ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടി പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ 

172 0

തിരുവനന്തപുരം: തലസ്ഥാനത്ത് വനിതാ ഹോസ്റ്റലിനു മുകളില്‍ നിന്നും വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നില്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിസമ്മതിച്ചതിനാലാണെന്ന് പൊലീസ്. നേമം അമ്പലത്ത് വിള വീട്ടില്‍ അബ്ദുള്‍ റഹിം-റഫീക്ക ദമ്പതികളുടെ മകള്‍ ഫാത്തിമ രഹ്ന (24) യെയാണ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തനിക്ക് ആണാകണമെന്നും അതിന് വീട്ടുകാരുടെ സമ്മതം വേണമെന്നും രഹ്ന ആവശ്യപ്പെട്ടിരുന്നതായി പൊലീസ്. ഇതുസംബന്ധിച്ച്‌ വീട്ടുകാരുമായി പലപ്പോഴും ഫോണിലൂടെ വഴക്കിടുമായിരുന്നതായി രഹ്നയുടെ കൂടെ താമസിച്ചിരുന്ന പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 

ലിംഗമാറ്റ ശസ്ത്രക്രിയക്കായി പെണ്‍കുട്ടി ഭിന്നലിംഗക്കാരുടെ സംഘടന വഴി ഡോക്ടറെ സമീപിച്ചിരുന്നു. എന്നാല്‍ ഇതിന് വീട്ടുകാരുടെ സമ്മതം വേണമെന്ന ഡോക്ടറുടെ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിനായി പലതവണ ഫാത്തിമ രഹ്ന അച്ഛനെയും അമ്മയെയും ഫോണിലൂടെ ബന്ധപ്പെട്ടെങ്കിലും അവര്‍ സമ്മതിച്ചില്ല. ഇതോടെ പെണ്‍കുട്ടി നല്ല മനോവിഷമത്തിലായിരുന്നുവെന്നും ഇതാണ് ആത്മഹത്യക്ക് പ്രേരണയായതെന്നുമാണ് പൊലീസ് നിഗമനം. ഫാത്തിമ രഹ്ന ആണുങ്ങള്‍ ധരിക്കാറുള്ള വസ്ത്രങ്ങളാണ് ഉപയോഗിച്ചിരുന്നത. ബനിയനും ത്രീഫോര്‍ത്തുമാണ് സ്ഥിരം വേഷം. 

ഇന്നലെ രാവിലെ പതിനൊന്നോടെ പനവിള ജംഗ്ഷന് സമീപത്തെ വനിതാ ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്ന ബഹുനില കെട്ടിടത്തിന്റെ മുന്നിലായിരുന്നു സംഭവം. വഴിയാത്രക്കാരാണ് പെണ്‍കുട്ടിയെ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ നിലയില്‍ കണ്ടെത്തിയത്. ഈ വിവരം ഹോസ്റ്റല്‍ അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഫാത്തിമ രഹ്നയുടെ രക്ഷിതാക്കളും സഹോദരന്‍ രജിനും വര്‍ഷങ്ങളായി വിദേശത്താണ്. 

ഒരു സഹോദരി രിന്‍സി നിംസ് ആശുപത്രിയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയാണ്. ഫാത്തിമ രഹ്ന പി.എസ്.സി കോച്ചിംഗ് ക്‌ളാസിന് പോവുകയായിരുന്നു. മകളുടെ സ്വഭാവത്തില്‍ മാറ്റം കണ്ടതോടെ വീട്ടുകാര്‍ പലപ്പോഴും ഉപദേശിച്ചെങ്കിലും അവരെ അനുസരിക്കാന്‍ ഫാത്തിമ രഹ്ന തയാറായിരുന്നില്ല. പെണ്‍കുട്ടിയിലെ സ്വഭാവമാറ്റം കാരണം രക്ഷിതാക്കള്‍ വിദേശത്തേക്ക് കൊണ്ടുപോകാനും മടിച്ചു. പെണ്‍കുട്ടി താമസിച്ചിരുന്ന മുറി പോലീസ് സീല്‍ ചെയ്തു. പെണ്‍കുട്ടിയുടെ മരണ വിവരം മാതാപിതാക്കളെ അറിയിച്ചുവെന്ന് കന്റോണ്‍മെന്റ് പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഫാത്തിമ രഹ്നയുടെ സഹോദരങ്ങള്‍ രജിന്‍, രിന്‍സി.

Related Post

ക്ഷേത്രത്തിൽ പോലീസ് നടത്തിയ മൃഗബലി വിവാദമാകുന്നു

Posted by - Apr 29, 2018, 07:45 am IST 0
നെന്മാറ വേല നല്ലരീതിയിൽ നടന്നതിനാൽ പോലീസുകാർ നടത്തിയ മൃഗബലി വിവാദമാകുന്നു. നെന്മാറ സി.ഐ യുടെ മേൽനോട്ടത്തിൽ കൊല്ലങ്കോട്ട് ചിങ്ങൻചിറ കുറുപ്പ്സ്വാമി ക്ഷേത്രത്തിൽ വെച്ചാണ് മൃഗബലി നടത്തിയത്. ഏപ്രിൽ…

കനത്ത മഴയും മണ്ണിടിച്ചിലും: പുറം ലോകവുമായി ബന്ധമില്ലാതെ 1700 ഓളം പേര്‍ ഗവിയില്‍ 

Posted by - Sep 4, 2018, 10:10 am IST 0
ചിറ്റാര്‍ : കനത്ത മഴയിലും മണ്ണിടിച്ചിലിലും ദുരിതത്തില്‍ ആക്കിയിരിക്കുന്നത് ഗവിയിലെ ആദിവാസികള്‍ ഉള്‍പ്പെടെ 1700 ഓളം ആളുകളെയാണ്.  മൂന്നാഴ്ചയായി പുറം ലോകവുമായി ബന്ധമില്ലാതെ കഴിയുകയാണ് ഇവര്‍. മഹാപ്രളയത്തില്‍…

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Posted by - Mar 11, 2018, 07:30 am IST 0
മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തിരുവനന്തപുരം മുതൽ കന്യാകുമാരി വരെ തെക്കൻ തീരത്തു കനത്ത കാറ്റിനു സാധ്യതയുണ്ടതെന്നും അതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥ…

ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി

Posted by - May 1, 2018, 10:55 am IST 0
തൃശൂര്‍: തൃശൂരില്‍ ഭാര്യയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു. ചെങ്ങലൂര്‍ സ്വദേശി ജിതുവാണ് മരിച്ചത്. തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ ആള്‍ക്കൂട്ടം നോക്കി നില്‍ക്കെയാണ് ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തിയത്. പരുക്കേറ്റ് ചികിത്സയിലായിരുന്ന…

സംസ്ഥാനത്ത് നാളെ മുതല്‍ മൂന്നു ദിവസം വീണ്ടും ശക്തമായ മഴ

Posted by - Aug 5, 2018, 12:37 pm IST 0
തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതല്‍ മൂന്നു ദിവസം വീണ്ടും ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ വടക്കുപടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍…

Leave a comment