ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിനം; മഴയും കൊറോണയും ഭീഷണി

819 0

ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന് ഹിമാചല്‍പ്രദേശില്‍ നടക്കും. ന്യൂസിലാന്റിനെതിരായ ടെസ്റ്റ്-ഏകദിന പരമ്ബരകള്‍ കൈവിട്ട ശേഷമുള്ള ആദ്യ മല്‍സരത്തിനാണ് ധര്‍മ്മശാല സാക്ഷ്യം വഹിക്കുന്നത്. മഴയും കൊറോണയും ഒരുപോലെ ഭീഷണിയാവുന്ന മല്‍സരം കൂടിയാണിത്. കനത്ത മഴയ്ക്കുള്ള സാധ്യത കൂടുതലാണ്. കൂടാതെ കൊറോണ ബാധയെ തുടര്‍ന്ന് ടിക്കറ്റുകള്‍ 40 ശതമാനം മാത്രമാണ് വിറ്റഴിഞ്ഞത്. ശിഖര്‍ ധവാന്‍, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരുടെ തിരിച്ചുവരവിലുള്ള ആദ്യ മല്‍സരമാണിത്. അഞ്ച് മാസത്തിനു ശേഷമാണ് ഹാര്‍ദിക് ടീമിലേക്ക് തിരിച്ചെത്തുന്നത്. ഉച്ചയ്ക്ക് 1.30നാണ് മല്‍സരം.

Related Post

ഐഎസ്എല്‍ രണ്ടാം സെമി: മത്സരം സമനിലയില്‍

Posted by - Mar 11, 2018, 07:42 am IST 0
ഐഎസ്എല്‍ രണ്ടാം സെമി: മത്സരം സമനിലയില്‍ ഗോവയുടെ ഹോം ഗ്രൗണ്ടിൽ നടന്ന ഐഎസ്എൽ രണ്ടാം സെമി മത്സരത്തിൽ രണ്ടുടീമുകളും ഓരോരോ ഗോളുകൾ നേടി സമനിലയിൽ കളി അവസാനിച്ചു. …

ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ട് റയല്‍

Posted by - May 27, 2018, 07:20 am IST 0
ചാമ്പ്യന്‍സ് ലീഗില്‍ റയലിന് ഹാട്രിക് കിരീടം. ലിവര്‍പൂളിനെ 1നെതിരെ 3ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് റയലിന്‍റെ ഹാട്രിക് കിരീടനേട്ടം. സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങി ഇരട്ട ഗോള്‍ നേടിയ ഗാരത് ബെയിലായിരുന്നു ഫൈനലില്‍ റയലിന്‍റെ…

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്കെതിരെ ചെന്നൈയ്ക്ക് ജയം; വീണ്ടും ഒന്നാമത്

Posted by - Apr 10, 2019, 02:23 pm IST 0
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ധോണിയും സംഘവും ഒന്നാമതെത്തിയത്. …

അവസാന ഓവറില്‍ രാജസ്ഥാനെതിരെ ചെന്നൈയ്ക്ക് ജയം

Posted by - Apr 12, 2019, 12:31 pm IST 0
ജയ്പൂര്‍: 20-ാം ഓവറിലെ അവസാന പന്തില്‍ മിച്ചല്‍ സാന്റ്‌നര്‍ നേടിയ സിക്‌സില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വിജയം. ജയ്പൂരില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു…

10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ ജിത്തു റായിക്ക് സ്വര്‍ണനേട്ടം. ഇന്ത്യയുടെ ഓം പ്രകാശ് മിതര്‍വാള്‍ വെങ്കലവും നേടി. 235.1 പോയിന്‍റ് നേടിയ ജിത്തു റായി, ഗെയിംസ് റെക്കോര്‍ഡും സ്വന്തമാക്കി.

Posted by - Apr 9, 2018, 10:22 am IST 0
ഗോള്‍ഡ്‍കോസ്റ്റ്: 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ ജിത്തു റായിക്ക് സ്വര്‍ണനേട്ടം. ഇന്ത്യയുടെ ഓം പ്രകാശ് മിതര്‍വാള്‍ വെങ്കലവും നേടി. 235.1 പോയിന്‍റ് നേടിയ ജിത്തു റായി,…

Leave a comment