വിദ്യാരംഭം കുറിച്ച് കുട്ടികൾ |

299 0

അറിവിന്റെ അക്ഷയ ഖനി തേടിയിറങ്ങാൻ കുരുന്നുകൾക്ക് നാവിൽ ആദ്യാക്ഷരം നുകർന്ന് മാനാം കുന്ന് ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ സമാപിച്ചു. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ജനാർദ്ദനൻ പോറ്റി കുട്ടികളെ എഴുത്തിനിരുത്തി – നിരവധി കുട്ടികൾ ചടങ്ങിൽപങ്കെടുത്തു. ‘വിജയ ദശമി ദിവസമായ ഇന്നലെ വാഹനപൂജ, സരസ്വതി പൂജ, എഴുത്തിനിരുത്ത് എന്നിവ നടന്നു..ചടങ്ങുകൾക്ക് ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ ശ്രീധരൻ നായർ മൂഴിക്കുന്നത്ത് , മാനേജിംഗ് ട്രസ്റ്റി ശിവശങ്കരൻ മാവിലേരി, മാതൃ സമിതി പ്രസിഡണ്ട് വനജ രാജഗോപാൽ, T. കൃഷ്ണൻ തെക്കെച്ചാലിൽ, സതീശൻ കോതുവീട്ടിൽ , അനൂപ് കായ പറമ്പിൽ ,ശിനീഷ് കുമാർ സായി , ശശിധരൻ കൂളിക്കുന്ന് എന്നിവർ നേതൃത്വം നൽകി. കുട്ടികൾക്ക് പഠനോപകരണങ്ങും സമ്മാനങ്ങളും നൽകി.

By– Manoj Koodathai

Related Post

വയറ്റിനുള്ളില്‍ മയക്കുമരുന്ന് കടത്തിയ ആൾ പിടിയിൽ 

Posted by - Jan 3, 2019, 02:17 pm IST 0
ദുബായ്: വയറ്റിലൊളിപ്പിച്ച് ഒരു കിലോയിലധികം മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചയാള്‍ക്ക് ദുബായില്‍ ഏഴ് വര്‍ഷം തടവിന് വിധിച്ചു. ആഫ്രിക്കന്‍ പൗരനായ 40കാരനാണ് ക്രിസ്റ്റല്‍ മെത്ത് എന്ന മയക്കുമരുന്ന് സ്വന്തം…

നിപ വൈറസ് ; ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി

Posted by - Nov 27, 2018, 09:50 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസിനെ നേരിടാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ മെഡിക്കല്‍ കോളജുകള്‍ക്ക് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.  വവ്വാലുകളുടെ പ്രജനനകാലം ആസന്നമായ സാഹചര്യത്തിലാണ് നടപടിയെന്നും പേടിക്കേണ്ട…

പാകിസ്ഥാൻ കശ്മീരികളുടെ രക്ഷകരാണെന്ന  വ്യാജവേഷം കെട്ടുന്നു: ശശി തരൂർ   

Posted by - Oct 17, 2019, 01:55 pm IST 0
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വേദിയില്‍ ജമ്മു കശ്മീര്‍ വിഷയം വീണ്ടും ഉന്നയിച്ച പാകിസ്താനെതിരെ ആഞ്ഞടിച് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. അതിര്‍ത്തി കടന്നുള്ള അനവധി  ഭീകരാക്രമണങ്ങള്‍ക്ക് ഉത്തരവാദിയായ…

19 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി-51 വിക്ഷേപണം വിജയകരം  

Posted by - Feb 28, 2021, 05:42 pm IST 0
ഡല്‍ഹി: 19 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി-51 ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചു. ഇസ്രൊയുടെ പുതിയ വാണിജ്യ വിഭാഗമായ എന്‍സില്‍ വഴിയുള്ള ആദ്യ സമ്പൂര്‍ണ വാണിജ്യ ഉപഗ്രഹ വിക്ഷേപണമാണിത്. ബ്രസീലിന്റെ…

ഗ്യാസ് ടാങ്കര്‍ കടയിലേക്ക് ഇടിച്ചു കയറി ഒരാള്‍ക്ക് പരിക്കേറ്റു

Posted by - Jun 5, 2018, 11:50 am IST 0
മലപ്പുറം: എടപ്പാളില്‍ ഗ്യാസ് ടാങ്കര്‍ കടയിലേക്ക് ഇടിച്ചു കയറി ഒരാള്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം. കൊച്ചിയില്‍ നിന്ന് പാചകവാതകവുമായി മംഗലാപുരത്തേക്ക് പോവുകയായിരുന്ന ടാങ്കറാണ്…

Leave a comment