ലൈംഗിക അതിക്രമങ്ങള്‍ക്ക് കാരണം വസ്​ത്രധാരണമോ? വിശദീകരണവുമായി നിര്‍മല സീതാരാമന്‍

423 0

ന്യൂഡല്‍ഹി: സ്​ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ വസ്​ത്രധാരണത്തി​​ന്റെ കുഴപ്പമല്ലെന്ന്​ കേന്ദ്രപ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. 10 ലൈംഗിക പീഡനകേസുകള്‍ രജിസ്​റ്റര്‍ ചെയ്യു​മ്പോള്‍ അതില്‍ ഏഴെണ്ണത്തിലും പ്രതികള്‍ ഇരയുടെ ബന്ധുവോ സുഹൃത്തുക്കളോ അയല്‍പക്കകാരോ ആകും. നിയമവ്യവസ്ഥ ഇത്തരം സംഭവങ്ങളില്‍ പരപ്രേരണ കൂടാതെ നടപടിയെടുക്കാന്‍ സന്നദ്ധത കാണിക്കണമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. 

സ്​ത്രീകള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടു​മ്പോള്‍ അവരുടെ വസ്​ത്രധാരണത്തെ കുറ്റം പറയുന്നവര്‍ ഉണ്ട്​. വസ്​ത്രധാരണമാണ്​ അതിക്രമങ്ങള്‍ക്ക്​ കാരണമെങ്കില്‍ വയോധികരും ചെറിയകുട്ടികളും ബാലത്സംഗത്തിനിരയാകുന്നത്​ എന്തുകൊണ്ടാണെന്നും മന്ത്രി ചോദിച്ചു. സ്​ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്​ നിയമനിര്‍വഹണ സംവിധാനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അവര്‍ പറഞ്ഞു. ഫെ.​ഐ.സി.സി.​ഐ യുടെ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവര്‍. 

Related Post

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ഹൈദരാബാദിൽ കസ്റ്റഡിയിലെടുത്തു

Posted by - Jan 27, 2020, 09:34 am IST 0
ഹൈദരാബാദ്: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ഹൈദരാബാദിലെ ഹോട്ടലിൽ നിന്ന് പോലീസ്  കസ്റ്റഡിയിലെടുത്തു.  പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹി ജുമാ മസ്ജിദില്‍ പ്രക്ഷോഭം സംഘടിപ്പിച്ചതിനാണ് നേരത്തെ…

കെ മാധവനെ സ്റ്റാര്‍ ആന്റ് ഡിസ്‌നി ഇന്ത്യയുടെ മേധാവിയായി നിയമിച്ചു

Posted by - Dec 14, 2019, 04:48 pm IST 0
മുംബൈ: കെ മാധവനെ സ്റ്റാര്‍ ആന്റ് ഡിസ്‌നി ഇന്ത്യയുടെ മേധാവിയായി നിയമിച്ചു. വിനോദം, സ്‌പോര്‍ട്‌സ് ഡിജിറ്റല്‍ , സ്റ്റുഡിയോസ് തുടങ്ങി മുഴുവന്‍ ബിസിനസുകളുടേയും മേല്‍നോട്ടം ഇനി കെ…

ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ധാരണ ഇന്നു മുതല്‍; സേനാവിന്യാസം കുറയ്ക്കില്ലെന്ന് ഇന്ത്യന്‍ സേന  

Posted by - Feb 26, 2021, 03:41 pm IST 0
ഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഇന്നു മുതല്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ധാരണ. ഇരു രാജ്യത്തിന്റെയും സേനകളാണ് വെടിനിറുത്തലിന് ധാരണയായെന്ന് വ്യക്തമാക്കിയത്. ധാരണകള്‍ പാലിക്കുമെന്ന് ഇരു രാജ്യങ്ങളും സംയുക്ത…

മുംബൈയില്‍ അറ്റകുറ്റപ്പണ്ണിക്കിടെ മേല്‍പ്പാത തകര്‍ന്നുവീണു

Posted by - Oct 8, 2018, 07:20 am IST 0
മുംബൈ: മഹാരാഷ്ട്രയിലെ മാന്‍ഖുര്‍ദില്‍ അറ്റകുറ്റപ്പണ്ണിക്കിടെ മേല്‍പ്പാത തകര്‍ന്നുവീണു. ഞായറാഴ്ച വൈകുന്നേരം 4.30-ഓടെയാണ് അപകടം നടന്നത്. അറ്റകുറ്റപ്പണികളുടെ ആവശ്യത്തിനായി കൊണ്ടുവന്ന ക്രെയിനിനു മുകളിലേക്ക് മേല്‍പ്പാത തകര്‍ന്നു വീഴുകയായിരുന്നു. സംഭവത്തില്‍…

Leave a comment