കെവിന്റെ ഭാര്യ നീനുവിന് മാനസിക രോഗമെന്ന് പിതാവ്: കോടതിയില്‍ വെളിപ്പെടുത്തലുമായി ഡോക്ടര്‍

341 0

കോട്ടയം: കെവിന്റെ ഭാര്യ നീനുവിന് മാനസിക രോഗമെന്ന പിതാവ് ചാക്കോയുടെ വാദം തള്ളി നീനുവിനെ പരിശോധിച്ച ഡോക്ടര്‍ രംഗത്തെത്തിയതോടെയാണ് പ്രതിഭാഗം വെട്ടിലായിരിക്കുന്നത്. നീനുവിന് യാതൊരു മാനസിക പ്രശ്‌നങ്ങളുമില്ലെന്ന് ഡോക്ടര്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ ഹാജരാക്കി. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ ഡോ. വൃന്ദയാണ് ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നീനുവിന് അനുകൂലമായി മൊഴി നല്‍കിയത്. 

നീനുവിന് മനോരോഗം ഉണ്ടെന്നും മരുന്നുകള്‍ മുടക്കിയാല്‍ പ്രശ്‌നമാകുമെന്നുമുള്ള പ്രതിഭാഗത്തിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് കോടതി ആവശ്യപ്പെട്ട പ്രകാരമാണ് റിപ്പോര്‍ട്ടുകള്‍ ഹാജരാക്കിയത്. ഭാര്യവീട്ടുകാര്‍ ദുരഭിമാനത്തിന്റെ പേരില്‍ കെവിന്‍ ജോസഫിനെ കൊലപ്പെടുത്തിയതിനു ശേഷം നീനു കോട്ടയം മാന്നാനത്ത് ഭര്‍ത്തൃവീട്ടുകാര്‍ക്കൊപ്പമാണ് താമസം. അതിനിടയിലാണ് കോടതിയില്‍ മകളെ മാനസികരോഗിയാക്കാന്‍ പിതാവ് ചാക്കോയുടെ ശ്രമമുണ്ടായത്. നീനുവിന്റെ അമ്മ രഹ്നയും ഈ വാദത്തില്‍ ഉറച്ചു നിന്നിരുന്നു. നീനുവിനെ മൂന്നുതവണ ചികിത്സയ്ക്കായി തന്റെ അടുക്കല്‍ കൊണ്ടുവന്നിരുന്നെന്നും എന്നാല്‍ നീനുവിന് ഒരു പ്രശ്‌നവും ഉണ്ടായതായി തോന്നിയില്ലെന്നും തനിക്ക് ഒരു പ്രണയമുണ്ടെന്നും അതില്‍ നിന്നും ഒരിക്കലും പിന്മാറില്ലെന്നു നീനു പറഞ്ഞിരുന്നതായും ഡോക്ടര്‍ പറഞ്ഞു.
 

Related Post

ഫാത്തിമയുടെ മരണത്തില്‍ ആഭ്യന്തര അന്വേഷണത്തിന് അന്ത്യശാസനം  

Posted by - Nov 18, 2019, 10:34 am IST 0
ചെന്നൈ  : മദ്രാസ് ഐ.ഐ.ടിയില്‍ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫ് ആല്മഹത്യ ചെയ്ത  സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടത്താന്‍ അന്ത്യശാസനവുമായി വിദ്യാര്‍ഥി കൂട്ടായ്മ. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി…

നിമിഷയുടെ മരണത്തിന് കാരണം വ്യക്തമാക്കിയുള്ള റിപ്പോര്‍ട്ട് പുറത്ത് 

Posted by - Aug 2, 2018, 10:43 am IST 0
കൊച്ചി: മോഷണത്തിനിടെ ഇതരസംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തിനിരയായ നിമിഷയുടെ മരണത്തിനു കാരണമായത് കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മുത്തശ്ശിയുടെ മാല പൊട്ടിക്കാനുള്ള ശ്രമം തടയുന്നതിനിടെയാണ് നിമിഷ ആക്രമണത്തിനിരയായത്.…

സ്ത്രീകളെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

Posted by - Dec 13, 2018, 08:22 am IST 0
തിരുവനന്തപുരം: ചര്‍ച്ചകളിലും പൊതുയോഗങ്ങളിലും സ്ത്രീകളെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഭയില്‍ എംഎല്‍എ വീണാ ജോര്‍ജിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ മാധ്യമങ്ങള്‍…

ശബരിമലയില്‍  51 യുവതികള്‍ കയറിയെന്ന സര്‍ക്കാര്‍ സത്യവാങ്മൂലം വിശ്വസിക്കുന്നില്ലെന്ന് നാരായണ വര്‍മ്മ

Posted by - Jan 18, 2019, 02:53 pm IST 0
പത്തനംതിട്ട: ശബരിമലയില്‍ ഇതുവരെ 51 യുവതികള്‍ കയറിയെന്ന സര്‍ക്കാര്‍ സത്യവാങ്മൂലം വിശ്വസിക്കുന്നില്ലെന്ന് പന്തളം രാജകുടുംബ പ്രതിനിധി നാരായണ വര്‍മ്മ. സത്യവാങ്മൂലമെന്ന പേരില്‍ സര്‍ക്കാര്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതാകാമെന്നും…

അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി : ആരോഗ്യനില തൃപ്തികരം

Posted by - Sep 24, 2018, 07:09 pm IST 0
കൊച്ചി: ഗോൾഡൻ ഗ്ലോബ് റേസിനിടെ പരുക്കേറ്റ മലയാളി നാവികൻ കമാന്‍ഡര്‍ അഭിലാഷ് ടോമിയെ നാവിക സേന രക്ഷപ്പെടുത്തി. അഭിലാഷ് ടോമിയുടെ ആരോഗ്യം തൃപ്തികരമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം,…

Leave a comment