ജിസ് ജോയി-ബോബന്‍ കുഞ്ചാക്കോ കൂട്ടുകെട്ടിന്റെ മോഹന്‍കുമാര്‍ ഫാന്‍സ്  

1284 0

കുഞ്ചാക്കോബോബന്റെ 'മോഹന്‍കുമാര്‍ ഫാന്‍സ്' നാളെ പ്രേക്ഷകരിലേക്ക് എത്തും. വിജയ് സൂപ്പറും പൗര്‍ണമിക്കും ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മലയാളത്തില്‍ വീണ്ടും സിനിമയ്ക്കുള്ളിലെ സിനിമാക്കാരുടെ ജീവിതം പറയുന്നൊരു സിനിമയാണ് 'മോഹന്‍കുമാര്‍ ഫാന്‍സ്'.

കുഞ്ചാക്കോ ബോബന് പുറമെ സിദ്ധിഖ്, ആസിഫ് അലി, കെപിഎസി ലളിത, ശ്രീനിവാസന്‍, മുകേഷ്, വിനയ് ഫോര്‍ട്ട്, രമേഷ് പിഷാരടി, കൃഷ്ണശങ്കര്‍, അലന്‍സിയര്‍ തുടങ്ങി നിരവധി താരങ്ങള്‍ സിനിമയില്‍ അണിനിരക്കുന്നുണ്ട്. ആസിഫ് അലി അതിഥി വേഷത്തില്‍ എത്തുന്നു. സൂപ്പര്‍ ഹിറ്റ് സിനിമകളുടെ തിരക്കഥകളൊരുക്കി ശ്രദ്ധേയരായ ബോബി- സഞ്ജയ് ആണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. പുതുമുഖമായ അനാര്‍ക്കലിയാണ് നായിക. കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ഈ ചിത്രം നിര്‍മിക്കുന്നത്.

Related Post

ചിരഞ്ജീവിയുടെ ചരിത്ര യുദ്ധസിനിമാ സെറ്റിലെ തീപിടുത്തം:  സെറ്റ് പൊളിച്ചുനീക്കുന്നതിന്റെ ചെലവ് ഒഴിവാക്കാന്‍ തീയിട്ടതെന്ന് സംശയം  

Posted by - May 4, 2019, 11:48 am IST 0
ഹൈദരാബാദ്: തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ ചരിത്ര യുദ്ധസിനിമാ സെറ്റിന് മനപൂര്‍വം തീയിട്ടതാണെന്ന് റിപ്പോര്‍ട്ടുകള്‍. ഷൂട്ടിങ് തീര്‍ന്നു സെറ്റ് പൊളിച്ചുനീക്കുന്നതിന്റെ ചെലവ് ഒഴിവാക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീയിട്ടതാവാമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.…

കേവലം ഒരു ശബ്ദമല്ലായിരുന്നു; ഗോപനെ അനുസ്മരിച്ച് സംവിധയകന്‍ ജിസ് ജോയിയുടെ കുറിപ്പ്  

Posted by - May 1, 2019, 09:51 am IST 0
വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തില്‍ പരിചയപ്പെടുത്താന്‍ ഉപയോഗിച്ച ശബ്ദത്തിനുടമ ഗോപനെ അനുസ്മരിച്ച് സംവിധായകന്‍ ജിസ്സ് ജോയ്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഓര്‍മ്മകള്‍ പങ്കുവച്ചത്. ജിസ് ജോയുടെ…

സംസ്ഥാന ചലച്ചിത്ര അവാർഡിന് 119 ചിത്രങ്ങൾ 

Posted by - Mar 2, 2020, 12:00 pm IST 0
ഇത്തവണത്തെ കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡിന് മത്സരിക്കാൻ  119 മലയാള ചിത്രങ്ങളാണ് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. അതിൽ മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ ബിഗ് ബജറ്റ് ചിത്രങ്ങളടക്കമുണ്ട്. റിലീസ് ആയിട്ടില്ല…

കണ്ണന്‍ താമരക്കുളത്തിന്റെ ഡാര്‍ക്ക് ത്രില്ലര്‍ ഉടുമ്പ്  

Posted by - Feb 26, 2021, 04:17 pm IST 0
സെന്തില്‍ കൃഷ്ണയെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഉടുമ്പി'ന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മലയാളത്തിന്റെ പ്രിയതാരം സുരേഷ്ഗോപിയുടെ ഫേസ്ബുക്കിലൂടെയാണ് പോസ്റ്റര്‍ റിലീസ്…

രാജമൗലി ചിത്രം ‘വാരണാസി’ പ്രഖ്യാപിച്ചു; മഹേഷ് ബാബു ‘രുദ്ര’യായി വേഷമിടും

Posted by - Nov 16, 2025, 12:04 pm IST 0
ഹൈദരാബാദ്: എസ്. എസ്. രാജമൗലിയുടെ ഏറെ കാത്തിരിക്കുന്ന അടുത്ത ബ്രഹ്മാണ്ഡ ചിത്രത്തിന് ‘വാരണാസി’ എന്ന പേരിൽ ഔദ്യോഗിക പ്രഖ്യാപനം നടന്നു. ചിത്രത്തിൽ സൂപ്പർ സ്റ്റാർ മഹേഷ് ബാബു…

Leave a comment