അമിത് ഷാ ഞായറാഴ്ച തിരുവനന്തപുരത്ത്  

305 0

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഞായറാഴ്ച തലസ്ഥാനനഗരിയിലെത്തും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനത്തിനാണ് അദേഹം തിരുവനന്തപുരത്തെത്തുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രിയായ ശേഷം ആദ്യമായാണ് അമിത് ഷാ തിരുവനന്തപുരത്തെത്തുന്നത്.

ശനിയാഴ്ച വൈകിട്ട് 6.30 ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അമിത് ഷാ ഞായറാഴ്ച കന്യാകുമാരിയിലേക്ക് പോകും. തമിഴ്നാട്ടിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ പങ്കെടുത്തതിന് ശേഷം വീണ്ടും തിരുവനന്തപുരത്തെത്തി ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലും തുടര്‍ന്ന് ശ്രീരാമകൃഷ്ണ മഠത്തില്‍ നടക്കുന്ന സന്ന്യാസി സംഗമത്തിലും പങ്കെടുക്കും.

ഞായറാഴ്ച വൈകിട്ട് ശംഖുമുഖം കടപ്പുറത്താണ് വിജയയാത്രയുടെ സമാപന സമ്മേളനം.

Related Post

ആശങ്കകളൊഴിഞ്ഞു; ഏഴാമത്തെയാളിനും നിപയില്ല  

Posted by - Jun 7, 2019, 07:30 pm IST 0
ഡല്‍ഹി: പനി ലക്ഷണങ്ങളോടെ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഏഴാമത്തെ ആളിനും നിപ ഇല്ല. ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്.…

യേശുദാസ് ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കുമെന്ന് ധനമന്ത്രി

Posted by - Feb 7, 2020, 01:43 pm IST 0
തിരുവനന്തപുരം:  യേശുദാസ് ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ഇതിനായി 75 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി. കൂടാതെ അന്തരിച്ച കേരളാ കോണ്‍ഗ്രസ് എം…

ഹിന്ദി ഭാഷ രാജ്യത്തെ ഒത്തൊരുമ  നിലനിർത്തുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ 

Posted by - Sep 15, 2019, 09:25 am IST 0
തിരുവനന്തപുരം : ഹിന്ദി ദിവസായ സെപ്റ്റംബർ 14ന് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ അഭിപ്രായത്തെ പിന്തുണച്ച്കൊണ്ട് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദി ഭാഷയുടെ ഉപയോഗവും…

ഡി.ജി.പി ജേക്കബ് തോമസിനെതിരേ ക്രൈം ബ്രാഞ്ച് അന്വേഷണം

Posted by - Jan 4, 2020, 12:58 am IST 0
തിരുവനന്തപുരം: ബിനാമി പേരിൽ തമിഴ്‌നാട്ടിൽ അനധികൃത സ്വത്തു സമ്പാദിച്ചെന്ന പരാതിയിൽ  ഡി.ജി.പി പദവിയിലുള്ള ജേക്കബ് തോമസിനെതിരേ ക്രൈം ബ്രാഞ്ച് അന്വേഷണത്തിനു ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. ക്രൈം ബ്രാഞ്ച്…

ഡിജിപി ആർ. ശ്രീലേഖയെ  പുതിയ ഗതാഗത കമ്മീഷണർ ആയി നിയമിച്ചു 

Posted by - Sep 5, 2019, 05:23 pm IST 0
തിരുവനന്തപുരം: ഡിജിപി ആർ ശ്രീലേഖയെ പുതിയ ഗതാഗത കമ്മീഷണറായി നിയമിച്ചു. ഇപ്പോഴുള്ള എഡിജിപി സുധേഷ്‌ കുമാറിനെ അവിടെനിന്നും  മാറ്റിയതിനെ തുടർന്നാണ് ആർ ശ്രീലേഖയെ ഗതാഗത കമ്മീഷണറായി നിയമിച്ചത്.…

Leave a comment