മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കളുമായി കണ്ടെത്തിയ എസ്യുവിയുടെ ഉടമ മരിച്ച നിലയില്‍  

320 0

മുംബൈ: വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്ഫോടക വസ്തുക്കളുമായി കണ്ടെത്തിയ എസ്യുവിയുടെ ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് മുകേഷ് അംബാനിയുടെ മുംബൈയിലെ ആഢംബര വസതിക്ക് സമീപം സ്ഫോടക വസ്തുക്കള്‍ നിറച്ച നിലയില്‍ സ്‌കോര്‍പിയോ എസ്യുവി കണ്ടെത്തിയത്.

മുംബൈയ്ക്ക് സമീപം കടലിടുക്കില്‍ നിന്നാണ് വാഹനത്തിന്റെ ഉടമയുടെ മൃതദേഹം കണ്ടെത്തിയതെന്ന് താനെ പോലീസ് വ്യക്തമാക്കി. താനെ സ്വദേശിയായ മന്‍സുക് ഹിരണിന്റെ മൃതദേഹമാണ് താനെയ്ക്കടുത്ത കല്‍വ കടലിടുക്കില്‍ കണ്ടെടുത്തത്. തന്റെ കാര്‍ മോഷ്ടിച്ച്, സ്ഫോടകവസ്തുക്കള്‍ നിറച്ച് അംബാനിയുടെ വസതിക്ക് മുന്നില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ഇദേഹം നേരത്തെ പൊ ലീസിന് മൊഴി നല്‍കിയത്. അപകട മരണത്തിന് കേസെടുത്തതായും പോലീസ് പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കറുത്ത നിറത്തിലുള്ള എസ്യുവി സ്ഫോടക വസ്തുക്കള്‍ നിറച്ച നിലയില്‍ കണ്ടെത്തിയത്. 20 ജലാറ്റിന്‍ സ്റ്റ്റിക്കുകള്‍ വാഹനത്തില്‍ നിന്ന് കണ്ടെടുത്തിരുന്നു. മുകേഷ് അംബാനിയേയും ഭാര്യ നിത അംബാനിയേയും ഭീഷണിപ്പെടുത്തിയുള്ള കുറിപ്പും കണ്ടെടുത്തിരുന്നു.

Related Post

ഇന്ധനവില കുറഞ്ഞു

Posted by - Nov 5, 2018, 09:18 am IST 0
ന്യൂഡല്‍ഹി: കുതിച്ചുയര്‍ന്ന ഇന്ധനവില താഴേക്ക്. തുടര്‍ച്ചയായി 18 ദിവസവും ഇന്ധനവില കുറഞ്ഞു . കഴിഞ്ഞ മാസം 18 മുതലാണ് ഇന്ധനവില തുടര്‍ച്ചയായി 18 ദിവസവും കുറഞ്ഞത്. രാജ്യമൊട്ടാകെ…

മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു

Posted by - Nov 9, 2019, 03:56 pm IST 0
മുംബൈ : മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനുള്ള സമയം ഇന്നവസാനിക്കും. സ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. നിലവിൽ ആരും മന്ത്രിസഭ രൂപീകരിക്കാനായി ആരും മുന്നോട്ട് വന്നട്ടില്ല.…

ഡല്‍ഹിയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ചു

Posted by - Feb 8, 2020, 11:53 am IST 0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ചു. സോനിപത് സ്വദേശിയായ സബ് ഇന്‍സ്‌പെക്ടര്‍ പ്രീതി അഹ് ലാവത്(26) ആണ് വെടിയേറ്റ് മരിച്ചത്. പോലീസ് അക്കാദമിയില്‍ പ്രീതിക്കൊപ്പം…

എസ് എ ബോബ്‌ഡെയെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിനിയമിക്കാന്‍ ചീഫ് ജസ്റ്റിസ് ഗൊഗോയ് ശുപാര്‍ശ ചെയ്തു    

Posted by - Oct 18, 2019, 02:28 pm IST 0
ന്യൂഡൽഹി:  സുപ്രീം കോടതി ചീഫ് ജസ്റ്റിസായി  ജസ്റ്റിസ് എസ് എ ബോബ്‌ഡെയെ നിയമിക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് കേന്ദ്ര സർക്കാരിന് കത്ത് നൽകി. നിലവിലെ രീതി…

പൗരത്വനിയമ ഭേദഗതിക്കെതിരേ മഹാരാഷ്ട്ര നിയമസഭയിൽ പ്രമേയം പാസാക്കാൻ സാധിക്കില്ല : അജിത് പവാർ 

Posted by - Jan 29, 2020, 09:16 am IST 0
പുണെ: രാഷ്ട്രപതി ഒപ്പുവെച്ചു പൗരത്വനിയമ ഭേദഗതിക്കെതിരേ മഹാരാഷ്ട്ര നിയമസഭയിൽ പ്രമേയം പാസാക്കാൻ പറ്റില്ലെന്ന് ഉപ മുഖ്യമന്ത്രി അജിത് പവാർ. പുണെയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം, പഞ്ചാബ്,…

Leave a comment