഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി(യു) നേതാവുമായ നിതീഷ് കുമാറിന്റെപ്രതികാരം. സംസ്ഥാനത്ത്‌നടന്ന മന്ത്രിസഭാ വികസനത്തില്‍ തന്റെ പാര്‍ട്ടിയിലെ എട്ട്‌പേരെ ഉള്‍പ്പെടുത്തിയപ്പോള്‍ബി.ജെ.പിക്ക് ഒരു മന്ത്രിസ്ഥാനമാണ് നല്‍കിയത്. ഇതിലേക്ക്ബി.ജെ.പി ആളെ…
Read More

കേരളത്തെ ചതിച്ച് വേനല്‍ മഴ  

Posted by - Jun 1, 2019, 09:59 pm IST
തിരുവനന്തപുരം: കേരളത്തില്‍ ഇക്കുറി വേനല്‍മഴയില്‍ കുത്തനെ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. 55ശതമാനത്തിന്റെ കുറവാണ്‌വേനല്‍ മഴയില്‍ ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് ഒന്ന് മുതല്‍മെയ് 31 വരെ 379.7 മില്ലിമീറ്റര്‍മഴയായിരുന്നു കേരളത്തില്‍ ലഭിക്കേണ്ടിയിരുന്നത്.എന്നാല്‍ ഇത്തവണ ആകെപെയ്തത് 170.7 മില്ലിമീറ്റര്‍മാത്രം. കേന്ദ്ര കാലാവസ്ഥവകുപ്പ് മാര്‍ച്ച് 1 മുതല്‍ മെയ്31…
Read More

സംസ്ഥാനത്ത് 52 ദിവസത്തേക്ക് ട്രോളിംഗ് നിരോധനം  

Posted by - Jun 1, 2019, 09:56 pm IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം ഒന്‍പത്അര്‍ധരാത്രി മുതല്‍ ജൂലൈ 31അര്‍ധരാത്രി വരെ ട്രോളിംഗ്‌നിരോധനം ഏര്‍പ്പെടുത്തി. കേരളത്തിന്റെ അധികാര പരിധിയില്‍വരുന്ന 12 നോട്ടിക്കല്‍മൈല്‍ പ്രദേശത്താണ് 52ദിവസത്തെ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയത്.ഇതിന്റെ ഭാഗമായി അയല്‍സംസ്ഥാന ബോട്ടുകള്‍ നിരോധനം നിലവില്‍ വരുന്നതിന് മുന്‍പ് കേരള തീരം…
Read More

നരേന്ദ്രമോദി എട്ടിന് ഗുരുവായൂരില്‍ ദര്‍ശനം നടത്തും  

Posted by - Jun 1, 2019, 09:54 pm IST
തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 8ന്ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് മോദിഗുരുവായൂരിലെത്തുക. കേന്ദ്രമന്ത്രി പീയൂഷ് ഗോയലുംമോദിക്കൊപ്പമുണ്ടാകും. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഗുരുവായൂര്‍ ദേവസ്വത്തിന് ദര്‍ശനം സംന്ധിച്ച വിവരം നല്‍കിയത്.പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷമുള്ളമോദിയുടെ ആദ്യ കേരളസന്ദര്‍ശനമാണ്…
Read More

പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസ് ആവശ്യപ്പെടും; വഴങ്ങിയില്ലെങ്കില്‍ നിയമപോരാട്ടത്തിന്  

Posted by - Jun 1, 2019, 09:52 pm IST
ന്യൂഡല്‍ഹി: കോണ്‍ഗ്രസ്‌സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി യു.പി.എഅധ്യക്ഷ കൂടിയായ സോണിയ ഗാന്ധിയെ വീണ്ടും തെരെഞ്ഞടുത്തു. മുന്‍പ്രധാനമന്ത്രിഡോ. മന്‍മോഹന്‍ സിങാണ്‌സോണിയയുടെ പേര് നിര്‍ദേശിച്ചത്. കെ. മുരളീധരനുംഛത്തീസ്ഗഡില്‍ നിന്നുള്ളഎം.പി ജ്യോത്സന മോഹന്തുംനിര്‍ദേശത്തെ പിന്താങ്ങി.രാജ്യസഭ എം.പിമാര്‍ കൂടിപങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ലോക്‌സഭയിലെ നേതാവിനെ തെരഞ്ഞെടുക്കാന്‍യോഗം സോണിയഗാന്ധിയെചുമതലപ്പെടുത്തി.…
Read More

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത; അപകടസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ രണ്ടുപേരെ കണ്ടെന്ന് ദൃക്‌സാക്ഷി  

Posted by - Jun 1, 2019, 09:50 pm IST
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണ ത്തില്‍ പുതിയ വെളിപ്പെടുത്തലുമായി കലാഭവന്‍ സോബി.കാറപകടം നടന്ന് പത്ത് മിനിറ്റിനുള്ളില്‍ താന്‍ അതുവഴി കടന്നു പോയെന്നും ഈ സമയത്ത്ദുരൂഹസാഹചര്യത്തില്‍രണ്ട്‌പേരെ അവിടെ കണ്ടെന്നുംകലാഭവന്‍ സോബിവെളിപ്പെടുത്തി. ഇക്കാര്യം ബാലഭാസ്‌കറിന്റെ മാനേജര്‍ പ്രകാശന്‍തമ്പിയോട് പറഞ്ഞെങ്കിലുംഅദ്ദേഹം ഇത് ഗൗരവത്തോടെഎടുത്തില്ലെന്നും ഇപ്പോള്‍…
Read More

ജനകീയ തീരുമാനങ്ങളുമായി മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം; കിസാന്‍ സമ്മാന്‍ നിധി എല്ലാ കര്‍ഷകര്‍ക്കും; പ്രതിമാസം 3000 ഇന്‍ഷുറന്‍സ്  

Posted by - Jun 1, 2019, 07:40 am IST
ന്യൂഡല്‍ഹി: ചുമതലയേറ്റ ശേഷം ചേര്‍ന്ന രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ നിരവധി ജനകീയ തീരുമാനങ്ങള്‍. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി എല്ലാ കര്‍ഷകര്‍ക്കും നല്‍കാന്‍ തീരുമാനിച്ചു. കര്‍ഷകര്‍ക്ക് പ്രതിമാസം 3,000 രൂപ കിട്ടുന്ന ഇന്‍ഷുറന്‍സ് പദ്ധതിക്കും അംഗീകാരം…
Read More

വി.മുരളീധരന്‍ വിദേശകാര്യ, പാര്‍ലമെന്ററി വകുപ്പുകളില്‍ സഹമന്ത്രി  

Posted by - May 31, 2019, 07:40 pm IST
ഡല്‍ഹി: കേരളത്തില്‍ നിന്നുള്ള ഏക കേന്ദ്രമന്ത്രിയായ വി മുരളീധരന്‍ വിദേശകാര്യ, പാര്‍ലമെന്ററി വകുപ്പുകളില്‍ സഹമന്ത്രിയാവും. വിദേശകാര്യ സഹമന്ത്രിയെന്ന നിലയില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കീഴിലായിരിക്കും മുരളീധരന്‍ പ്രവര്‍ത്തിക്കുക. പ്രഹ്‌ളാദ് ജോഷിയാണ് പാര്‍ലമെന്ററികാര്യ മന്ത്രി. കേരളത്തിലെ മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നു…
Read More

അമിത് ഷായ്ക്ക് ആഭ്യന്തരം; രാജ് നാഥ് സിംഗിന് പ്രതിരോധം; നിര്‍മല സീതാരാമന് ധനകാര്യം; എസ്.ജയശങ്കര്‍ വിദേശകാര്യം; മന്ത്രിമാര്‍ക്ക് വകുപ്പുകളായി  

Posted by - May 31, 2019, 07:39 pm IST
ഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരില്‍ മന്ത്രിമാര്‍ക്കുള്ള വകുപ്പുകള്‍ പ്രഖ്യാപിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആഭ്യന്തര മന്ത്രിയാവും. ഒന്നാം മോദി സര്‍ക്കാരില്‍ ആഭ്യന്തരം കൈകാര്യം ചെയ്ത രാജ്‌നാഥ് സിങ് ഇക്കുറി  പ്രതിരോധ മന്ത്രിയാണ്. കന്നിക്കാരനായ എസ്. ജയശങ്കര്‍ വിദേശകാര്യ…
Read More

ട്രംപുമായുള്ള ഉച്ചകോടി പരാജയപ്പെട്ടതിന് കിം ജോങ് ഉന്‍ അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരെ വധിച്ചതായി റിപ്പോര്‍ട്ട്  

Posted by - May 31, 2019, 01:02 pm IST
സോള്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി നടന്ന ഉച്ചകോടി പരാജയപ്പെട്ടതിന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരെ വധിച്ചു. അമേരിക്കയിലെ സ്പെഷല്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ കിം ഹ്യോക് ചോല്‍ അടക്കം അഞ്ച് ഉദ്യോഗസ്ഥരെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്.…
Read More

മമതയുടെ മുന്നില്‍ ജയ്ശ്രീറാം വിളിച്ച് പത്തുപേര്‍ അറസ്റ്റില്‍  

Posted by - May 31, 2019, 12:59 pm IST
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മുന്നില്‍ ജയ് ശ്രീറാം വിളിച്ച പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് 24 പര്‍ഗണാസിലാണ് സംഭവം. രണ്ട് തവണ കാറില്‍നിന്നിറങ്ങിയ മമതാ ബാനര്‍ജി, തനിക്കെതിരെ ജയ് ശ്രീറാം വിളിക്കുന്നവര്‍ക്ക് നേരെ തട്ടിക്കയറി.…
Read More