ധര്‍മടത്ത് കോണ്‍ഗ്രസിന്റെ കരുത്തന്‍ ആര്? ചര്‍ച്ചകള്‍ തുടരുന്നു  

956 0

കണ്ണൂര്‍: ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരേ മത്സരിക്കാന്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയെ തേടി കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്ന ചര്‍ച്ചകള്‍ സജീവമായി തുടരുന്നു. ധര്‍മടത്ത് കരുത്തനെ തന്നെയിറക്കുമെന്ന് കെപിസിസിഅദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പിണറായിയ്ക്കെതിരേ കെ. സുധാകരനെ മത്സരിപ്പിക്കാനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസിനുള്ളില്‍ സജീവമായിരിക്കെയാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. ഇക്കാര്യത്തില്‍ സുധാകരനുമേല്‍ ശക്തമായ സമ്മര്‍ദ്ദമാണ് വിവിധ ഇടങ്ങളില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഹൈക്കമാന്റ് സംസ്ഥാന നേതൃത്വത്തിന് തീരുമാനം എടുക്കാന്‍ അനുമതി നല്‍കിയിരിക്കെ സുധാകരനുമായി ചര്‍ച്ച നടത്താന്‍ ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയേയും ചുമതലപ്പെടുത്തിയിരിക്കുകയാണ്. മുല്ലപ്പള്ളിയും സംസാരിച്ചു കഴിഞ്ഞു. നേരത്തേ മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി വഴിയും ഈ നീക്കം നടത്തിയിരുന്നു. ആന്റണി സുധാകരനെ ഫോണ്‍വിളിച്ച് ആവശ്യം ഉന്നയിക്കുകയും ചെയ്തതായിട്ടാണ് വിവരം. പ്രാദേശിക നേതാക്കളും സുധാകരനെ കണ്ടിരുന്നു.

അതേസമയം ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനം സുധാകരന്‍ ഇതുവരെ എടുത്തിട്ടില്ലെന്നാണ് സൂചനകള്‍. വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും കണ്ണൂര്‍ ഡിസിസിയുടെ സി. രഘുനാഥിനെ പരിഗണിക്കാന്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും ആണ് സുധാകരന്റെ പ്രതികരണം. ധര്‍മ്മടത്ത് വാളയാര്‍ പെണ്‍കുട്ടിയുടെ അമ്മയെ പിന്തുണയ്ക്കാനായിരുന്നു കോണ്‍ഗ്രസ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ കൈപ്പത്തിയില്‍മത്സരിക്കാന്‍ അവര്‍ വിസമ്മതിക്കുകയും പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പ് വരികയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം പിന്‍വലിച്ചത്. അപ്രതീക്ഷിതമായി നേമത്ത് കെ. മുരളീധരനെ കൊണ്ടു വന്നത് പോലെ ഒരു നീക്കം ധര്‍മ്മടത്തും നടത്താനാണ് കോണ്‍ഗ്രസ് ആലോചന. ഇതിന് ഏറ്റവും അനുയോജ്യനായ ആള്‍ കെ സുധാകരനാണെന്നാണ് നേതൃത്വം കരുതുന്നത്.

സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ സുധാകരന്റെ വിമര്‍ശനത്തെ തടയുകയും കോണ്‍ഗ്രസ് ലക്ഷ്യമിടുന്നുണ്ട്. അതേസമയം കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിട്ട് എന്‍സിപിയില്‍ ചേക്കേറിയ പി.സി.ചാക്കോ സുധാകരനും കോണ്‍ഗ്രസ് വിടാന്‍ ആലോചിക്കുന്നതായി പറഞ്ഞിരുന്നു.

സുരേന്ദ്രനെതിരേ രാജ്മോഹന്‍ ഉണ്ണിത്താനും രംഗത്ത് വന്നിരുന്നു. ഗ്രൂപ്പ് രാഷ്ട്രീയം ആളിക്കത്തിച്ച ആളാണ് കെ സുധാകരന്‍ എന്നും വര്‍കിംഗ് പ്രസിഡന്റിനെ വെക്കാന്‍ കെ.പി.സി.സി പ്രസിഡന്റിന് വാതരോഗമില്ലെന്നും പറഞ്ഞു. കോണ്‍ഗ്രസ് വിടാന്‍ താത്പര്യമുണ്ടെന്ന് അദ്ദേഹം പി.സി ചാക്കോയോട് പറഞ്ഞിട്ടുണ്ടെങ്കില്‍ പിന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് യാതൊരു വിലയുമില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ വിമര്‍ശിച്ചിരുന്നു.

Related Post

ചെങ്ങന്നൂരിൽ   ആരവങ്ങൾ  അകലുന്നു 

Posted by - Apr 8, 2018, 05:22 am IST 0
ചെങ്ങന്നൂരിൽ   ആരവങ്ങൾ  അകലുന്നു  ആലപ്പുഴ :തിരഞ്ഞെടുപ്പ് പ്രഗ്യാപനത്തിന്റെ അനിശ്ചിതത്വത്തിൽ ചെങ്ങന്നൂരിൽ ആരവങ്ങൾ ഒഴിയുന്നു. ഇത് തിരഞ്ഞെടുപ്പ് കൊഴുത്തു വന്ന അവസരത്തിൽ പല നേതാക്കളും രംഗം വി്ടാൻ കാരണമായി.…

ലോക്‌സഭാ തിരഞ്ഞെടുപ്പ് ;സോഷ്യല്‍ മീഡിയായിലും  പെരുമാറ്റചട്ടം 

Posted by - Mar 25, 2019, 05:23 pm IST 0
ന്യൂഡല്‍ഹി:ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയിലും കനത്ത നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യപ്രകാരം രാജ്യത്തെ വിവിധ സോഷ്യല്‍ മീഡിയാ സേവനങ്ങള്‍ സ്വമേധയാ…

സീറ്റ് നിഷേധം: മഹിളാകോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് ലതികാ സുഭാഷ്; ഇന്ദിരാ ഭവന് മുന്നില്‍ തല മുണ്ഡനം ചെയ്തു  

Posted by - Mar 14, 2021, 12:40 pm IST 0
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ലതികാ സുഭാഷ് രാജിവച്ചു. ഇനിയൊരു പാര്‍ട്ടിയിലേക്കും പോകാനില്ലെന്നും ഒരു പാര്‍ട്ടിയുമായും സഹകരിക്കാനില്ലെന്നും ലതികാ…

കെ.ബാബുവിന്റെ സെക്രട്ടറിക്കെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്

Posted by - May 27, 2018, 01:14 pm IST 0
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ. ബാബുവിന്റെ സെക്രട്ടറി നന്ദകുമാറിനെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബാബുവിനെതിരെ വിജിലന്‍സ് അന്വേഷണം നടന്നുവരികയാണ്.…

രാമന്‍നായര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ ബിജെപിയില്‍ ചേര്‍ന്നു 

Posted by - Oct 28, 2018, 09:25 am IST 0
തിരുവനന്തപുരം : ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍നായരും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും എഐസിസി അംഗവുമായ ജി രാമന്‍നായരും ബിജെപിയില്‍ ചേര്‍ന്നു. വനിതാ കമ്മിഷന്‍ മുന്‍…

Leave a comment