കേരളത്തില്‍ ഭരണത്തിന് ബിജെപിക്ക് 35 സീറ്റ് മതിയെന്ന് സുരേന്ദ്രന്‍  

249 0

ന്യൂഡല്‍ഹി: കേരളത്തില്‍ ബിജെപിക്ക് ഭരണമുണ്ടാക്കാന്‍ 35 സീറ്റുമതിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പാര്‍ട്ടി സ്ഥാനാര്‍ഥി പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുമായി ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയിലെത്തിയതാണ് സുരേന്ദ്രന്‍. കേരളത്തില്‍ ഭരണം പിടിക്കാന്‍ 71 സീറ്റ് വേണ്ട.

നേമത്ത് ബിജെപിയും സിപിഎമ്മും തമ്മിലാണ് മത്സരം. അവിടേക്ക് ഉമ്മന്‍ചാണ്ടിയെപ്പോലെയുള്ള കരുത്തരായ സ്ഥാനാര്‍ഥികളെ സ്വാഗതം ചെയ്യുന്നു. ശക്തമായ ത്രികോണ മത്സരമാണ് കേരളത്തിലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ധര്‍മ്മടം, പുതുപ്പള്ളി, ഹരിപ്പാട് എന്നിവിടങ്ങളില്‍ ശക്തരായ സ്ഥാനാര്‍ഥികളെ നിര്‍ത്തും.
ബിജെപി സ്ഥാനാര്‍ഥി പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുടെ അംഗീകാരത്തിന് ശേഷം പ്രഖ്യാപിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പങ്കെടുക്കുന്ന യോഗം വൈകുന്നേരം പാര്‍ട്ടി ആസ്ഥാനത്ത് നടക്കും. ഇന്നു രാത്രിയോ നാളെയോ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കും. തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍ മുന്നാം ഘട്ടം തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍ എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥിപ്പട്ടികയിലും യോഗം അന്തിമ തീരുമാനമെടുക്കും.

Related Post

നടൻ ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Posted by - Nov 18, 2019, 04:27 pm IST 0
കൊച്ചി: നടൻ ശ്രീനിവാസനെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അങ്കമാലി എൽ എഫ് ആശുപത്രിയിലാണ് ശ്രീനിവാസനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ വൈകിട്ട് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്  ചെന്നൈയിലേക്ക് പോകാൻ പരിശോധനകളെല്ലാം…

പിറവം പള്ളിക്ക് പോലീസ് സംരക്ഷണം നൽകാൻ  ഹൈക്കോടതിഉത്തരവിട്ടു 

Posted by - Sep 20, 2019, 02:58 pm IST 0
കൊച്ചി : പിറവം പള്ളിക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്താൻ  ഹൈക്കോടതി ഉത്തരവിട്ടു. പള്ളിയിൽ ഓർത്തോഡോക്സ് വിഭാഗക്കാർക്ക് പ്രവേശിക്കുന്നതിനാണ്  പോലീസ് സംരക്ഷണം ഏർപ്പെടുത്തിയത്.  കെഎസ് വർഗീസ് കേസിലെ  സുപ്രീം…

ജസ്‌ന തിരോധാന കേസ് സിബിഐയ്ക്ക് കൈമാറാന്‍ ഹൈക്കോടതി   

Posted by - Feb 19, 2021, 03:04 pm IST 0
കൊച്ചി: എരുമേലി സ്വദേശിനി ജെസ്‌നയുടെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐയ്ക്ക് കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശം. ജെസ്‌നയുടെ സഹോദരന്‍ ജെയ്‌സ് ജോണ്‍ ജെയിംസ്, കെഎസ്‌യു നേതാവ് അഭിജിത്ത് തുടങ്ങിയവര്‍ നല്‍കിയ…

മാണി സി. കാപ്പൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു

Posted by - Oct 9, 2019, 02:18 pm IST 0
തിരുവനന്തപുരം : പാലായിലെ ഇടത് മുന്നണി സ്ഥാനാർത്ഥി മാണി സി. കാപ്പൻ നിയമസഭാ൦ഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിൽ നടന്ന ചടങ്ങിലാണ് മാണി സി. കാപ്പൻ സത്യപ്രതിജ്ഞ…

പോക്കുവരവ്  ഫീസ് കൂട്ടി

Posted by - Feb 7, 2020, 01:31 pm IST 0
വില്ലേജ് ഓഫീസില്‍ നിന്നും നല്‍കുന്ന ലൊക്കേഷന്‍ മാപ്പുകള്‍ക്ക് 200 രൂപ ഫീസ്.വില്ലേജ് ഓഫീസര്‍ നല്‍കുന്ന തണ്ടപേപ്പറിന് നൂറ് രൂപ ഫീസ്. സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കിയ വകയില്‍…

Leave a comment