കോയീ റോഡ് പര്‍ നാ നികലെ : കൊറോണയ്ക്ക് പുതിയ നിര്‍വചനവുമായി പ്രധാനമന്ത്രി

234 0

ന്യൂഡല്‍ഹി: കൊറോണയ്ക്ക് പുതിയ നിര്‍വചനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തോട് നടത്തിയ പ്രസംഗത്തില്‍, ഹിന്ദിയില്‍ എഴുതിത്തയ്യാറാക്കിയ പോസ്റ്റര്‍ കാണിച്ചാണ് പ്രധാനമന്ത്രി നിര്‍വചനം പറഞ്ഞത്.

കൊ=കോയീ (ആരും), റോ= റോഡ് പര്‍ (റോഡില്‍ ), നാ= നാ നികലേ (ഇറങ്ങരുത്). കൊറോണ എന്നതിന്റെ അര്‍ഥം ആരും റോഡില്‍ ഇറങ്ങരുത് എന്നാണെന്നായിരുന്നു മോദിയുടെ വിശേഷണം.

ആരോഗ്യമുണ്ടെങ്കിലേ ലോകമുള്ളൂ( ജാന്‍ ഹെ തോ ജഹാന്‍ ഹെ) എന്ന് പ്രസംഗത്തിനിടയില്‍ ജനങ്ങളെ ഓര്‍മിപ്പിക്കാനും പ്രധാനമന്ത്രി മറന്നില്ല. കൊറോണയെ നേരിടാന്‍ ജീവിതം സമര്‍പ്പിച്ച്‌ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പ്രാര്‍ഥിക്കണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ശുചീകരണ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി പ്രാര്‍ഥിക്കണമെന്നായിരുന്നു മോദിയുടെ അഭ്യര്‍ഥന.

രോഗവ്യാപനത്തിന്റെ കണക്കുകളും പ്രധാനമന്ത്രി പരാമര്‍ശിച്ചു. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഒരു ലക്ഷം പേര്‍ക്ക് രോഗബാധയുണ്ടാകാന്‍ 66 ദിവസം വേണം. എന്നാല്‍, രണ്ടു ലക്ഷം പേര്‍ക്ക് പടരാന്‍ 11 ദിവസം മതി. തുടര്‍ന്ന് മൂന്നുലക്ഷം പേര്‍ക്ക് രോഗബാധയുണ്ടാകാന്‍ നാലു ദിവസം മാത്രം മതി. കാട്ടു തീ പോലെ രോഗം പടരും. സാമൂഹിക അകലം പാലിക്കല്‍ മാത്രമാണ് രോഗവ്യാപനത്തെ തടയാനുള്ള മാര്‍ഗം. ഇക്കാര്യത്തില്‍ ഏതെങ്കിലും തരത്തില്‍ വീഴ്ച വരുത്തിയാല്‍ ഇന്ത്യ വലിയ വില കൊടുക്കേണ്ടി വരും. അതിനാല്‍ വീട്ടില്‍ കഴിയുക, വീട്ടില്‍ത്തന്നെ കഴിയുക, വീട്ടില്‍ മാത്രം കഴിയുക -പ്രധാനമന്ത്രി പറഞ്ഞു.

Related Post

തരിഗാമിയെ എയിംസിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി

Posted by - Sep 5, 2019, 06:48 pm IST 0
ന്യൂ ഡൽഹി :കശ്മീർ എംഎൽഎയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ  എയിംസിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. കശ്മീരിലെ ആർട്ടിക്കിൾ 370 എടുത്തുകളയുന്നതുമായി…

അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഗോവയിൽ അമിതാഭ് ബച്ചന്‍ ഉദ്ഘാടനം ചെയ്യും

Posted by - Nov 5, 2019, 10:17 am IST 0
ന്യൂഡല്‍ഹി: ഗോവയില്‍ ഈമാസം 20 മുതല്‍ 28 വരെ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഐ.എഫ്.എഫ്.ഐ.) നടന്‍ അമിതാഭ് ബച്ചന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര വാര്‍ത്താവിതരണമന്ത്രി പ്രകാശ് ജാവഡേക്കര്‍…

യു.എന്‍ ഹിതപരിശോധന നടത്തണമെന്ന് മമത

Posted by - Dec 19, 2019, 07:26 pm IST 0
കൊല്‍ക്കത്ത: ദേശീയ പൗരത്വ നിയമ ഭേദഗതിയെ രാജ്യത്തെ ജനങ്ങള്‍ അനുകൂലിക്കുന്നുവോ എന്ന് അറിയാൻ  ഐക്യരാഷ്ട്രസഭ പോലെയുള്ള നിഷ്പക്ഷ സംഘടനകള്‍ ഹിതപരിശോധന നടത്തണമെന്ന ആവശ്യവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി…

ജസ്റ്റിസ് മുരളീധറിന്റെ സ്ഥലംമാറ്റം: വിശദീകരണവുമായി കേന്ദ്ര നിയമ മന്ത്രി 

Posted by - Feb 27, 2020, 03:31 pm IST 0
ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജി  എസ്.മുരളീധറിന്റെ സ്ഥലം മാറ്റത്തില്‍ വിശദീകരണവുമായി കേന്ദ്ര നിയമന്ത്രാലയം. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള കൊളീജിയം ഈ മാസം 12-ാം തിയതി ശുപാര്‍ശ…

മൊബൈല്‍ കണക്ഷന്റെ കാര്യത്തില്‍ പുതിയ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍

Posted by - May 2, 2018, 08:14 am IST 0
ന്യൂഡല്‍ഹി: മൊബൈല്‍ കണക്ഷന്റെ കാര്യത്തില്‍ പുതിയ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിന് ഇനി ആധാര്‍ നിര്‍ബന്ധമില്ലെന്നും പകരം മറ്റു ചില രേഖകളാണ് ആവശ്യമെന്നും കേന്ദ്ര സർക്കാർ…

Leave a comment