മൺവിളയിലെ പ്ലാസ്റ്റിക് നിർമ്മാണ യൂണിറ്റിലെ തീപിടിത്തം ;തീ നിയന്ത്രണ വിധേയം

112 0

തിരുവനന്തപുരം: ശ്രീകാര്യത്തിനടുത്ത‌് മണ്‍വിളയില്‍ വ്യവസായ എസ‌്റ്റേറ്റില്‍ ഇന്നലെയുണ്ടായ തീപിടിത്തത്തില്‍ പ്ലാസ്‌റ്റിക‌് നിര്‍മാണ ഫാക്ടറി പൂര്‍ണമായും കത്തിനശിച്ചു. ആളപായമില്ലെങ്കിലും. ശ്വാസതടസ്സം മൂലം രണ്ടുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ‌് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജയറാം രഘു (18), കോന്നി സ്വദേശി ഗിരീഷ‌് (21) എന്നിവരാണ‌് ആശുപത്രിയിലുള്ളത‌്. ഒരു കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു. ഫാക്ടറിയില്‍ നിന്നും ഇപ്പോ‍ഴും പുക വമിക്കുന്നുണ്ട്. സമീപവാസികളെ അടിയന്തരമായി ഒഴിപ്പിച്ചു.

നൈറ്റ‌് ഷിഫ‌്റ്റിനായി നൂറ്റിയിരുപതോളം ജീവനക്കാര്‍ കമ്പനിക്കകത്ത‌് ഉണ്ടായിരുന്നു. ഇവര്‍ തീ പടര്‍ന്ന ഉടന്‍ പുറത്തേക്ക‌് ഓടി രക്ഷപ്പെട്ടു. മുപ്പതോളം ഫയര്‍ യൂണിറ്റുകള്‍, എത്തിയാണ് തീയണച്ചത്. ഫാമിലി പ്ലാസ്റ്റിക‌് ഫാക്ടറിയുടെ നാലുനില കെട്ടിടം ഏതാണ്ട‌് പൂര്‍ണമായും കത്തിനശിച്ചു. യന്ത്രസാമഗ്രികളും രാസവസ‌്തുക്കളും പൂര്‍ണമായും കത്തിപ്പോയി. കമ്പനിയുടെ മൂന്നു യൂണിറ്റുകളില്‍ ഒന്നില്‍നിന്നാണ‌് തീ പടര്‍ന്നത‌്. കഴക്കൂട്ടം, തമ്പാനൂര്‍, ചാക്ക തുടങ്ങിയ ഫയര്‍സ‌്റ്റേഷനുകളില്‍ നിന്ന് യൂണിറ്റുകള്‍ എത്തി തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും അടുക്കാനായില്ല. ചിറയിന്‍കീഴ‌് സ്വദേശി സിന്‍സണ്‍ ഫെര്‍ണാണ്ടസിന്റെ ഉടമസ്ഥതയിലുള്ളതാണ‌് ഫാക‌്ടറി. സംഭവത്തെ തുടർന്ന് പ്രദേശത്തു രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്‌ടർ ഇന്ന് അവധി നൽകി .

Related Post

ഇന്ധനവില വീണ്ടും കുറഞ്ഞു

Posted by - Dec 6, 2018, 10:56 am IST 0
കൊച്ചി: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയിലുണ്ടായ ഇടിവ് മൂലം പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും കുറവ് രേഖപ്പെടുത്തി. പെട്രോളിന് ഇന്ന് 40പൈസയും ഡീസലിന് 44 പൈസയുമാണ് കുറഞ്ഞത്.…

മാർച്ച്‌ 8നു ഉല്ലാസ് നഗറിൽ വനിതാ ദിന ആഘോഷം

Posted by - Mar 6, 2020, 10:16 am IST 0
ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ  വനിതാ ദിനാഘോഷം  ഉല്ലാസ് നഗർ . ഉല്ലാസ് നഗറിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ഉല്ലാസ് ആർട്സ് & വെൽഫയർ അസോസിയേഷൻ…

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവളെന്നാരോപിച്ച്‌ വഴിയാത്രക്കാരിയായ യുവതിയെ ജനക്കൂട്ടം മര്‍ദിച്ചു

Posted by - Jul 14, 2018, 11:25 am IST 0
മേളൂര്‍: കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവളെന്നാരോപിച്ച്‌ വഴിയാത്രക്കാരിയായ യുവതിയെ ജനക്കൂട്ടം മര്‍ദിച്ചു. തനിക്ക് കഴിക്കാന്‍ വാങ്ങിയ ബിസ്‌കറ്റ് യുവതി കയ്യില്‍ പിടിച്ചിരുന്നു. ഇതു കണ്ട് കുട്ടികളെ പ്രലോഭിപ്പിച്ച്‌ കൊണ്ടു…

10കോടിയുടെ കള്ളപ്പണവുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായി പിടിയിൽ

Posted by - Mar 30, 2019, 11:14 am IST 0
ജലന്ധര്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ സഹായി ഫാദർ ആന്റണി മാടശ്ശേരിയിൽ നിന്ന് പിടിച്ചെടുത്തത് 10 കോടി രൂപ. കണക്കിൽപ്പെടാത്ത പണമാണ് ഇതെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെയാണ് എൻഫോഴ്സ്മെന്റ്…

ചുഴലിക്കാറ്റില്‍ ആലപ്പുഴയില്‍ ചിലയിടങ്ങളില്‍ വ്യാപക നാശനഷ്ടം

Posted by - Nov 18, 2018, 08:43 am IST 0
ആലപ്പുഴ: കഴിഞ്ഞ ദിവസം ഉണ്ടായ ചുഴലിക്കാറ്റില്‍ ആലപ്പുഴയില്‍ ചിലയിടങ്ങളില്‍ വ്യാപക നാശനഷ്ടം. രണ്ടു ദിവസമായി പ്രദേശത്ത് വൈദ്യുതിയില്ല. തൈക്കാട്ടുശേരി, മാക്കേക്കടവ്, മണപ്പുറം, തേവര്‍വട്ടം, നഗരി, പൈനുങ്കല്‍, ചിറക്കല്‍,…

Leave a comment